കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കർഷകസമരങ്ങൾ നടത്തുന്നത് സി.പി.എമ്മല്ലെന്ന് കെ.സി വേണുഗോപാൽ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: രാജ്യത്ത് നടന്നു വരുന്ന കർഷക സമരങ്ങൾ നടത്തുന്നത് സി.പി.എമ്മോ ഇടതുപാർട്ടികളോയല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ തദ്ദേശപ്പോര് 2020 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക സമരം നടത്തുന്നത് കർഷക സംഘടനകൾ മാത്രമാണ്. അതിൽ രാഷ്ട്രീയം കലരുതെന്ന് അവർക്ക് നിർബന്ധമുണ്ട്. അതുകൊണ്ടാണ് കോൺഗ്രസ് പ്രത്യക്ഷമായി സമരരംഗത്തിറങ്ങാത്തത്. കോൺഗ്രസ് സമരരംഗത്തിറങ്ങിയാൽ സമരത്തെ ഹൈജാക്ക് ചെയ്തുവെന്ന ആരോപണവുമായി ബിജെപി രംഗത്തുവരും. ഇതോടെ സമരത്തെ നേരിടാൻ ബിജെപിക്ക് എളുപ്പമാകുമെന്നും വേണുഗോപാൽ ചുണ്ടിക്കാട്ടി. യഥാർത്ഥത്തിൽ ദില്ലി കേന്ദ്രീകരിച്ചില്ല സമരം നടക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ്‌ : മന്ത്രി എസി മൊയ്‌തീനെതിരായ വിവാദത്തില്‍ കലക്ടര്‍ കള്ളം പറയുന്നെന്ന്‌ കോണ്‍ഗ്രസ്‌തദ്ദേശ തിരഞ്ഞെടുപ്പ്‌ : മന്ത്രി എസി മൊയ്‌തീനെതിരായ വിവാദത്തില്‍ കലക്ടര്‍ കള്ളം പറയുന്നെന്ന്‌ കോണ്‍ഗ്രസ്‌

ഹരിയാണ, രാജസ്ഥാൻ അതിർത്തി കേന്ദ്രീകരിച്ചാണ് കര്‍ഷക സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ആഗ്രഹിക്കുന്നില്ല. സമരത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷക സംഘടകള്‍ക്കും രാഷ്ട്രീയവല്‍ക്കരിക്കരുതെന്നാണ് ആഗ്രഹം. എന്നാല്‍ സമരത്തിന് പിന്തുണയുമായി എല്ലായിടത്തും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമുണ്ടെന്നും ഇടതുപക്ഷമാണ് കര്‍ഷക സമരത്തിന്റെ മുന്‍നിരയിലുള്ളതെന്ന വാദം പൊള്ളത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

venugopal-1607

ഇത്രയും വലിയ പ്രക്ഷോഭം രാജ്യത്ത് നടക്കുമ്പോള്‍ അത് പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുന്നതിന് പകരം അടിച്ചമര്‍ത്താനും തീവ്രവാദികളാക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. കോണ്‍ഗ്രസ് കാര്‍ഷിക ബില്ല് ചര്‍ച്ചക്കെടുത്തപ്പോള്‍ പ്രതികരിച്ചില്ലെന്ന ആരോപണം തെറ്റാണ്. സഭക്കകത്തും പുറത്തും ശക്തമായ സമരം നടത്തിയത് കോണ്‍ഗ്രസ് അംഗങ്ങളാണ്. സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യം എന്ന് പറയുമ്പോഴും പതിനായിരം കോടികള്‍ ചെലവഴിച്ചാണ് ദില്ലിയിൽ കേന്ദ്രസര്‍ക്കാര്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത്.

രാജ്യത്തെ കര്‍ഷകരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങളുടെ പരിഹാരമാല്ല കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഗണന ഇത്തരം ധൂര്‍ത്തുകള്‍ക്കാണ്. വര്‍ഗീയ അജണ്ട മാത്രമാണ് ബി.ജെ.പിയുടെത്. കേന്ദ്രവും കേരളവും ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും യുഡിഎഫിന് വലിയ വിജയമുണ്ടാകുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് താന്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

കോര്‍പ്പറേഷനിലെ ഒരു വാര്‍ഡില്‍ നേരത്തെ പ്രഖ്യാപിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റി കെസി വേണുഗോപാല്‍ നിര്‍ദേശിച്ചയാള്‍ക്ക് സീറ്റ് നല്‍കിയെന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു സ്ഥാനാര്‍ഥിയെയും താന്‍ നിര്‍ദേശിച്ചിട്ടില്ല. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എ.കെ ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ജോ. സെക്രട്ടറി ടി.കെ.എ ഖാദര്‍ നന്ദിയും പറഞ്ഞു. ...

English summary
KC Venugopal says about farmers protest in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X