കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പ്: കെകെ ശൈലജയ്ക്കായി ശക്തികേന്ദ്രങ്ങൾ തേടി സിപിഎം, മൂന്ന് മണ്ഡലങ്ങൾ പട്ടികയിൽ

Google Oneindia Malayalam News

കണ്ണൂർ: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവന്നതോടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ തിരക്കിലാണ് സിപിഎം. പല മന്ത്രിമാരും ഇത്തവണ മത്സരരംഗത്ത് നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ജനപ്രീതിയുടെ കാര്യത്തിൽ മുന്നിലുള്ള ആരോഗ്യമന്ത്രി കെകെ ശൈലജ ഇത്തവണയും മത്സരിക്കും. ടീച്ചറിന് മത്സരിക്കാൻ ഏറ്റവും അനുയോജ്യമായ മണ്ഡലങ്ങള്‍ പരിശോധിച്ച് വരികയാണ് സിപിഎം.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന്‍റെ വിജയം മതനിരപേക്ഷ ജനാധിപത്യ ഇന്ത്യക്ക് അനിവാര്യം; പി രാജീവ്കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന്‍റെ വിജയം മതനിരപേക്ഷ ജനാധിപത്യ ഇന്ത്യക്ക് അനിവാര്യം; പി രാജീവ്

കണ്ണൂർ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്. കല്യാശ്ശേരി, തളിപ്പറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിൽ എവിടെയെങ്കിലും ഒരിടത്ത് മത്സരിക്കണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്. മട്ടന്നൂരിൽ മന്ത്രിയും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ ഇപി ജയരാജൻ ഇത്തവണ മത്സരിച്ചില്ലെങ്കിൽ കെകെ ശൈലജയ്ക്കായിരിക്കും മുഖ്യപരിഗണന ലഭിക്കുക. പ്രാദേശിക ഘടകങ്ങളും ഇതേ ആവശ്യമാണ് ഉന്നയിക്കുന്നത്. എന്നാൽ പി ജയരാജൻ ഒരിക്കൽ കൂടി മത്സരിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സിപിഎം കോട്ടകളായ തളിപ്പറമ്പും കല്യാശേരിയുമാണ് പാർട്ടി മുഖ്യ പരിഗണന നൽകുന്ന രണ്ട് മണ്ഡലങ്ങളെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

kkshailaja-1583

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

കെകെ ശൈലജ ഇപ്പോള്‍ പ്രതിനിധീകരിക്കുന്ന കൂത്തുപറമ്പ് മണ്ഡലം ജനതാദളിന് നൽകാനാണ് സാധ്യത. കെകെ ശൈലജയ്കുള്ള ജനപിന്തുണ കണക്കിലെടുത്ത് മുഖ്യമന്ത്രിയായി സ്ഥാനാർത്ഥിയായി പരിഗണിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നേരത്തെ ഉയർന്നുവന്നിരുന്നു. ഇക്കാര്യത്തിലും വരുദിവസങ്ങളിൽ അന്തിമ തീരുമാനമുണ്ടാവും.

നടി റോഷ്‌ന ആന്‍ റോയിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

English summary
Kerala assembly election 2021: CPM Considers three CPM strong holds for KK Shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X