കണ്ണൂരിലെ 11 ല്‍ 10 മണ്ഡലങ്ങളും ഇത്തവണ എല്‍ഡിഎഫ് പിടിക്കും; കോലീബി സഖ്യം പുതിയതല്ല: എംവി ജയരാജന്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇത്തവണ എല്‍ഡിഎഫിന് മികച്ച മുന്നേറ്റം ഉണ്ടാകുമെന്നാണ് സിപിഎം നേതാവ് എംവി ജയരാജന്‍ പറയുന്നത്. അഴീക്കോട് ഉള്‍പ്പടെ ജില്ലയിലെ പതിനൊന്നില്‍ പത്ത് മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. അതോടൊപ്പം തന്നെ കേരളത്തില്‍ ബിജെപി-ലീഗ്-കോണ്‍ഗ്രസ് ഉണ്ടെന്ന കടുത്ത ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു. കോൺഗ്രസ്സ് -ലീഗ് -ബിജെപി കൂട്ടുകെട്ട് മുമ്പുണ്ടായിരുന്നുവെന്ന ഒ. രാജാഗോപാലന്റെ വെളിപ്പെടുത്തൽ പുതിയതല്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ബംഗാളില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി മമതാ ബനാര്‍ജി, ചിത്രങ്ങള്‍ കാണാം

കോൺഗ്രസ്സ് -ലീഗ് -ബിജെപി
കോൺഗ്രസ്സ് -ലീഗ് -ബിജെപി കൂട്ടുകെട്ട് മുമ്പുണ്ടായിരുന്നുവെന്ന ഒ. രാജാഗോപാലന്റെ വെളിപ്പെടുത്തൽ പുതിയതല്ല.കെ. ജി മാരാരുടെ ജീവചരിത്ര കുറിപ്പ് 1992ൽ പ്രമുഖ ബിജെപി നേതാവും ജന്മഭൂമി ലേഖകനുമായിരുന്ന കുഞ്ഞിക്കണ്ണൻ എഴുതിയ 'കെ. ജി മാരാർ :രാഷ്ട്രീയത്തിലെ സ്നേഹസാഗരം' എന്ന പുസ്തകത്തിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപി നേതാക്കളും കോൺഗ്രസ്സ് -ലീഗ് നേതാക്കളും അന്ന് ഇക്കാര്യം നിഷേധിച്ചിരുന്നില്ല.

വോട്ട് കച്ചവടം
'പാഴായ പരീക്ഷണം ' എന്നു വിശേഷിപ്പിക്കപ്പെട്ട വോട്ട് കച്ചവടം ഇന്നും തുടരുന്നു. ഒ. രാജഗോപാൽ ഈ വോട്ട് കച്ചവടത്തെ ശരിവെക്കുന്നു. തനിക്ക് 2016ൽ കോൺഗ്രസുകാർ വോട്ടു ചെയ്തിരുന്നു എന്നും അതുകൊണ്ടാണ് ജയിച്ചതെന്നും രാജഗോപാൽ പറയുന്നു. കമ്മ്യൂണിസ്റ്റ്‌കാർ തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്നും രാജഗോപാൽ ഉറപ്പിച്ചു പറയുന്നു.

കോൺഗ്രസ്സ് നേതാക്കളുടെ പ്രസ്താവന
ബിജെപി -കോൺഗ്രസ്സ് ഡീലിനെ കുറിച്ച് അതിന്റെ ഗുണഭോക്താവായ ആളു തന്നെയാണ് വെളിപ്പെടുത്തിയത്. എന്നിട്ടും സിപിഐഎം -ബിജെപി കൂട്ടുകെട്ടാണെന്നാണ് കോൺഗ്രസ്സ് നേതാക്കളുടെ പ്രസ്താവന . സി പി ഐ എമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന ബാലശങ്കരിന്റെ പ്രതികരണം അസംബന്ധമാണെന്നാണ് ഒ. രാജഗോപാൽ വ്യക്തമാക്കിയത്. നേമത്തെ വോട്ട് കച്ചവടം 2011ലും 2016ലുമായിരുന്നു.

47000 വോട്ടുകൾ
അതിന്റെ ഫലമായി കോൺഗ്രസ്സിന് 47000 വോട്ടുകൾ കുറഞ്ഞു.രണ്ടു തെരഞ്ഞെടുപ്പുകളിലും എൽ ഡി എഫ് വോട്ട് വർധിച്ചു. നേമം സാക്ഷ്യപെടുത്തുന്നത് സിപിഐഎം -ബിജെപി ഡീൽ അല്ല. മറിച്ച് കോൺഗ്രസ്സ് -ബിജെപി വോട്ട് കച്ചവടം തന്നെയാണെന്നാണ്.വടകര, ബേപ്പൂർ, മഞ്ചേശ്വരം ഉൾപ്പെടെ ചില മണ്ഡലങ്ങളിൽ പരീക്ഷണം പാഴായി പോയെങ്കിലും നേമത്ത് വിജയിച്ചു.

താമര വിരിയിച്ചത്
കേരളത്തിൽ ആദ്യമായി താമര വിരിയിച്ചത് കോൺഗ്രസ്സുകാരാണ്. ഈ വോട്ടു കച്ചവടം തെറ്റായിരുന്നുവെന്ന് കോൺഗ്രസ്സിന് തോന്നുന്നില്ല. അതുകൊണ്ടാണ് കേരളത്തിൽ തങ്ങളുടെ മുഖ്യശത്രു സിപിഐഎം ആണെന്ന് പറയുകയും ദേശിയ രാഷ്ട്രീയത്തിലെ മുഖ്യ ആപത്തായ ബിജെപിയുമായി കൂട്ടുകൂടുന്നതും.

സർക്കാർ വിരുദ്ധ സമരം
സർക്കാർ വിരുദ്ധ സമരത്തിലും അപവാദപ്രചാരണങ്ങൾ അഴിച്ചുവിടുന്നതിലും മാത്രമല്ല നിയമസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സ് -ബിജെപി സഖ്യം തുടരുകയാണിപ്പോൾ. ബിജെപിക്കെതിരെ ഒരക്ഷരം ഉരിയാടാൻ കോൺഗ്രസ്സ് നേതാക്കളായ രാഹുൽ ഗാന്ധി മുതൽ മണ്ഡലം പ്രസിഡന്റുമാർ വരെ തയ്യാറാകുന്നില്ല.

ഇടതുപക്ഷം
എന്നാൽ ഇടതുപക്ഷം വർഗീയതയ്‌ക്കെതിരെ പൊരുതുന്നു. അതുകൊണ്ടാണ് കേന്ദ്രഏജൻസികൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേട്ടയാടുന്നത്.'ഒക്കചങ്ങാതിമാരായ' കോൺഗ്രസ്സും ബിജെപിയും ലീഗും ഒന്നിച്ചാലും ഇടതുപക്ഷത്തെ തോൽപിക്കാനാവില്ല.
ആരാധകരെ ഞെട്ടിച്ച് പ്രിയാ മണിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications