കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുകോടിയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

Google Oneindia Malayalam News

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ കസ്റ്റംസ് പിടിയില്‍.കാസര്‍കോട് സ്വദേശി നവാസാണ് 1.02 കോടിരൂപ വിലമതിക്കുന്ന 2034 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. അസി.കമ്മിഷണര്‍ ടി. എം മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ എന്‍.സി പ്രശാന്ത്, ജ്യോതിലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ഇയാളെ ചോദ്യം ചെയതതിനു ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കഴിഞ്ഞ ദിവസം കണ്ണൂര്‍ രാജ്യാന്തര വിമാനതാവളത്തില്‍ നിന്നും പര്‍ദ്ദയ്ക്കും ഹിജാബിനും ഉള്ളില്‍ ഒളിപ്പിച്ചു നികുതി വെട്ടിച്ചു കടത്താന്‍ ശ്രമിച്ച 40 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളുമായി യുവതി പിടിയിലായിരുന്നു. ഗള്‍ഫ് വിമാനത്തിലെത്തിയ കതിരൂര്‍ പൊന്യം സ്വദേശിനി റുബീനയാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. വിമാന താവളത്തിലെ ചെക്കിങ് പോസ്റ്റിലെത്തിയപ്പോള്‍ പരിഭ്രമം കാണിച്ച ഇവരെ രഹസ്യ മുറിയില്‍ വെച്ചു വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു തുടര്‍ന്നാണ് ഇവര്‍ ദേഹത്തണിഞ്ഞ അളവില്‍ കൂടുതല്‍ സ്വര്‍ണം പിടികൂടിയത്.

iee-1


റെയ്ഡിന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഫായിസ്, സൂപ്രണ്ടുമാരായ വി.പി ബേബി, കൂവന്‍ പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആഭരണങ്ങള്‍ പിടികൂടിയത്. ഇതിനു മുന്‍പായി വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി വേട്ടയും നടന്നിരുന്നു.48 ലക്ഷത്തിലധികം രൂപയുടെ വിദേശ കറന്‍സിയുമായി, ബംഗ്‌ളൂര് സ്വദേശി ഒമര്‍ ഹവാസാ (51) ണ് പിടിയിലായത്.കഴിഞ്ഞ വെള്ളിയാഴ്ച്ച പുലര്‍ച്ചെ സി.ഐ.എസ്.എഫ് നടത്തിയ പരിശോധനയിലാണ് വിദേശ കറന്‍സിപിടികൂടിയത് ഇയാളെ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരിടവേളയ്ക്കു ശേഷമാണ് കണ്ണൂര്‍ രാജ്യാന്തര വിമാനതാവളത്തില്‍ നിന്നും ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും വിദേശ കറന്‍സിപിടികൂടുന്നത് പുതുവര്‍ഷം തുടങ്ങിയതു മുതല്‍ 4 കോടിയിലേറെ വിലവരുന്ന സ്വര്‍ണ കടത്താണ് കണ്ണൂര്‍ വിമാനതാവളത്തില്‍ നിന്നും ഇതുവരെയായി പിടികൂടിയത്.കൊ വിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയവന്ദേ ഭാരത് മിഷന്‍ സ്‌പെഷ്യല്‍ ഫ്‌ളൈറ്റിലു വരെ സ്വര്‍ണക്കടത്ത് നടന്നിരുന്നു. വരും ദിവസങ്ങളിലും സ്വര്‍ണക്കടത്തിനെതിരെ റെയ്ഡ് ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

English summary
Kasargod resident arrested with Rs 1 crore gold at Kannur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X