കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊടിയുയര്‍ത്തി കയ്യൂര്‍: ഇനി രാജ്യത്തെ ഏറ്റവും മികച്ച സാമൂഹികാരോഗ്യകേന്ദ്രം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വീരപുളകിത വിപഌവപാരമ്പര്യമുള്ള കാസര്‍കോട് ജില്ലയിലെ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഇനി രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രം. 99 ശതമാനം മാര്‍ക്ക് നേടിയാണ് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡിന്റെ വിലയിരുത്തലില്‍ ഒന്നാം സ്ഥാനം നേടിയത്. മന്ത്രി കെ കെ ശൈലജയാണ് ഈക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 3,500 പോയിന്റുകള്‍ വിലയിരുത്തിയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്. ഒ പി, ലാബ്, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍, പ്രധാന സേവനങ്ങള്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ശുചിത്വം, സൗകര്യങ്ങള്‍, ഗുണമേന്മ, രോഗീ സൗഹൃദം എന്നിവ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍.

ഡബ്ല്യുസിസിയെ സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മന്ത്രി കെ കെ ശൈലജഡബ്ല്യുസിസിയെ സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മന്ത്രി കെ കെ ശൈലജ

കയ്യൂര്‍ ഉള്‍പ്പെടെ കേരളത്തിലെ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡിന്റെ അംഗീകാരം ലഭിച്ചെന്ന് മന്ത്രി ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം കുടുംബാരോഗ്യ കേന്ദ്രം, കാസര്‍കോട് ജില്ലയിലെ വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രം എന്നിവ 97 ശതമാനം മാര്‍ക്കോടുകൂടി അക്രഡിറ്റേഷന്‍ കരസ്ഥമാക്കി. കാസര്‍ഗോഡ് ജില്ലയിലെ കരിന്തളം കുടുംബാരോഗ്യ കേന്ദ്രം (96 ശതമാനം), കണ്ണൂര്‍ ജില്ലയിലെ തേര്‍ത്തലി കുടുംബാരോഗ്യ കേന്ദ്രം (95 ശതമാനം), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം (88 ശതമാനം), പാലക്കാട് ജില്ലയിലെ പെരുവമ്പ പ്രാഥമികാരോഗ്യ കേന്ദ്രം (81 ശതമാനം) എന്നിവയാണ് എന്‍ ക്യൂ എ എസ് അംഗീകാരം ലഭിച്ച മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍.

kayyurphc-155


കഴിഞ്ഞ വര്‍ഷം 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കിമാറ്റിയിരുന്നു. ഈ വര്‍ഷം 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ തെരഞ്ഞെടുത്തിട്ടുണ്ട്. 140 ആശുപത്രികള്‍ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡിന്റെ അംഗീകാരം ലക്ഷ്യമിടുന്നതായും ശൈലജ ടീച്ചര്‍ പറഞ്ഞു.98 ശതമാനം മാര്‍ക്കോടുകൂടി വയനാട് ജില്ലയിലെ നൂല്‍പ്പൂഴ കുടുംബാരോഗ്യ കേന്ദ്രം ആയിരുന്നു ഇതിന് മുമ്പ് ഇന്ത്യയിലെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രം.തൃശൂൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്ക് ആശുപത്രി ഇതിനുമുമ്പ് 98 ശതമാനം മാര്‍ക്ക് കരസ്ഥമാക്കി ഇന്ത്യയിലെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിയായി എന്‍ ക്യൂ എ എസ് അംഗീകാരം കരസ്ഥമാക്കിയിട്ടുണ്ട്. പരമോന്നത ബഹുമതി നേടിയ കയ്യൂരിലെ ജനങ്ങളെ മന്ത്രി തന്റെ ഫെയ്‌സ് ബുക്ക് സന്ദേശത്തിലൂടെ അഭിനന്ദിച്ചു.

English summary
Kayyur becames best PHC in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X