കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

7 സ്ഥാനാര്‍ത്ഥികളുമായി സിഒടി നസീര്‍; തലശ്ശേരിയിലെ മത്സരം ഷംസീറിനെതിരെ, ഇടത് വോട്ടുകള്‍ ചേര്‍ത്തുമോ

Google Oneindia Malayalam News

കണ്ണൂര്‍: ലോക്സഭ തിരഞ്ഞെടുപ്പിലേത് പോലെ നിയമസഭ തിരഞ്ഞെടുപ്പിലേക്കും സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് തലശ്ശേരിയിലെ മുന്‍ സിപിഎം പ്രാദേശിക നേതാവായ സിഒടി നസീര്‍. കഴിഞ്ഞ തവണ തനിച്ചായിരുന്നു മത്സരമെങ്കില്‍ ഇത്തവണ പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് സിഒടി നസീറിന്‍റെ മത്സരം. സുഹൃത്തുക്കളുമായി ചേര്‍ന്നാണ് സിഒടി നസീര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി എന്നാണ് പേര്. സിപിഎമ്മില്‍ നിന്നടക്കം കൂടുതല്‍ പേര്‍ തന്‍റെ പാര്‍ട്ടിയിലേക്ക് വരുമെന്നാണ് സിഒടി നസീര്‍ അവകാശപ്പെടുന്നത്.

കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

തലശ്ശേരി മണ്ഡലം

തലശ്ശേരി മണ്ഡലം

എല്ലാ മുന്നണികളിലുമുള്ള നിലവിലുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ ജീര്‍ണതയ്‌ക്കെതിരേ പോരാടാനാണ് പാര്‍ട്ടി രൂപവത്കരിച്ചതെന്നാണ് പത്രസമ്മേളനത്തില്‍ നസീര്‍ വ്യക്തമാക്കിയത്. തലശ്ശേരി മണ്ഡലം ഉള്‍പ്പടെ ഏഴ് സീറ്റിലാണ് ഇത്തവണ ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി മത്സരിക്കുന്നത്. തലശ്ശേരിയിലാണ് സിഒടി നസീര്‍ മത്സരിക്കുന്നത്.

കണ്ണൂരിന് പുറമെ

കണ്ണൂരിന് പുറമെ

അറുപത് കഴിഞ്ഞവര്‍ക്ക് 12000 രൂപ പെന്‍ഷന്‍, ഭിന്നശേഷിക്കാര്‍ക്ക് വാഹനം , എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കല്‍ തുടങ്ങിയ 13 ഇന പരിപാടികളും ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി മുന്നോട്ട് വെക്കുന്നു. കണ്ണൂരിന് പുറമെ തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ആറ് മണ്ഡലങ്ങളില്‍കൂടി പാര്‍ട്ടി മത്സരിക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലം സ്ഥാനാര്‍ഥിയായ നസീറിന് നേരെ പിന്നീട് വധശ്രമം നടന്നിരുന്നു.

ഷംസീറിനെതിരെ

ഷംസീറിനെതിരെ

തലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംഎന്‍ ഷംസീറിനെതിരായ ആരോപണങ്ങള്‍ ശക്തമാക്കിയാണ് നസീര്‍ പ്രാചരണം ശക്തമാക്കുന്നത്. നസീറിന്‍റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് ഗുണകരമാവുമെന്നാണ് അവരുടെ വിലയിരുത്തല്‍. ഇടതുവോട്ടുകളില്‍ കുറച്ചെങ്കിലും നസീര്‍ പിടിക്കുമെന്നാണ് പ്രതീക്ഷ.

ആല്‍മര ചിഹ്നം

ആല്‍മര ചിഹ്നം

ആല്‍മര ചിഹ്നത്തിലാണ് നസീര്‍ മത്സരിക്കുന്നത്. തനിക്കെതിരെ നടന്ന വധശ്രമ കേസ് പി ജയരാജന്റെ തലയിലിടാൻ സിപിഎമ്മിലെ തന്നെ ഒരു വിഭാഗം ശ്രമിച്ചെന്നാണ് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചത്. ജയരാജനും താനുമായി നല്ല ബന്ധമാണ് ഇപ്പോഴും പുലർത്തി വരുന്നത്. തന്നെ അക്രമിക്കേണ്ട കാര്യം പി.ജയരാജനില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം മറുപടി

സിപിഎം മറുപടി

എന്നാല്‍ നസീറിന് വലിയ പ്രാധാന്യമൊന്നും സിപിഎമ്മും ഇടതുപക്ഷവും നല്‍കുന്നില്ല. നസീറിന്‍റെ മത്സരിക്കുന്നത് ഒരു വെല്ലുവിളിയേ അല്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തലശ്ശേരി മണ്ഡലത്തില്‍ 46422 വോട്ടിന്‍റെ മുന്‍തൂക്കമാണ് എല്‍ഡിഎഫിന് ഉള്ളത്. മണ്ഡലത്തത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങല്‍ ശക്തമാക്കി വരികയാണ് നസീര്‍.

 എംഎല്‍എ സ്ഥാനം രാജിവെച്ച് പിജെ ജോസഫും മോന്‍സ് ജോസഫും; കാരണം ഇങ്ങനെ.. എംഎല്‍എ സ്ഥാനം രാജിവെച്ച് പിജെ ജോസഫും മോന്‍സ് ജോസഫും; കാരണം ഇങ്ങനെ..

 രാഹുല്‍ 3 തവണ അക്കാര്യം പറഞ്ഞു, ഉമ്മന്‍ ചാണ്ടി ആ തീരുമാനമെടുത്ത് ഇങ്ങനെ, സീറ്റുറപ്പിച്ചത് 3 പേര്‍!! രാഹുല്‍ 3 തവണ അക്കാര്യം പറഞ്ഞു, ഉമ്മന്‍ ചാണ്ടി ആ തീരുമാനമെടുത്ത് ഇങ്ങനെ, സീറ്റുറപ്പിച്ചത് 3 പേര്‍!!

ബ്ലൂ ടോപ്പിൽ തിളങ്ങി ശ്രുതി ഹരിഹരൻ.. ചിത്രങ്ങൾ കാണാം..

Recommended Video

cmsvideo
assembly election 2021 pre survey prediction from Media one predicts LDF to win the election

English summary
kerala assembly election 2021: cot naseer is contesting as an independent against an shamseer in Thalassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X