കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശേരിയിൽ സ്വതന്ത്രനായി സിഒടി നസീർ: പിൻതുണക്കുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം

  • By Desk
Google Oneindia Malayalam News

തലശേരി: തലശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്തിറങ്ങുന്ന സി.ഒ.ടി നസീറിനെ പിൻതുണയ്ക്കുന്നതിൽ യു.ഡി.എഫിൽ ആശയ കുഴപ്പം. നസീർ സ്ഥാനാർത്ഥ യാവുകയാണെങ്കിൽ പരമ്പരാഗതമായി തോറ്റുകൊണ്ടിരിക്കുന്ന തലശേരി മണ്ഡലത്തിൽ പിൻതുണക്കുന്നത് യുഡിഎഫിന് നേട്ടമാകുമെന്ന് മുസ്ലിം ലീഗിന് അഭിപ്രായമുണ്ട്. എന്നാൽ നസീർ സ്ഥാനാർത്ഥിയായാൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് നേട്ടമാകുമന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. വടകര പാർലമെന്റ് മണ്ഡലത്തിൽ നസീർ സ്വതന്തസ്ഥാനാർത്ഥിയായി മത്സരിച്ചത് യു.ഡി എഫ് സ്ഥാനാർത്ഥി കെ.മുരളീധരന് വോട്ടു കൂട്ടിയെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ നസീറിനെ പിൻതുണയ്ക്കാതെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തണമെന്നാണ് കോൺഗ്രസിൽ നിന്നും അഭിപ്രായമുയരുന്നത്.

തിരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർ രാഷ്ട്രീയം മാറ്റി വെക്കണം, ഇല്ലെങ്കിൽ കർശന നടപടിയെന്ന് ടിക്കാറാം മീണ
എഐസിസി വക്താവ് ഷമാ മുഹമ്മദ്റി, ജിൽ മാക്കുറ്റി, സജീവ് മാറോളി എന്നിവരാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്. നസീറിന്റെ കടന്നുവരവോടെ സിപിഎമ്മിന്റെ ഉറച്ച കോട്ടയായ തലശേരിയിൽ ഇക്കുറി അങ്കം മുറുകുമെന്നാണ് പ്രതീക്ഷ ഡിവൈഎഫ്ഐ നേതാവും സിപിഎമ്മിന്റെ ചാനൽ ചർച്ചകളിലെ സ്ഥിരം മുഖവുമായ എഎൻ ഷംസീറിനെതിരെയാണ് മുട്ടൻ പണി വരുന്നത്. വരുന്ന നിയമസഭാ തെരഞ്ഞടുപ്പിൽ സിറ്റിങ് എം.എൽ എ യായ എഎൻ ഷംസീർ ഇവിടെ മത്സരിക്കുകയാണെങ്കിൽ നേരിടാനിറങ്ങുമെന്ന മുന്നറിയിപ്പുമായി മുൻ സിപിഎം വിമതൻ സിഒടി നസീറിന് വോട്ടുചെയ്യണമെന്നാവശ്യപ്പെട്ട് തലശേരി നഗരത്തിൽ വ്യാപകമായി പോസ്റ്റർ പ്രചാരണം തുടങ്ങി.

 cot-naseer-15

സാമൂഹിക പ്രവർത്തകനും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ സി.ഒ.ടി നസീറിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് തലശേരി നഗരത്തിലെ മുക്കിലും മൂലയിലുംപോസ്റ്റർ പ്രചാരണം അദ്ദേഹത്തിനെ അനുകൂലിക്കുന്ന വർ നടത്തിയത്.കഴിഞ്ഞ മാസം വരെ ഡൽഹിയിൽ കർഷക സമരത്തിൽ പങ്കെടുത്തു തിരിച്ചു വന്ന സി.ഒ.ടി നസീർ പുരോഗമന ഇടതുചേരിയുടെ വക്താവായാണ് അറിയപ്പെടുന്നത്. കർഷക സമരത്തിന് നേതൃത്വം നൽകുന്ന സി.ഒ.ടി നസീറിന്റെ ചിത്രങ്ങൾ തലശേരി നഗരത്തിലെമ്പാടും ഫ്ളക്സ് രൂപത്തിൽ വെച്ചിട്ടുണ്ട്.

രാജ്യത്തെ പുരോഗമന ശക്തികൾ നടത്തുന്ന സമര ചേരിയിൽ നിൽക്കുന്ന നസീറിന്റെ സാന്നിധ്യമാണ് തലശേരിയിൽ സി.പി.എമ്മിനെ വെള്ളം കുടിപ്പിക്കുന്നത്. മുൻ സി.പി.എം ലോക്കൽ കമ്മിറ്റിയംഗമായ സിഒടി നസീർ ഷംസീറിനെതിരെ കളത്തിലിറങ്ങുന്നത് പാർട്ടിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട രണ്ടു പേർ നേർക്കുനേർ പോരാടുന്നതും സി.ഒ.ടി നസീറിന് തലശേരിയിലെ പ്രമുഖ തറവാടുകളുമായുള്ള വ്യക്തിബന്ധവും കൂടുതൽ വോട്ടുകൾ സമാഹരിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. മാത്രമല്ല ക്രൂരമായ വധശ്രമത്തിനു ശേഷം തലനാരിഴയ്ക്കു രക്ഷപ്പെട്ട നസീറിന് പൊതു സമുഹത്തിൽ രക്തസാക്ഷി പരിവേഷവുമുണ്ട്. ഇതൊക്കെ തങ്ങൾക്കു പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും വിജയ സാധ്യതയെ ബാധിക്കില്ലെന്നാണ് സി.പി.എം നേതാക്കൾ കരുതുന്നത്.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി യായി പി.ജയരാജനെതിരെ മത്സരിച്ച സി.ഒ.ടി നസീറിന് അതിക്രൂരമായി കാ യ്യത്ത് മുക്കിൽ വെച്ചു അതിക്രൂരമായി മർദ്ദനമേറ്റിരുന്നു. തെരഞ്ഞെടുപ്പിനു ശേഷമായിരുന്നു അക്രമം. പിന്നീട് വധശ്രമ കേസിലെ പ്രതികളായ സി.പി.എം പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു. ഈ കേസിൽ എ എൻ ഷംസീറിന്റെ ഒറ്റ അനുയായിയടക്കം അറസ്റ്റിലായിരുന്നു. തന്നെ അക്രമിച്ചതിനു പിന്നിൽ എ എൻ ഷംസീറാണെന്ന് സി.ഒ.ടി നസീർ പരാതി നൽകിയിരുന്നുവെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല.

എന്നാൽ സി.ഒ.ടി നസീറിനെ അക്രമിച്ച കേസിലെ പ്രതികൾ സഞ്ചരിച്ച ഷംസീറിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ പിടിച്ചിരുന്നു. എന്നാൽ ഷംസിറിനെ ചോദ്യം ചെയ്യാനോ ഗുഡാലോചന കേസിൽ പ്രതിയാക്കാനോ പൊലിസ് തയ്യാറായില്ല. ഈ കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇരുമ്പുവടി കൊണ്ട് തലങ്ങും വിലങ്ങും റോഡിലിട്ട് മർദ്ദിച്ച സി. ഒടി നസീർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കൈകാലുകൾക്കും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ നസീർ മാസങ്ങളോളം ചികിത്സയിലായിരുന്നു. വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ട നസീർ ഈയിടയായി നടന്ന കർഷക സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു. പിന്നോക്ക ദളിത് പോരാട്ട നായകനായ ചന്ദ്രശേഖർ ആസാദിന്റെ ഉറ്റ അനുയായിട്ടാണ് നസീർ അറിയപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 34117 വോട്ടുകൾക്കാണ് ഷംസീർ മണ്ഡലത്തിൽ നിന്നും വിജയിച്ചത്. യു.ഡി.എഫിലെ എ.പി.അബ്ദുള്ളക്കുട്ടിയായിരുന്നു എതിർ സ്ഥനാർത്ഥി. തലശേരി മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാൽ സി.ഒ.ടി നസീർ സി.പി.എമ്മിന് വീണ്ടും തലവേദനയായി മാറിയേക്കുമെന്നാണ് സുചന.

തലശേരി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.ഒ.ടി നസീറിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. എസ്.എഫ്.ഐ നേതാവായി തലശേരി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സി.ഒ.ടി നസീർ സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ കാലയളവിലാണ് കിവീസ് ക്ളബ്ബിന്റെ പ്രവർത്തനങ്ങളുമായി ബന്ധപെട്ടാണ് നഗരസഭയും സി.പി.എം നേതൃത്വവുമായി തെറ്റുന്നത്. ഒടുവിൽ തലശേരി സ്‌റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം ഉന്നയിച്ചതോടെയാണ് എ.എൻ ഷംസീർ എം.എൽ.എയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് എത്തുന്നതും വടകരയിൽ പി.ജയരാജനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതും. തെരഞ്ഞെടുപ്പിന് ശേഷമാണ് തലശേരി നഗരത്തിലെ കായ്യത്ത് മുക്ക് റോഡിൽ വെച്ച് ബൈക്കിലെത്തിയ സംഘം നസീറിനെ വളഞ്ഞിട്ട് അക്രമിക്കുന്നത് ഈ കേസിൽ എ എൻ ഷംസീർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറിക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. എന്നാൽ തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന ആരോപണമുന്നയിച്ചിട്ടും ഈ കേസിൽ ഇതുവരെ ഷംസീറിനെ ചോദ്യം ചെയ്യാൻ പൊലിസ് തയ്യാറായിട്ടില്ല.

English summary
Kerala Assembly election 2021: Confusion among congress over support to COT Naseer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X