കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎമ്മില്‍ സജീവമായി പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം, കണ്ണൂരില്‍ മാറ്റം, ശൈലജയ്ക്ക് 2 മണ്ഡലങ്ങള്‍!!

Google Oneindia Malayalam News

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കണ്ണൂരില്‍ മണ്ഡലങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സിപിഎമ്മില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു. രണ്ട് തവണ മത്സരിച്ചവര്‍ ഇത്തവണ മത്സരിക്കില്ലെന്ന പാര്‍ട്ടിയുടെ തീരുമാനമാണ് ചര്‍ച്ചകള്‍ സജീവമാക്കാന്‍ കാരണം. ചില മന്ത്രിമാര്‍ മണ്ഡലം മാറേണ്ടി വരും. ഇപി ജയരാജന്റെ കെകെ ശൈലജയുടെയും കാര്യത്തിലാണ് ഇനി അത്തരമൊരു പ്രശ്‌നമുള്ളത്. ജയരാജന്‍ മത്സരിക്കില്ലെന്ന് സൂചനയുണ്ട്. അതേസമയം പി ജയരാജന്‍ മത്സരിക്കുമോ എന്നതാണ് ജില്ലയിലെ ചൂടേറിയ ചര്‍ച്ച.

ഇപി മത്സരിക്കുമോ?

ഇപി മത്സരിക്കുമോ?

ഇപി ജയരാജനെ പാര്‍ട്ടി സെക്രട്ടറിയായി നിയമിക്കാന്‍ പോകുന്നുവെന്ന് സിപിഎമ്മില്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മത്സരിക്കാന്‍ ഇപിക്ക് താല്‍പര്യമുണ്ട്. ജയരാജന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് വരികയാണെങ്കില്‍ ഇത്തവണ മത്സരിക്കില്ല. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ മണ്ഡലം ആര്‍ക്ക് നല്‍കുമെന്ന കാര്യമാണ് ചര്‍ച്ചയാവുന്നത്. ഇപിയുടെ മണ്ഡലമായ മട്ടന്നൂരിലേക്ക് കെകെ ശൈലജയെ പരിഗണിക്കുന്നുണ്ട്. സഖ്യകക്ഷിയുമായി മണ്ഡലം മാറുന്നതിന്റെ ഭാഗമായിട്ടാണിത്.

പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം

പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം

പി ജയരാജനെ ഇത്തവണ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ജില്ലയില്‍ ശക്തമായ ആവശ്യമാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായുള്ളത്. നേരത്തെ വടകരയില്‍ അദ്ദേഹം മത്സരിച്ച് തോറ്റത് വലിയ ക്ഷീണമായി പാര്‍ട്ടി കാണുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് സീറ്റ് നല്‍കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പി ജയരാജനെ കല്യാശ്ശേരിയില്‍ മത്സരിപ്പിക്കാനുള്ള ആലോചന ജില്ലാ നേതൃത്വത്തിനുണ്ട്. സംസ്ഥാന സമിതിയില്‍ ഇതിനായി സമ്മര്‍ദമുണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.

പിണറായി ധര്‍മടത്ത് തന്നെ

പിണറായി ധര്‍മടത്ത് തന്നെ

മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടത്ത് തന്നെ മത്സരിക്കുമെന്ന് ഉറപ്പാണ്. സിപിഎം ഭരണത്തുടര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. പിണറായി തന്നെ നയിക്കുമെന്ന് കാര്യത്തിലും തര്‍ക്കമില്ല. കോടിയേരി ബാലകൃഷ്ണന്‍ മത്സരിക്കില്ലെന്നാണ് ഇതുവരെ സിപിഎം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം എല്‍ജെഡി മത്സരിച്ച് വരുന്ന കൂത്തുപ്പറമ്പാണ് ശൈലജയുടെ മണ്ഡലം. കൂത്തുപറമ്പ് സിപിഎം ചിലപ്പോള്‍ വിട്ടുകൊടുക്കേണ്ടി വരും. അങ്ങനെ വന്നാല്‍ ചര്‍ച്ച ഇപി ജയരാജന്റെ മണ്ഡലമായ മട്ടന്നൂരിലേക്കാണ് കാര്യങ്ങള്‍ നീങ്ങുക.

മട്ടന്നൂരില്‍ മാറ്റം

മട്ടന്നൂരില്‍ മാറ്റം

ജയരാജന്റെ വീട് ഉള്‍പ്പെടുന്ന കല്യാശ്ശേരിയില്‍ ടിവി രാജേഷ് ഇത്തവണ മത്സരിക്കാന്‍ സാധ്യത കുറവാണ്. രണ്ട് തവണ രാജേഷ് വിജയിച്ച് കഴിഞ്ഞതാണ്. ഇനി പാര്‍ട്ടി ഇളവ് നല്‍കിയേക്കില്ല. രാജേഷില്ലെങ്കിലാണ് ജയരാജന്‍ കല്യാശ്ശേരിയില്‍ മത്സരിക്കുക. സിപിഎമ്മിന്റെ മുമ്പുള്ള കോട്ടയായ പേരാവൂര്‍ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യം പാര്‍ട്ടിക്കുണ്ട്. ശൈലജയെ അങ്ങോട്ട് മാറ്റാനും സാധ്യതയുണ്ട്. യുഡിഎഫ് മണ്ഡലമായ പേരാവൂരില്‍ ശൈലജയെ നിര്‍ത്തിയാല്‍ മണ്ഡലം പിടിക്കാമെന്നാണ് സിപിഎമ്മിന്റെ ആത്മവിശ്വാസം.

ഇവര്‍ മത്സരിക്കില്ല

ഇവര്‍ മത്സരിക്കില്ല

തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച സി കൃഷ്ണനെയും ജയിംസ് മാത്യുവിനെയും മത്സരിപ്പിക്കില്ല. കൃഷ്ണന്‍ പയ്യന്നൂരിലെയും ജയിംസ് മാത്യു തളിപറമ്പിലെയും എംെല്‍എയാണ്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടിഐ മധുസൂദന്‍ എന്നിവരുടെ പേരുകളാണ് ജില്ലയില്‍ സജീവമായി ഉള്ളത്. അതേസമയം കേന്ദ്ര കമ്മിറ്റിയംഗം എംവി ഗോവിന്ദനെ പാര്‍ലമെന്ററി രംഗത്തേക്ക് കൊണ്ടുവരാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ ഇതില്‍ ചിലരെങ്കിലും മൂന്നാം തവണയും മത്സരിക്കുമെന്നും സൂചനയുണ്ട്.

മത്സരിക്കാന്‍ തയ്യാറായി മന്ത്രിമാര്‍

മത്സരിക്കാന്‍ തയ്യാറായി മന്ത്രിമാര്‍

രണ്ട് തവണ മത്സരിച്ചവര്‍ വേണ്ടെന്ന് പറയുമ്പോഴും പ്രമുഖര്‍ ഇപ്പോഴും മത്സരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ശ്രീരാമകൃഷ്ണന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സൂചിപ്പിച്ചു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ജി സുധാകരനും വ്യക്തമാക്കി. അമ്പലപ്പുഴയില്‍ തന്നെ മത്സരിക്കുമെന്നും കായംകുളത്തേക്ക് മാറില്ലെന്നും മന്ത്രി പറഞ്ഞു. കായംകുളത്തുള്ള പാര്‍ട്ടിക്കാര്‍ കാലുവാരികളാണ്. തന്നെ 2001ല്‍ തോല്‍പ്പിച്ചത് കാലുവാരികളാണെന്നും മന്ത്രി പറഞ്ഞു. പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാവുമെന്നും സുധാകരന്‍ പറഞ്ഞു.

English summary
kerala assembly election 2021: cpm considering kk shailaja in peravoor and mattannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X