കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കതിരൂരില്‍ ബോംബ് നിര്‍മിച്ചത് സിപിഎമ്മുകാരെന്ന് പോലീസ്;കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് സുരേന്ദ്രൻ

Google Oneindia Malayalam News

കണ്ണൂർ: കതിരൂരിൽ ബോംബ് നിർമാണത്തിനിടെ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസിന് ലഭിച്ചത് നിർണായക വിവരങ്ങൾ. സ്റ്റീൽ ബോംബ് നിർമാണത്തിൽ ഏർപ്പെട്ടത് അഞ്ച് സിപിഎം പ്രവർത്തകരാണെന്നും ബോംബ് നിർമിച്ചുകൊണ്ടിരിക്കെയുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഇവരിൽ ഒരാൾക്ക് കൈകൾക്കും രണ്ടാമത്തെയാൾക്ക് തലയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റ രണ്ടുപേരും കണ്ണൂരിലെ എകെജി ആശുപത്രിയിലാണ് ചികിത്സ തേടിയത്. സ്ഫോടനം നടന്ന സ്ഥലം എസ്പി യതീഷ് ചന്ദ്ര ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി സന്ദർശിച്ചിരുന്നു.

സ്വന്തം വീടിന് തീയിടുന്ന ഡ്രാഗൺ കുഞ്ഞുങ്ങൾ വിൽപനയ്ക്ക്!! മാടന്പിള്ളിയെ, അല്ല മുട്ടത്തറയിലെ മനോരോഗി!!സ്വന്തം വീടിന് തീയിടുന്ന ഡ്രാഗൺ കുഞ്ഞുങ്ങൾ വിൽപനയ്ക്ക്!! മാടന്പിള്ളിയെ, അല്ല മുട്ടത്തറയിലെ മനോരോഗി!!

അതേ സമയം സ്ഫോടനം നടന്ന സ്ഥലത്തെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നതായും പോലീസ് കണ്ടെത്തിരുന്നു. തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സ്ഫോടനക്കേസ് അന്വേഷിക്കുക. ഇതിനിടെ പരിക്കേറ്റവരിൽ ഒരാൾ വ്യാജപേരിലാണ് ചികിത്സ തേടിയതെന്ന ആരോപണമുന്നയിച്ച് ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ അടുത്തിടെ മരിച്ച ഒരാളുടെ മൃതദേഹം പെട്ടെന്ന് സംസ്കരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ സംസ്കരിച്ചെന്നും സിപിഎം ആക്രമണത്തിന് കോപ്പുകൂട്ടുകയാണെന്നുമാണ് കെ സുരേന്ദ്രന്റെ ആരോപണം.

 bombblast12

Recommended Video

cmsvideo
വെഞ്ഞാറ്മൂട് കൊലപാതകത്തില്‍ നെഞ്ച് പൊട്ടി ഹഖിന്റെ ഭാര്യ | Oneindia Malayalam

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കതിരൂർ പൊന്ന്യത്ത് ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായത്. കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന സ്ഥലത്ത് പുഴയോട് ചേർന്നുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്. ടിപി വധക്കേസിലെ പ്രതിയായിരുന്ന രമീഷിനാണ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. ഇയാളുടെ രണ്ട് കൈപ്പത്തികളും സ്ഫോടനത്തിൽ അറ്റുപോയിട്ടുണ്ട്. കൊടി സുനിയുമായി അടുത്ത ബന്ധമുള്ള ഇയാൾ കേസിലെ 24ാം പ്രതിയായിരുന്ന ഇയാളെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു. കണ്ണൂർ ജില്ലയിലെ അഴിയൂർ സ്വദേശിയാണ് ഇയാൾ. സ്ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് 12 സ്റ്റീൽ ബോംബുകളും പോലീസ് കണ്ടെടുത്തിരുന്നു.

English summary
Kathirur bomb blast: Police reveals more deatails about the blast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X