• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണുർ വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്: കാസർഗോഡ് സ്വദേശിയായ യുവാവ് പിടിയിൽ

  • By Desk

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വർണവേട്ട. കാസർകോട് സ്വദേശിയായ യുവാവിൽ നിന്നും 35 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. കാസര്‍ഗോഡ് സ്വദേശി അബൂബക്കറി (35) ൽ നിന്നാണ് 716 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ഇയാളുടെ ശരീരത്തിനുള്ളില്‍ പേസ്റ്റ് രൂപത്തിൽ ഒളിച്ചു കടത്തുകയായിരുന്ന 35,65680 രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.

വിവിഐപി ചോപ്പേഴ്‌സ് കള്ളപ്പണം വെളുപ്പിക്കൽ കേസ്; വ്യവസായിയെ അറസ്റ്റ് ചെയ്ത് ഇഡി

ശനിയാഴ്ച്ച പുലർച്ചെ ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ യുവാവിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഗുളിക മാതൃകയിലുള്ള സ്വര്‍ണം ദേഹത്തും കണ്ടെടുത്തത്. കസ്റ്റംസ് ജോയിന്റ് കമിഷണര്‍ എസ്കി ഷോര്‍, സൂപ്രണ്ടുമാരായ പി സി ചാക്കോ, നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇയാളെ കൂടുതൽ വിവരങ്ങൾക്കായി കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. പിടിയിലായ യുവാവ് സ്വർണക്കടത്ത് സംഘത്തിൻ്റെ കാരിയറാണെന്നാണ് കസ്റ്റംസ് നൽകുന്ന സുചന.

ഇതിനിടെ കഴിഞ്ഞ ദിവസം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും സ്വർണം കടത്തവെ രണ്ട് യുവതികളെ കസ്റ്റംസ് പിടികൂടിയിരുന്നു. പാനൂർ കടവത്തൂര്‍ സ്വദേശിനികളായ രണ്ടുപേരില്‍ നിന്നാണ് 12 ലക്ഷം രൂപ വില വരുന്ന 233 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ഷാര്‍ജയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂരിലെത്തിയ ഇവരെ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് ചെയിന്‍ രൂപത്തിലുള്ള സ്വര്‍ണം കണ്ടെടുത്തത്. തുടര്‍ന്ന് കസ്റ്റംസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ എസ്.കിഷോര്‍, സൂപ്രണ്ടുമാരായ രാജു നികുന്നത്ത്, എന്‍ സി പ്രശാന്ത്, ജ്യോതിലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കണക്കിൽപ്പെടാത്ത സ്വർണാഭരണങ്ങൾ യുവതികളുടെ ദേഹപരിശോധനയിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. വിസിറ്റിങ് വിസയിൽ ഷാർജയിൽ പോയി ബന്ധുക്കളോടൊപ്പം താമസിച്ചു വരികയായിരുന്ന യുവതികളാണ് കുടുങ്ങിയത്. രൂപത്തിലാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത് പിടിയിലായ യുവതികൾ അടുത്ത ബന്ധുക്കളാണെന്ന് കസ്റ്റംസ് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട് ഇതിനിടെ

2021 പുതുവത്സരം പിറന്ന ജനുവരി മാസം പിന്നിടുമ്പോഴെക്കും കണ്ണൂർ വിമാനതാവളത്തിൽ നിന്നും ഇതുവരെയായി അഞ്ചുകോടിയിലേറെ രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.ഇതിൽ ടേബിൾ ഫാൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഇലക്ട്രോണിക്ക് സാധനങ്ങളിൽ ഒളിപ്പിച്ചു വെച്ച പേസ്റ്റ് രൂപത്തിലാക്കിയ സ്വർണവും പിടികൂടിയിരുന്നു. യുവാക്കളെ മാത്രമല്ല വിദേശവാസം കഴിഞ്ഞു മടങ്ങുന്ന സ്ത്രീകളെ ഉപയോഗിച്ചു സ്വർണം കടത്തുന്നതും വ്യാപകമായിട്ടുണ്ട്.

ആ ഭരണങ്ങളുടെ രൂപത്തിൽ അണിഞ്ഞാണ് കാരിയർമാരായ സ്ത്രികൾ വിദേശത്തു നിന്നും കണക്കിൽപ്പെടാത്ത സ്വർണം കടത്തുന്നത്. പുതുവർഷാരംഭത്തിൽ ചൊക്ളി സ്വദേശിനിയായ യുവതി സ്വർണം കടത്തവേ പിടിയിലായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം വർഷത്തിലേക്ക് കടക്കവെ കണ്ണൂർ വിമാനതാവളം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വർണക്കടത്ത് കേന്ദ്രമായി മാറിയിരിക്കുകയാണെന്നാണ് കസ്റ്റംസ് പിടികൂടിയ സ്വർണക്കടത്ത് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇപ്പോൾ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സ്വപ്ന സുരേഷിൻ്റെ നേതൃത്വത്തിലുള്ള ഗ്രീൻ ചാനലിലൂടെയുള്ള സ്വർണക്കടത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പിടികൂടിയതോടെ കേരളത്തിലെ മറ്റു വിമാന താവളങ്ങളിൽ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇതോടെയാണ് കണ്ണൂർ വിമാനതാവളത്തിലുടെയുള്ള സ്വർണക്കടത്ത് വ്യാപകമായത്. എന്നാൽ വരും ദിനങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

English summary
Kasargod native man arrested with gold in Kannur International airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X