Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ.സുധാകരന്റെ പ്രസ്താവനയെ തളളിപറയാതെ കെ.സി വേണുഗോപാല്‍

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ.പി.സി സി അധ്യക്ഷന്‍ കെ.സുധാകരന്റെ പ്രസ്താവനയെ തളളി പറയാതെ ന്യായീകരിച്ചും ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ രംഗത്തെത്തി. .

സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ പ്രസ്താവന വളച്ചൊടിക്കേണ്ടതില്ലെന്ന് എഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. കണ്ണൂര്‍ ഡി.സി സി ഓഫീസില്‍ സതീശന്‍ പാച്ചേനി അനുസ്മരണത്തില്‍ പങ്കെടുക്കാനായി എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

kc

സംസ്ഥാന രാഷ്ട്രീയത്തില്‍ഗവര്‍ണറും മുഖ്യമന്ത്രിയും ഒത്തു കളിക്കുകയാണ്. ഗവര്‍ണര്‍ രാവിലെയും വൈകുന്നേരവും പത്രസമ്മേളനം നടത്തിയിട്ട് കാര്യമില്ല. ഗവര്‍ണര്‍ സര്‍ക്കാരിനെതിരെയും വിസി മാര്‍ക്കെതിരെയും നടപടി എടുത്ത് കാണിക്കുകയാണ് വേണ്ടത് ഈ കാര്യത്തിന്‍ ഗവര്‍ണര്‍ നിയമപരമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. വെറും ഭീഷണി കൊണ്ട് കാര്യമില്ല.

ഗവര്‍ണര്‍ നിയമപരമായി നീങ്ങിയാല്‍ പിന്‍താങ്ങും കഴിഞ്ഞ കുറെ വര്‍ഷമായി അര്‍ഹതപ്പെട്ട ചെറുപ്പക്കാര്‍ക്ക് അല്ല ജോലി കൊടുക്കുന്നത്. സി.പി.എം പ്രവര്‍ത്തകര്‍ക്ക് പിന്‍വാതില്‍ നിയമനം നടത്താന്‍ ശുപാര്‍ശ ചെയ്ത തിരുവനന്തപുരം മേയര്‍ക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല.

തിരുവനന്തപുരം മേയര്‍ നടത്തിയത് സ്വജനപക്ഷപാതവും അഴിമതിയുമാണ്. സംസ്ഥാന സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് കെ.സുധാകരന്‍ പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത് മാധ്യമങ്ങള്‍വളച്ചൊടിക്കണ്ട ക്രമക്കേടുകളില്‍ നടപടിയെടുത്ത് കാണിക്കണമെന്നാണ് സുധാകരന്‍ പറഞ്ഞത്. പിന്‍വാതില്‍ വിഷയത്തില്‍

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുകളിക്കുകയാണ്. ഗവര്‍ണര്‍ പദവിക്കനുസരിച്ച് നിയമ നടപടിയെടുത്ത് കാണിക്കുകയാണ് വേണ്ടത്. അല്ലാതെ പത്രങ്ങളില്‍ വാര്‍ത്ത വരാനായി മന്ത്രിമാരായ ഓരോരുത്തരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല

നിയമ വിരുദ്ധമായ കാര്യം നടന്നെങ്കില്‍ നിയമപരമായ നടപടി എടുത്ത് കാണിക്കുകയാണ് വേണ്ടത്. ഈ ഗവര്‍ണറാണ് എല്ലാ നിയമവിരുദ്ധ നിയമനങ്ങള്‍ക്കും ഒപ്പിട്ട് കൊടുത്തത്.ഗവര്‍ണറുമായുള്ള പ്രശ്‌നം കോണ്‍ഗ്രസിന് വിഷയാധിഷ്ഠിതമാണ്

വി സി നിയമനത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാണ്. വൈസ് ചാന്‍സലര്‍ പിരിഞ്ഞ് പോകണമെന്ന പ്രസ്താവനയിലെ നടപടി ക്രമങ്ങളെയാണ് ഞങ്ങള്‍ എതിര്‍ത്തത്.

ഗവര്‍ണറെ കോണ്‍ഗ്രസ് ഒരു തരത്തിലും ന്യായീകരിക്കുന്നേയില്ലെന്നും കെ.സി വേണുഗോപാല്‍ പറത്തു ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, കെ.പി.സി.സി 'ജനറല്‍ സെക്രട്ടറി സോണിസെബാസ്റ്റിയന്‍, സജീവ് മാറോളി തുടങ്ങിയവരും കെ.സി വേണുഗോപാലിനൊപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+