23 വോട്ടിന് 'ജയിച്ചിട്ടും' കോണ്‍ഗ്രസ് തോറ്റ മണ്ഡലം; ഇടതിന്‍റെ കോട്ട; തലശ്ശേരി മണ്ഡല പരിചയം
മണ്ഡലം രൂപീകൃതമായ 1957 മുതല്‍ ഇന്നേവരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ (ഒരു തവണ കോടതി വിധിയിലൂടേയും) കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രം വിജയിച്ചിട്ടുള്ള മണ്ഡലമാണ് തലശ്ശേരി. അതില്‍ തന്നെ 1977 മുതല്‍ സിപിഎം മണ്ഡലം തങ്ങളുടെ കുത്തയാക്കി വെച്ചിരിക്കുന്നു. ഒരു തവണ കോണ്‍ഗ്രസ് കോണ്‍ഗ്രസ് ഇവിടെ നിന്ന് 'വിജയിച്ചെങ്കിലും' കോടതി ഉത്തരവിലൂടെ ആ വിജയം റദ്ദാക്കുകയും ഇടത് സ്ഥാനാര്‍ത്ഥി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. കെ സുധാകരന്‍ , രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ കോണ്‍ഗ്രസ് ശക്തര്‍ രംഗത്ത് ഇറങ്ങിയിട്ട് പോലും ഇളകാത്ത ഇടത് കോട്ടയെന്ന വിശേഷണവും തലശ്ശേരിക്കുണ്ട്.
Recommended Video

വിആര്‍ കൃഷ്ണയ്യരുടെ വിജയം
1957 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ വിആര്‍ കൃഷ്ണയ്യരായിരുന്നു തലശ്ശേരിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യ ജനപ്രതിനിധി. ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അദ്ദേഹം പ്രഥമ ഇഎംസ് സര്‍ക്കാറില്‍ മന്ത്രിയുമായി. കന്നിയങ്കത്തില്‍ കോണ്‍ഗ്രസിലെ പി കുഞ്ഞിരാമനെതിരെ 12048 വോട്ടുകള്‍ക്കായിരുന്നു കൃഷ്ണയ്യരുടെ വിജയം.

ജയിച്ചിട്ടും തോറ്റ കോണ്‍ഗ്രസ്
1960 ലെ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിലെ പി കുഞ്ഞിരാമന്‍ കൃഷ്ണയ്യരെ 23 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. എന്നാല്‍ ആ വിജയത്തിന് അധികം ആയുസ്സുണ്ടായില്ല. പി. കുഞ്ഞിരാമൻെറ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.ആർ. കൃഷ്ണയ്യര്‍ കേസ് നല്‍കി. ഒടുവില്‍ 1961ൽ കൃഷ്ണയ്യരെ ഇലക്ഷൻ ട്രൈബ്യൂണൽ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

പാട്യം ഗോപാലനും ബലറാമും
1965 ലും 1977 ലും സിപിഎമ്മിലെ പാട്യം ഗോപാലനായിരുന്നു വിജയി. 1965 ല്‍ കോണ്‍ഗ്രസിലെ പി നാണുവനേയും 77 ല്‍ എന്‍സി മമ്മൂട്ടിയേയുമായിരുന്നു അദ്ദേഹം തോല്‍പ്പിച്ചത്. 67 ല്‍ കെപിആര്‍ ഗോപാലനായിരുന്നു വിജയി. 1970 ലെ തിരഞ്ഞെടുപ്പില്‍ സിപിഐയും സിപിഎം സ്വതന്ത്രനും മണ്ഡലത്തില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ വിജയം സിപിഐയിലെ മുതിര്‍ന്ന നേതാവ് എന്‍ഇ ബലറാമിനൊപ്പമായിരുന്നു.

കോടിയേരി വരുന്നു
1979 ലെ ഉപതിരഞ്ഞെടുപ്പിലും 1980ലും സിപിഎമ്മിലെ എംവി രാജഗോപാല്‍ വിജയിച്ചു. 1982 ലാണ് തലശ്ശേരി മണ്ഡലത്തിലേക്ക് ആദ്യമായി കോടിയേരി ബാലകൃഷ്ണന്‍ എത്തുന്നത്. പിന്നീട് 1987, 2001, 2006, 2011 തിരഞ്ഞെടുപ്പുകളിലും തലശ്ശേരിയില്‍ കോടിയേരി മത്സരിച്ച് വിജയിച്ചു.

നായനാര്‍ വരുന്നു
82 ല്‍ നന്ദന്‍, 87 ല്‍ കെ സുധാകരന്‍, 2001ല്‍ സജീവ് മാറോ, 2006 ല്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍, 2011 ല്‍ റിജില്‍ മാക്കുറ്റി എന്നിവരേയായിരുന്നു കൊടിയേരി ബാലകൃഷ്ണന്‍ പരാജയപ്പെടുത്തിയത്. മുഖ്യമന്ത്രിയായശേഷം എംഎൽഎആയി ജയിപ്പിച്ച ചരിത്രവും തലശ്ശേരി മണ്ഡലത്തിന് സ്വന്തമാണ്. 1996 ലെ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയ വിഎസ് അച്യുതാനന്ദന്‍ മാരാരിക്കുളത്ത് തോറ്റതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായത് ഇകെ നായനാര്‍ ആയിരുന്നു.

തോറ്റത് അബ്ദുള്ളക്കുട്ടി
മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്ത ഇകെ നായനാര്‍ക്ക് സുരക്ഷിത മണ്ഡലം എന്ന നിലയില്‍ പാര്‍ട്ടി തിരഞ്ഞെടുത്തത് തലശ്ശേരിയായിരുന്നു. എംഎല്‍എയായ കെപി മമ്മു മാസ്റ്റര്‍ രാജിവെക്കുകയും ഇകെ നായനാര്‍ മത്സരിക്കുകയും ചെയ്തു. 2016 ലെ തിരഞ്ഞെടുപ്പില്‍ 34117 വോട്ടുകള്‍ക്കാണ് എഎന്‍ ഷംസീര്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച എപി അബ്ദുള്ളക്കുട്ടിയെ തലശ്ശേരിയില്‍ തോല്‍പ്പിച്ചത്.

ഇത്തവത്തെ ചര്‍ച്ചകള്‍
തലശ്ശേരി നഗരസഭയും തലശ്ശേരി താലൂക്കിൽ ഉൾപ്പെട്ട ചൊക്ലി, എരഞ്ഞോളി, തിരൂർ, ന്യൂ മാഹി, പന്ന്യന്നൂർ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് മണ്ഡലം. എല്ലാ ഇടതുപക്ഷത്തിന്‍റെ ശക്തി കേന്ദ്രങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ 46000 ത്തിലേറേ വോട്ടിന്‍റെ ലീഡാണ് മണ്ഡലത്തില്‍ എല്‍ഡിഎഫിനുള്ളത്. എല്‍ഡിഎഫില്‍ ഇത്തവണയും ഷംസീറിന് തന്നെയാണ് സാധ്യത. അതേസമയം യുഡിഎഫില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതേയുള്ളു.












Click it and Unblock the Notifications