കെസി ജോസഫ് ഇല്ലാത്ത ഇരിക്കൂര്‍ പിടിക്കാന്‍ എല്‍ഡിഎഫ്; വിട്ടുകൊടുക്കില്ലെന്ന് യുഡിഎഫ്-മണ്ഡല പരിചയം
ഇരിക്കൂര്‍: കണ്ണൂരെന്ന ചുവപ്പ് കോട്ടയ്ക്ക് അകത്തെ യുഡിഎഫിന്റെ ഉരുക്ക് കോട്ടയാണ് ഇരിക്കൂര്‍. ഇകെ നായനാരെ വിജയിപ്പിച്ച ചരിത്രമുള്ള മണ്ഡലമാണെങ്കിലും 1982 മുതല്‍ കോണ്‍ഗ്രസും കെസി ജോസഫും മാത്രം വിജയിക്കുന്ന മണ്ഡലാണ് ഇരിക്കൂര്‍. പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും 2016 ലെ തിരഞ്ഞെടുപ്പില്‍ 9647 വോട്ടിനായിരുന്നു കെസി ജോസഫ് വിജയിച്ചത്. ഇത്തവണ ഇരിക്കൂറില്‍ മത്സരിക്കാനില്ലെന്ന് കെസി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. ഇടതുമുന്നണിയില്‍ ആവട്ടെ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള ചര്‍ച്ചകളും പുരോഗമിട്ടുകൊണ്ടിരിക്കുകയാണ്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

ഇരിക്കൂറിലെ ആദ്യ തിരഞ്ഞെടുപ്പ്
1957 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ ടിസി നാരായണന് ആയിരുന്നു ഇരിക്കൂറില്‍ നിന്നും വിജയിച്ച് നിയമസഭയില്‍ എത്തിയ ആദ്യ ജനപ്രതിനിധി. 1960 ലും അദ്ദേഹം വിജയം തുടര്‍ന്ന്. 1967 ല്‍ സിപിഎമ്മിലെ ഇപി കൃഷ്ണന് നമ്പ്യാരും 1970 ല്‍ എ കുഞ്ഞിക്കണ്ണനും മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 1974 ലെ ഉപതിരഞ്ഞെടുപ്പില്‍ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു ഇകെ നായനായിരുന്നു ഇവിടെ നിന്നും വിജയിച്ചത്.

നായനാരുടെ വിജയം
ആർ.എസ്.പിയിലെ അബ്ദുൽ ഖാദറിനെ 1822 വോട്ടിനാണ് നായനാർ. ഇരിക്കൂറിന്റെ ചരിത്രത്തില്‍ തന്നെ അവസാനമായി ജയിച്ച സിപിഎം നേതാവാണ് നായനാര്‍. 1976 ലെ പുനഃര്‍ നിര്‍ണ്ണയത്തിലൂടെ മണ്ഡലം കൂടുതല്‍ യുഡിഎഫ് അനുകൂലമായി. 1977 ലെ മത്സരത്തില്‍ കോൺഗ്രസിലെ സി.പി. ഗോവിന്ദൻ നമ്പ്യാർ സിപിഎമ്മിലെ എതിരാളി സെബാസ്റ്റനെ തോല്‍പ്പിച്ചു.

കെസി ജോസഫ് വരുന്നു
എന്നാല്‍ 1979 ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വീണ്ടും വിജയിച്ചു. കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ പിന്തുണയില്‍ കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന് കടന്നപ്പള്ളി കോണ്‍ഗ്രസിലെ കെസി ജോസഫിനെ പരാജയപ്പെടുത്തുകയായിരുന്നു. 1982 ല്‍ കോട്ടയം ചങ്ങനാശ്ശേരിയില്‍ നിന്നും വന്ന കെസി ജോസഫ് കോണ്‍ഗ്രസിനായി മണ്ഡലം പിടിച്ചെടുത്തു. അതിന് ശേഷം ഇന്നുവരെ കോണ്‍ഗ്രസിനും കെസി ജോസഫിനും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

കെസിയുടെ തുടര്‍ വിജയങ്ങള്‍
പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും ഭൂരിപക്ഷം കുറഞ്ഞും ഏറിയും കെസി ജോസഫ് വിജയിക്കുകയായിരുന്നു. 1982 ലെ കന്നിയങ്കത്തില്‍ ജനതാദളിലെ എസ് കെ മാധവനെ മലര്‍ത്തിയടിച്ചാണ് കെസി ജോസഫ് വിജയിച്ചത്. 1987 ല്‍ സിപിഎമ്മിലെ തീപ്പൊരി നേതാവായ ജെയിംസ് മാത്യുവിനെ രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയം ജോസഫിന് തന്നെയായിരുന്നു.

എതിരാളി ജയിംസ് മാത്യു
1991ൽ കേരള കോൺഗ്രസിലെ ജോർജ് സെബാസ്റ്റ്യനെയും 1996ൽ കേരള കോണ്‍ഗ്രസിലെ കെജെ ജോസഫിനേയും 2001ൽ ഇടതു സ്വതന്ത്ര മേഴ്സി ജോണിനേയും കെസി ജോസഫ് തോല്‍പ്പിച്ചു. 2006 ല്‍ ജയിംസ് മാത്യു എതിരാളിയായി എത്തിയപ്പോള്‍ മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയായിരുന്നു സിപിഎമ്മിന്. എന്നാല്‍ വീണ്ടും വിജയം കോണ്‍ഗ്രസിനും കെസി ജോസഫിനും ഒപ്പം നിന്നു. 1500 ല്‍ താഴെ വോട്ടിന് മാത്രമായിരുന്നു അന്നത്തെ വിജയം.

സീറ്റിനായി പിടിവലി
2011 ലും 2016 ലും സിപിഐയിലെ അഡ്വ പി സന്തോഷ് കുമാറിനേയും കെടി ജോസിനേയും തോല്‍പ്പിച്ചായിരുന്നു കെസി ജോസഫിന്റെ വിജയം. കെസി ജോസഫ് ഉണ്ടാവില്ലെന്ന വ്യക്തമായതോടെ ഇത്തവണ സീറ്റിനായി കോണ്‍ഗ്രസില്‍ പിടി വലിയാണ്. എ ഗ്രൂപ്പ് സീറ്റില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. സജീവ് ജോസഫ്, പിടി മാത്യു എന്നിവര്‍ക്ക് വേണ്ടിയും ചിലര്‍ രംഗത്തുണ്ട്.

ശ്രീകണ്ഠാപുരം നഗരസഭ
ശ്രീകണ്ഠാപുരം നഗരസഭയും എട്ട് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഇരിക്കൂര്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ കെ സുധാകരന് 37320 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇടതുപക്ഷം ഭൂരിപക്ഷം പിടിച്ചു. കാൽനൂറ്റാണ്ടിലേറെക്കാലം കോണ്‍ഗ്രസ് ഭരിച്ച ചില പഞ്ചായത്തുകൾ ഇത്തവണ ഇടതുമുന്നണി പിടിച്ചു.
Recommended Video

പയ്യാവൂരും നടുവിലും
പയ്യാവൂരും നടുവിലും ഉദയഗിരിയുമടക്കം അടക്കമുള്ള പഞ്ചായത്തുകളായിരുന്നു യുഡിഎഫിന് നഷ്ടമായത്. നടുവില്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം ലഭിച്ചെങ്കിലും ഗ്രൂപ്പ് കളിമൂലം നഷ്ടമാവുകയായിരുന്നു. എങ്കിലും മണ്ഡലത്തില്‍ എട്ടായിരത്തോളം വോട്ടിന്റെ മേല്‍ക്കൈ യുഡിഎഫിനുണ്ട്. എല്‍ഡിഎഫില്‍ ഇത്തവണ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനാണ് നീക്കം.
അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications