കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ എല്‍ഡിഎഫ്: ഇരിക്കൂറിലും പേരാവൂരിലും ധാരണയായില്ല

Google Oneindia Malayalam News

കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സംസ്ഥാനത്ത് മുന്നണികള്‍ സീറ്റ് വിഭജന ചർച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാൽ കണ്ണൂരിലെ രണ്ട് സീറ്റുകളെച്ചൊല്ലി അസ്ഥിരതകള്‍ ഉള്ളതിനാൽ എൽഡിഎഫിൽ ഇതുവരെയും സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല. ഇതിനിടെ പി ജയരാജന് സീറ്റ് നൽകാത്തതിൽ കണ്ണൂരിൽ എൽഡിഎഫിനുള്ളിൽ പ്രതിഷേധം ഉയരുന്നുണ്ട്. നടപടിയിൽ പ്രതിഷേധിച്ച് സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്‍റ് ധീരജ് കുമാർ പദവി രാജിവെച്ചിരുന്നു.

ഭാഗ്യലക്ഷ്മിയുടെ അഭിപ്രായത്തിൽ പൊട്ടിത്തെറിച്ച് ഡിംപൽ, അമ്മയുടെ പ്രായമുണ്ട് അവർക്ക്; ചീപ്പായിപ്പോയെന്ന് താരംഭാഗ്യലക്ഷ്മിയുടെ അഭിപ്രായത്തിൽ പൊട്ടിത്തെറിച്ച് ഡിംപൽ, അമ്മയുടെ പ്രായമുണ്ട് അവർക്ക്; ചീപ്പായിപ്പോയെന്ന് താരം

ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടെന്ന് ധീരജിന്റെ പ്രതികരണം. അമ്പാടിമുക്കിൽ നിന്നും ബിജെപി - ആർഎസ്എസ് പ്രവർത്തകർ സിപിഎമ്മിൽ എത്തിയത് ധീരജിന്റെ നേതൃത്വത്തിലായിരുന്നു. രണ്ട് തവണ തുടർച്ചയായി മത്സരിച്ച് വിജയിച്ചവർക്ക് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന പാർട്ടിക്കുള്ളിലെ ധാരണയാണ് പി ജയരാജന് തിരിച്ചടിയായിട്ടുള്ളത്.

ഇന്ത്യന്‍ ആര്‍മി- തുര്‍ക്ക്‌മെനിസ്ഥാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സംയുക്ത സ്‌കൈഡൈവിങ് പരിശീലനം, ചിത്രങ്ങള്‍ കാണാം

ചർച്ചകള്‍ തുടരുന്നു

ചർച്ചകള്‍ തുടരുന്നു

കണ്ണൂർ ജില്ലയിലെ ഇരിക്കൂര്‍, പോരാവൂര്‍ മണ്ഡലങ്ങളെ ചൊല്ലിയുള്ള അസ്ഥിരത നിലനിൽക്കുന്നതിനാൽ കണ്ണൂരില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പേരാവൂര്‍ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും സിപിഐയും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പ്രതിസന്ധി ഉടലെടുക്കുന്നത്.

 പ്രതിസന്ധി തുടരുന്നു

പ്രതിസന്ധി തുടരുന്നു

ഇടതുമുന്നണിയിലേക്ക് പുതുതായി വന്നതോടെ ഇരു കക്ഷികള്‍ക്കും കണ്ണൂര്‍ ജില്ലയില്‍ സീറ്റുകള്‍ നല്‍കാനാണ് എല്‍ഡിഎഫ് തീരുമാനിച്ചത്. ഇതോടെ കൂത്തുപറമ്പ് സീറ്റ് സിപിഎം എല്‍ജെഡിക്ക് വിട്ടു നല്‍കിയിരുന്നു. 2011 മുതല്‍ ഇരിക്കൂറിൽ സിപിഐയാണ് സ്ഥിരമായി മത്സരിച്ചുവരുന്നത്. എന്നാൽ യുഡിഎഫ് വിട്ട് കേരള കോൺഗ്രസ് എൽഡിഫിലേക്ക് എത്തിയതോടെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് ഇരിക്കൂർ നല്‍കാനും ധാരണയായി. എന്നാല്‍ ഇതിന് പകരമായി തങ്ങള്‍ക്ക് പേരാവൂര്‍ സീറ്റ് വേണമെന്ന സിപിഐ നിലപാടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള കാരണം.

 സീറ്റ് വിഭജനത്തിൽ തർക്കം

സീറ്റ് വിഭജനത്തിൽ തർക്കം


നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. ഇത് വൈകുന്നതും കണ്ണൂരിലെ സീറ്റ് വിഭജനത്തെയും അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Recommended Video

cmsvideo
#KLElection2021 ഇരിക്കൂര്‍, പോരാവൂര്‍ മണ്ഡലങ്ങളിൽ ആശയക്കുഴപ്പം; കണ്ണൂരില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാവാതെ എല്‍ഡിഎഫ്
 വിജയസാധ്യതയുള്ള സീറ്റ്

വിജയസാധ്യതയുള്ള സീറ്റ്

കൂടുതല്‍ വിജയ സാധ്യതയുള്ള പേരാവൂര്‍ സീറ്റ് തങ്ങള്‍ക്ക് വേണമെന്നാണ് സിപിഐയും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും ഒരുപോലെ ഉന്നയിക്കുന്ന ആവശ്യം. എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പേരാവൂരില്‍ എല്‍ഡിഎഫിന് വ്യക്തമായ പിന്തുണയും സ്വാധീനവും ലഭിച്ചിരുന്നു. ഇത് മുൻനിർത്തിയാണ് രണ്ട് രാഷ്ട്രീയ പാർട്ടികളും ഒരേ സീറ്റിന് വേണ്ടി ആവശ്യമുന്നയിക്കുന്നത്. എന്നാല്‍ സിപിഐഎം മത്സരിച്ചാല്‍ പേരാവൂരില്‍ നേട്ടമുണ്ടാക്കാമെന്ന കണക്കുക്കൂട്ടല്‍ സിപിഐഎം നേതാക്കള്‍ക്കുമുണ്ട്.

English summary
Kerala Assembly election 2021: CPI and kerala Congress claims for Irikkur and peravoor seat, decission awaiting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X