കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കതിരൂർ സ്ഫോടനം: സിപിഎം പ്രവർത്തകൻ പിടിയിൽ, അഞ്ചാമന് വേണ്ടി തിരച്ചിൽ ആരംഭിച്ച് പോലീസ്!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കതിരൂർ ബോംബ് സ്ഫോടനത്തിൽ ഒരു സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ പിടിയിൽ. പൊന്ന്യം സ്വദേശിയായ അശ്വന്താണ് അറസ്റ്റിലായത്. നിരവധി കേസുകളിൽ പ്രതിയായ അശ്വന്ത് സിഒടി നസീർ വധശ്രമക്കേസിലെ മൂന്നാം പ്രതി കൂടിയാണ്. ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായതോടെ അശ്വന്ത് ഓടി രക്ഷപ്പെടുകയായിരുന്നു. പിടിയിലായ അശ്വന്തിനെ പോലീസ് ചോദ്യം ചെയ്തുുവരികയാണ്. കതിരൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച അശ്വന്തിനെ പിടികൂടിയത്. ബോംബ് നിർമാണത്തിന് കാവൽ നിന്നിരുന്നത് ഇയാളാണെന്നാണ് പോലീസ് പറയുന്നത്. അഞ്ചാമത്തെയാൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

വീടുകളിലെത്തി കൊവിഡ് പരിശോധിച്ച് നൽകുന്ന സംഘം കാസർഗോഡ്; അനുമതിയില്ലെന്ന് അധികൃതർവീടുകളിലെത്തി കൊവിഡ് പരിശോധിച്ച് നൽകുന്ന സംഘം കാസർഗോഡ്; അനുമതിയില്ലെന്ന് അധികൃതർ

വെള്ളിയാഴ്ച ഉച്ചയ്ക്ക് പൊന്ന്യം ചുണ്ടങ്ങാപ്പൊയിലിലെ വയലിൽ താൽക്കാലികമായി നിർമിച്ച ഷെഡില്ലാണ് ബോംബ് നിർമിക്കുന്നതിനിടെ സ്ഫോടനമുണ്ടായത്. മൂന്ന് പേർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. സ്ഫോടനമുണ്ടായ ഉടൻ തന്നെ പരിക്കേറ്റവർ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. നൂലുപയോഗിച്ച് ബോംബ് കെട്ടിമുറുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് കണ്ണൂർ എസ്പി യതീഷ് ചന്ദ്ര സ്ഥലം സന്ദർശിച്ച ശേഷം പ്രതികരിച്ചത്.

 bombblast12-

മാഹി ചൂടിക്കോട്ട സ്വദേശിയായ റിനീഷ്(33), ചുണ്ടങ്ങാപ്പൊയിൽ സ്വദേശി സജൂട്ടി (36), അഴിയൂർ സ്വദേശി ധീരജ് (34) എന്നിവർക്കാണ് പരിക്കേറ്റിട്ടുള്ളത്. സ്ഫോടനത്തിൽ പരിക്കേറ്റവരെല്ലാം സിപിഎം പ്രവർത്തകരാണെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. സ്ഫോടനത്തിൽ റിനീഷിന്റെ ഇരു കൈപ്പത്തികളും തകർന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രെമീഷിനെയും സജിലേഷിനെയും ടിപി ചന്ദ്രശേഖരൻ വധക്കേസിലെ 24ാം പ്രതിയായിരുന്ന റെമീഷിനെ പിന്നീട് തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു. ഇയാളുടെ രണ്ട് കൈപ്പത്തികളാണ് തകർന്നിട്ടുള്ളത്. സജിലേഷിന്റെ കണ്ണിനാണ് പരിക്കേറ്റിട്ടുള്ളത്. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവ സ്ഥലത്തുനിന്ന് 13 സ്റ്റീൽ ബോംബുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്ഫോടനത്തോടെ മൂന്ന് പേർ പുഴയിലൂടെയും രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കതിരൂർ പൊന്ന്യത്ത് ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായത്. കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന സ്ഥലത്ത് പുഴയോട് ചേർന്നുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്. അതേ സമയം സ്ഫോടനം നടന്ന സ്ഥലത്തെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നതായും പോലീസ് കണ്ടെത്തിരുന്നു. തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സ്ഫോടനക്കേസ് അന്വേഷിക്കുക.

English summary
Kathirur bomb blast: CPM worker arrested in the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X