ജലടൂറിസത്തിന് വികസന കുതിപ്പേകി കവ്വായി ബോട്ട് ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ചു
പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാരത്തിന്് കരുത്താകുന്ന മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി അവസാനഘട്ടത്തിലേക്ക്. മലബാര്‍ റിവര്‍ ക്രൂയിസ്പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കവ്വായി ബോട്ട് ടെര്‍മിനലിന്റെയും കവ്വായി പാലം അപ്രോച്ച് റോഡ് നവീകരണ പ്രവൃത്തിയുടെയും ഉദ്ഘാടനം ടിഐ മധുസൂദനന് എംഎല്‍എ നിര്‍വഹിച്ചു. പയ്യന്നൂര്‍ നഗരസഭാധ്യക്ഷ കെ വി ലളിത അധ്യക്ഷയായി. രാജ്മോഹന്‍ ഉണ്ണിത്താന് എം പി മുഖ്യാതിഥിതിയായി.
മലനാട് മലബാര്‍ റിവര്‍ക്രൂസ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.2 കോടി രൂപ ചെലവിലാണ് ഹൗസ്ബോട്ട് ടെര്‍മിനല്‍ നിര്‍മിച്ചത്. ഒരേ സമയം രണ്ട് വലിയ ഹൗസ് ബോട്ടുകള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന രണ്ട് ബോട്ട് ജെട്ടികളും 90 മീറ്റര്‍ നീളത്തിലുള്ള നടപ്പാതയും ഉണ്ട്. വേലിയേറ്റ - വേലിയിറക്ക സമയങ്ങളില്‍ ബോട്ടുകള്‍ അടുപ്പിക്കാവുന്ന രീതിയില്‍ നാല് തട്ടുകളായാണ് ജെട്ടികള്‍ നിര്‍മിച്ചത്. ഓടുമേഞ്ഞ മേല്‍ക്കൂര, കരിങ്കല്‍ പാകിയ നടപ്പാത, കരിങ്കല്ലില്‍ നിര്‍മിച്ച ഇരിപ്പിടങ്ങള്‍, സോളാര്‍ ലൈറ്റുകള്‍ എന്നിവയും കായല്‍ സൗന്ദര്യം ആസ്വദിക്കുന്നതിന് വ്യൂ പോയിന്റുകളും ഉണ്ട്.

കായല്‍ക്കരയിലെ നടപ്പാത ഇന്റര്‍ലോക്ക് ചെയ്തു. കോണ്‍ക്രീറ്റ് പൈലുകള്‍ കൊണ്ടാണ് ടെര്‍മിനലിന്റെ അടിത്തറ നിര്‍മിച്ചത്. റെയില്‍വേ ഓവര്‍ ബ്രിഡ്ജില്‍ നിന്നും ബോട്ട് ടെര്‍മിനലിലേക്കുള്ള കവ്വായി പാലം അപ്രോച്ച് റോഡ് നവീകരണ പ്രവൃത്തിക്കായി 5.2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഉദ്ഘാടന പരിപാടിയില്‍ നഗരസഭ വൈസ് ചെയര്മാന് പി വി കുഞ്ഞപ്പന്, സ്ഥിരം സമിതി അധ്യക്ഷരായ ടി വിശ്വനാഥന്,സമീറ ടീച്ചര്‍, കൗണ്‍സിലര്‍മാരായ കെ കെ ഫല്ഗുനന്, നസീമ ടീച്ചര്‍, ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് , ഡെപ്യൂട്ടി ഡയറക്ടര്‍ ടി സി മനോജ്, ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാര്‍ ജെ കെ തുടങ്ങിയവര്‍ സംസാരിച്ചു.
ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് എക്സ്ക്യുട്ടിവ് എഞ്ചിനീയര്‍ ഷീല അലോകന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനപ്രതിനികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ലയുടെ വിവിധ പുഴയോരങ്ങളില്‍ മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ബോട്ടുജെട്ടികള്പൂര്ത്തിയായി വരികയാണ്.വിനോദസഞ്ചാര മേഖലയില്‍ കുതിപ്പാകുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിന്. മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയിലൂടെ വിനോദസഞ്ചാരികള്‍ക്ക് വടക്കെമലബാറിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും തനതു കലകളും നാട്ടുരുചികളും അനുഭവിച്ചറിയാനുമാകും. നേരത്തെ വളപട്ടണം,ന്യൂമാഹി,മമ്പറം, മേലൂര്‍ പുഴയോരങ്ങളില്‍ ബോട്ടുജെട്ടികള്‍ നിര്‍മിച്ചിട്ടുണ്ട്. കേരളീയ വാസ്തുശൈലിയിലാണ് ബോട്ടുജെട്ടിയുടെ നിര്‍മാണം.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications