കെകെ ശൈലജ അല്ല,മട്ടന്നൂരിൽ ഇപി ജയരാജൻ തന്നെ അങ്കത്തിന് ഇറങ്ങും; ലക്ഷ്യം മറ്റൊന്ന്
കണ്ണൂർ;പാർട്ടിയുടെ ഉരുക്കു കോട്ടയായ കണ്ണൂരിൽ ഇക്കുറി ആരൊക്കെ മത്സരിക്കണം എന്നത് സംബന്ധിച്ച് ജില്ലെ സെക്രട്ടറിയേറ്റ് ചർച്ച നടത്തിയിരുന്നു. രണ്ടു തവണ മത്സരിച്ചവരെ മാറ്റി കൊണ്ടുള്ള ലിസ്റ്റായിരുന്നു ചർച്ചയായത്. കല്യാശേരി എംഎൽഎ ടിവി രാജേഷ്, തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യ, പയ്യന്നൂർ എംഎൽഎ സി കൃഷ്ണൻ എന്നിവരെ മത്സരിപ്പിക്കേണ്ടെന്നാണ് പൊതുനിലപാട്. അന്തിമ പട്ടികയിൽ ഇവർക്ക് ആർക്കെങ്കിലും ഇളവ് ലഭിക്കുമോയെന്നത് കാത്തിരുന്നു കാണാം.
അതേസമയം പാർട്ടിയുടെ ഉരുക്കു കോട്ടയായ മട്ടന്നൂരിൽ ഇത്തവണ ഇപി ജയരാജൻ തന്നെ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നേരത്തേ ജയരാജന് പകരം ശൈലജയെ മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

കണ്ണൂരിൽ തന്നെ
ഇടതുമുന്നണിയിലേക്ക് പുതുതായി വന്ന എൽജെഡിക്ക് ശൈലജയുടെ സിറ്റിംഗ് സീറ്റായ കൂത്തുപറമ്പ് വിട്ടുകൊടുക്കേണ്ടി വരുമെന്നതിനാലായിരുന്നു ശൈലജയ്ക്കായി പുതിയ മണ്ഡലം തേടി തുടങ്ങിയത്. കണ്ണൂരിൽ തന്നെ മന്ത്രി മത്സരിക്കണമെന്നാണ് പാർട്ടി അണികളുടെ വികാരം.ഇതോടെയാണ് ഇപി ജയരാജന്റെ മണ്ഡലമായ മട്ടന്നൂർ മന്ത്രിയെ പരിഗണിച്ചത്.

രണ്ട് ടേം പൂർത്തിയാക്കിയത്
മട്ടന്നൂരിൽ മന്ത്രി ഇപി ജയരാജൻ രണ്ട് ടേം പൂർത്തിയാക്കിയതാണ്. ഇതോടെ സുരക്ഷിത മണ്ഡലം എന്ന നിലയിൽ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ശൈലജയെ മട്ടന്നീരിൽ മത്സരിപ്പിക്കാൻ ജി്ലലാ സെക്രട്ടറിയേറ്റ് യോഗം നിർദ്ദേശിക്കുകയും ചെയ്തു. ഇപി ജയരാജന് ഇളവ് ലഭിക്കുകയാണെങ്കിൽ ടിവി രാജേഷിന്റെ മണ്ഡലമായ കല്യാശേരിയിൽ മത്സരിക്കാം എന്നും പാർട്ടി നിലപാട് എടുത്തു.

കല്യാശേരിയിൽ
ഇപി ജയരാജൻ കല്യാശേരിയിൽ മത്സരിക്കുന്നതിനോട് മണ്ഡലം കമ്മിറ്റിക്കും താത്പര്യമായിരുന്നു. എന്നാൽ കല്യാശേരിയിൽ മത്സരിക്കുന്നതിനോട് ഇപി ജയരാജന് താത്പര്യമില്ല. ഇതോടെ ഇത്തവണ മത്സര രംഗത്ത് നിന്ന് മാറി നിൽക്കുകയാണെന്നാണ് ഇപി പ്രഖ്യാപിച്ചത്. അതേസമയം മട്ടന്നൂർ തന്നെ ലഭിക്കുകയാണെങ്കിൽ മത്സരിക്കാൻ തയ്യാറാണെന്നാണത്രേ ഇപിയുടെ നിലപാട്.

ലക്ഷ്യം ഇതാണ്
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ പൂർത്തിക്കരണമാണ് ജയരാജൻ ലക്ഷ്യം വെയ്ക്കുന്നത്. മട്ടന്നൂരിൽ കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിലായിരുന്നു ജയരാജൻ വിജയിച്ചിരുന്നത്. 43381 വോട്ട് ആയിരുന്നു ഭൂരിപക്ഷം. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മുപ്പതിനായിരത്തിലേറെ വോട്ടിന്റെ മേൽക്കൈ നേടാൻ എൽഡിഎഫിന് മണ്ഡലത്തിൽ സാധിച്ചിരുന്നു.

സംസ്ഥാന നേതൃത്വം
അതേസമയം ശൈലജയുടേയും ഇപിയുടേയും കാര്യത്തിൽ കൂടുതൽ ചർച്ച നടത്തിയായിരിക്കും നേതൃത്വം അന്തിമ തിരുമാനം എടുത്തേക്കുക. നേരത്തേ മട്ടന്നൂർ അല്ലേങ്കിൽ പേരാവൂർ മണ്ഡലത്തിൽ ശൈലജയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2011 ൽ ശൈലജ ഇവിടെ നിന്ന് പരാജയപ്പെട്ടിരുന്നു. 3440 വോട്ടുകൾക്കായിരുന്നു പരാജയം രുചിച്ചത്.

കൂത്തുപറമ്പിൽ പരാജയപ്പെട്ടു
തുടർന്നാണ് 2016 ൽ ശൈലജ കൂത്തുപറമ്പിൽ മത്സരിച്ചതും തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ തവണ സിപിഎമ്മിന്റെ യുവ നേതാവ് ബിനോയ് കുര്യനാണ് പേരാവൂരിൽ മത്സരിച്ചത്. എന്നാൽ പരാജയപ്പെട്ടു. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ മികച്ച പ്രകടനം നടത്താൽ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്.

മേൽക്കൈ നേടി
7400 വോട്ടുകളുടെ മേല്‍ക്കൈ ആണ് മണ്ഡലത്തിലുള്ളത്. അതുകൊണ്ട് തന്നെ ശൈലജയെ പോലൊരു നേതാവിനെ ഇറക്കിയാൽ മണ്ഡലത്തിൽ ഇക്കുറി വിജയം നേടാൻ സാധിക്കുമെന്ന് പാർട്ടി കരുതുന്നു. അതേസമയം 2011 ൽ പരാജയപ്പെട്ട മണ്ഡലത്തിലേക്ക് വീണ്ടും ഇല്ലെന്ന നിലപാടിലാണ് ശൈലജ. അടുത്ത ദിവസങ്ങളിൽ തന്നെ ഇത് സംബന്ധിച്ച് അന്തിമ തിരുമാനം ഉണ്ടായേക്കും.