• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കെസി ജോസഫ് ഇല്ലാത്ത ഇരിക്കൂര്‍ പിടിക്കാന്‍ എല്‍ഡിഎഫ്; വിട്ടുകൊടുക്കില്ലെന്ന് യുഡിഎഫ്-മണ്ഡല പരിചയം

ഇരിക്കൂര്‍: കണ്ണൂരെന്ന ചുവപ്പ് കോട്ടയ്ക്ക് അകത്തെ യുഡിഎഫിന്‍റെ ഉരുക്ക് കോട്ടയാണ് ഇരിക്കൂര്‍. ഇകെ നായനാരെ വിജയിപ്പിച്ച ചരിത്രമുള്ള മണ്ഡലമാണെങ്കിലും 1982 മുതല്‍ കോണ്‍ഗ്രസും കെസി ജോസഫും മാത്രം വിജയിക്കുന്ന മണ്ഡലാണ് ഇരിക്കൂര്‍. പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും 2016 ലെ തിരഞ്ഞെടുപ്പില്‍ 9647 വോട്ടിനായിരുന്നു കെസി ജോസഫ് വിജയിച്ചത്. ഇത്തവണ ഇരിക്കൂറില്‍ മത്സരിക്കാനില്ലെന്ന് കെസി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. ഇടതുമുന്നണിയില്‍ ആവട്ടെ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള ചര്‍ച്ചകളും പുരോഗമിട്ടുകൊണ്ടിരിക്കുകയാണ്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

ഇരിക്കൂറിലെ ആദ്യ തിരഞ്ഞെടുപ്പ്

ഇരിക്കൂറിലെ ആദ്യ തിരഞ്ഞെടുപ്പ്

1957 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ ടിസി നാരായണന്‍ ആയിരുന്നു ഇരിക്കൂറില്‍ നിന്നും വിജയിച്ച് നിയമസഭയില്‍ എത്തിയ ആദ്യ ജനപ്രതിനിധി. 1960 ലും അദ്ദേഹം വിജയം തുടര്‍ന്ന്. 1967 ല്‍ സിപിഎമ്മിലെ ഇപി കൃഷ്ണന്‍ നമ്പ്യാരും 1970 ല്‍ എ കുഞ്ഞിക്കണ്ണനും മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 1974 ലെ ഉപതിര‍ഞ്ഞെടുപ്പില്‍ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു ഇകെ നായനായിരുന്നു ഇവിടെ നിന്നും വിജയിച്ചത്.

നായനാരുടെ വിജയം

നായനാരുടെ വിജയം

ആ​ർ.​എ​സ്.​പി​യി​ലെ അ​ബ്​​ദു​ൽ ഖാ​ദ​റി​നെ 1822 വോ​ട്ടി​നാ​ണ് നാ​യ​നാ​ർ. ഇരിക്കൂറിന്‍റെ ചരിത്രത്തില്‍ തന്നെ അവസാനമായി ജയിച്ച സിപിഎം നേതാവാണ് നായനാര്‍. 1976 ലെ പുനഃര്‍ നിര്‍ണ്ണയത്തിലൂടെ മണ്ഡലം കൂടുതല്‍ യുഡിഎഫ് അനുകൂലമായി. 1977 ലെ മത്സരത്തില്‍ കോ​ൺ​ഗ്ര​സി​ലെ സി.​പി. ഗോ​വി​ന്ദ​ൻ ന​മ്പ്യാ​ർ സിപിഎമ്മിലെ എ​തി​രാ​ളി സെ​ബാ​സ്റ്റനെ തോല്‍പ്പിച്ചു.

കെസി ജോസഫ് വരുന്നു

കെസി ജോസഫ് വരുന്നു

എന്നാല്‍ 1979 ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വീണ്ടും വിജയിച്ചു. കോണ്‍ഗ്രസ് എ ഗ്രൂപ്പിന്‍റെ പിന്തുണയില്‍ കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളി കോണ്‍ഗ്രസിലെ കെസി ജോസഫിനെ പരാജയപ്പെടുത്തുകയായിരുന്നു. 1982 ല്‍ കോട്ടയം ചങ്ങനാശ്ശേരിയില്‍ നിന്നും വന്ന കെസി ജോസഫ് കോണ്‍ഗ്രസിനായി മണ്ഡ‍ലം പിടിച്ചെടുത്തു. അതിന് ശേഷം ഇന്നുവരെ കോണ്‍ഗ്രസിനും കെസി ജോസഫിനും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

കെസിയുടെ തുടര്‍ വിജയങ്ങള്‍

കെസിയുടെ തുടര്‍ വിജയങ്ങള്‍

പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും ഭൂരിപക്ഷം കുറഞ്ഞും ഏറിയും കെസി ജോസഫ് വിജയിക്കുകയായിരുന്നു. 1982 ലെ കന്നിയങ്കത്തില്‍ ജനതാദളിലെ എസ് കെ മാധവനെ മലര്‍ത്തിയടിച്ചാണ് കെസി ജോസഫ് വിജയിച്ചത്. 1987 ല്‍ സിപിഎമ്മിലെ തീപ്പൊരി നേതാവായ ജെയിംസ് മാത്യുവിനെ രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയം ജോസഫിന് തന്നെയായിരുന്നു.

എതിരാളി ജയിംസ് മാത്യു

എതിരാളി ജയിംസ് മാത്യു

1991ൽ ​കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ജോ​ർ​ജ് സെ​ബാ​സ്​​റ്റ്യ​നെ​യും 1996ൽ ​കേരള കോണ്‍ഗ്രസിലെ കെജെ ജോസഫിനേയും 2001ൽ ​ഇ​ട​തു സ്വ​ത​ന്ത്ര മേ​ഴ്സി ജോ​ണി​നേയും കെസി ജോസഫ് തോല്‍പ്പിച്ചു. 2006 ല്‍ ജയിംസ് മാത്യു എതിരാളിയായി എത്തിയപ്പോള്‍ മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയായിരുന്നു സിപിഎമ്മിന്. എന്നാല്‍ വീണ്ടും വിജയം കോണ്‍ഗ്രസിനും കെസി ജോസഫിനും ഒപ്പം നിന്നു. 1500 ല്‍ താഴെ വോട്ടിന് മാത്രമായിരുന്നു അന്നത്തെ വിജയം.

സീറ്റിനായി പിടിവലി

സീറ്റിനായി പിടിവലി

2011 ലും 2016 ലും സിപിഐയിലെ അഡ്വ പി സന്തോഷ് കുമാറിനേയും കെടി ജോസിനേയും തോല്‍പ്പിച്ചായിരുന്നു കെസി ജോസഫിന്‍റെ വിജയം. കെസി ജോസഫ് ഉണ്ടാവില്ലെന്ന വ്യക്തമായതോടെ ഇത്തവണ സീറ്റിനായി കോണ്‍ഗ്രസില്‍ പിടി വലിയാണ്. എ ഗ്രൂപ്പ് സീറ്റില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. സജീവ് ജോസഫ്, പിടി മാത്യു എന്നിവര്‍ക്ക് വേണ്ടിയും ചിലര്‍ രംഗത്തുണ്ട്.

ശ്രീ​ക​ണ്ഠാപു​രം ന​ഗ​ര​സ​ഭ

ശ്രീ​ക​ണ്ഠാപു​രം ന​ഗ​ര​സ​ഭ

ശ്രീ​ക​ണ്ഠാപു​രം ന​ഗ​ര​സ​ഭ​യും എ​ട്ട്​ പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടുന്നതാണ് ഇരിക്കൂര്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ 37320 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇടതുപക്ഷം ഭൂരിപക്ഷം പിടിച്ചു. കാ​ൽ​നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം കോണ്‍ഗ്രസ് ഭ​രി​ച്ച ചി​ല പ​ഞ്ചാ​യ​ത്തു​ക​ൾ ഇത്തവണ ഇടതുമുന്നണി പിടിച്ചു.

cmsvideo
  Shashi tharoor has possibilities to become CM candidate
  പ​യ്യാ​വൂ​രും ന​ടു​വി​ലും

  പ​യ്യാ​വൂ​രും ന​ടു​വി​ലും

  പ​യ്യാ​വൂ​രും ന​ടു​വി​ലും ഉ​ദ​യ​ഗി​രി​യു​മ​ട​ക്കം അടക്കമുള്ള പഞ്ചായത്തുകളായിരുന്നു യുഡിഎഫിന് നഷ്ടമായത്. നടുവില്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം ലഭിച്ചെങ്കിലും ഗ്രൂപ്പ് കളിമൂലം നഷ്ടമാവുകയായിരുന്നു. എങ്കിലും മണ്ഡലത്തില്‍ എട്ടായിരത്തോളം വോട്ടിന്‍റെ മേല്‍ക്കൈ യുഡിഎഫിനുണ്ട്. എല്‍ഡിഎഫില്‍ ഇത്തവണ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനാണ് നീക്കം.

  അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം

  English summary
  kerala assembly election 2021; election history of Irikkur constituency
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X