Get Updates
Get notified of breaking news, exclusive insights, and must-see stories!

കയ്യൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണമാവിശ്യപ്പെട്ട കേസ്: മുഖ്യസൂത്രധാരെ തേടി പോലിസ്, ഫോണ്‍ ലൊക്കേഷന്‍ പരിശോധിക്കുന്നു!!

കണ്ണൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യസൂത്രധാരന്‍മാരെ തേടി പൊലിസ്.പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് കേസിലെ മുഖ്യകണ്ണികളെ കുറിച്ചു പൊലിസിന് വിവരംലഭിച്ചത്. സൈബര്‍ വിങ് വഴി ഇവരുടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചുവരികയാണ്.കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ക്കു ശേഷം ഇവരെ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു.

കയ്യൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിലെ മുഖ്യസൂത്രധാരന്മാരെ തേടിയാണ് പൊലിസ് വലവീശിയിരിക്കുന്നത്. കേസില്‍ നേരിട്ട് പങ്കാളികളായ രണ്ടു പേരെ കൂടി ഇന്നലെ ടൗണ്‍പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതോടെ കേസില്‍ നാല് പേരുടെ അറസ്റ്റു രേഖപ്പെടുത്തി. അലവില്‍ സുന്ദരാലയത്തില്‍ ജിതിന്‍ എന്ന മുഷു(31), ചാലാട് സ്മിത ക്വാര്‍ട്ടേഴ്‌സില്‍ പി.അരുണ്‍(27)എന്നിവരാണ് അറസ്റ്റിലായത്.

Kayyoor

തയ്യില്‍ കുഞ്ഞാന്‍ ഹൗസില്‍ ജിതിന്‍(22), ചാലാട് ജുമാഅത്ത് പള്ളിക്കു സമീപം അഷ്‌റഫ് (22) എന്നിവരാണ് നേരത്തെ പിടിയിലായത്. കേസില്‍ ഇനിയും പിടികൂടാനുള്ള രണ്ടുപേരാണ് തട്ടിക്കൊണ്ടുപോകലിന്റെ മുഖ്യസൂത്രധാരന്മാരെന്ന് പ്രതികള്‍ മൊഴി നല്‍കിയത്. ഇരുവരും കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ അറസ്റ്റിലായ നാലുപേരും കേസില്‍ നേരിട്ടു പങ്കാളിത്തമുള്ളവരാണ്.

കഴിഞ്ഞ ദിവസം വൈകുന്നേരം കണ്ണൂര്‍ നഗരത്തില്‍ വച്ചായിരുന്നു ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ ഇരുവരെയും പിടികൂടിയത്. വ്യാജ ഫെയസ്ബുക്ക് പ്രൊഫൈല്‍ വഴിയും സ്ത്രീ ശബ്ദത്തില്‍ സംസാരിച്ചുമാണ് കയ്യൂരിലുള്ള യുവാവിനെ പ്രതികള്‍ കണ്ണൂരിലെത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മുനീശ്വരന്‍ കോവിലനടുത്തുള്ള കവിത തീയേറ്ററിനു സമീപത്തു നിന്നാണ് കയ്യൂര്‍ സ്വദേശിയെ രണ്ടു കാറുകളിലായി തട്ടിക്കൊണ്ടു പോയത്. പയ്യാമ്പലത്തെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം യുവാവിന്റെ ബന്ധുക്കളെ വിളിച്ച് മോചന ദ്രവ്യമായി രണ്ടു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ബന്ധുക്കളാണ് പോലീസിനെ വിവരമറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+