തിരഞ്ഞെടുപ്പിനൊരുങ്ങി കണ്ണൂർ; വോട്ടിങ് മെഷീനുകൾ എത്തി
ടുകാണിയിലെ കിൻഫ്ര ഗോഡൗണിൽ നിന്നാണ് 11 നിയോജക മണ്ഡലങ്ങളിലേക്കുമുള്ള ഇവിഎമ്മുകൾ വിതരണം ചെയ്തത്
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കണ്ണൂർ ജില്ലയിൽ പുരോഗമിക്കുകയാണ്. സ്ഥാനാർഥികളും മുന്നണികളും പ്രചരണ ചൂടിൽ സജീവമാകുമ്പോൾ ജില്ലയിലേക്കുള്ള വോട്ടിങ് സാമഗ്രികളും എത്തികഴിഞ്ഞു. വിവിധ മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിലെത്തിച്ചിരിക്കുന്ന വോട്ടിങ് മെഷീനുകൾ തിരഞ്ഞെടുപ്പ് ദിവസം വരെ ഇവിടെ സൂക്ഷിക്കും. നാടുകാണിയിലെ കിൻഫ്ര ഗോഡൗണിൽ നിന്നാണ് 11 നിയോജക മണ്ഡലങ്ങളിലേക്കുമുള്ള ഇവിഎമ്മുകൾ വിതരണം ചെയ്തത്.

കണ്ണൂർ ജില്ലയിൽ 3137 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇവിടേയ്ക്ക് ആവശ്യമായ 4210 വിവി പാറ്റ് മെഷീനുകളും 3830 കൺട്രോൾ ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്. ഇവിഎമ്മുകൾ റിട്ടേണിങ് ഓഫിസർമാരുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയിലാണു സ്‌ട്രോങ് റൂമുകളിലെത്തിച്ചത്.
ഓരോ ബൂത്തിലെയും മെഷീനുകളുടെ 34 ശതമാനം വിവി പാറ്റുകളും 22 ശതമാനം കൺട്രോൾ, ബാലറ്റ് യൂണിറ്റുകളും റിസർവായി സൂക്ഷിക്കും. കനത്ത സുരക്ഷയിലാണ് വോട്ടിങ് സാമഗ്രികൾ സ്ട്രോങ് റൂമികളിലെത്തിച്ചത്. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിരുന്നു. വോട്ടിങ് യന്ത്രങ്ങളും വഹിച്ചുള്ള വാഹനത്തിന്റെ യാത്ര നിരീക്ഷിക്കുന്നതിനാണ് എലി-ട്രെയ്‌സസ് എന്ന പേരിൽ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ സെക്ടറർ ഓഫിസർമാരുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തത്.
വീല്‍ചെയറില്‍ സഞ്ചരിച്ചുള്ള മമതാ ബാനര്‍ജിയുടെ തെരഞ്ഞൈടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
അതേസമയം ജില്ലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് കോൺഗ്രസിന്റെ സ്ഥാനർഥി നിർണയത്തിലെ അനിശ്ചിതത്വം അവസാനിച്ചു. സുധാകരന്‍ ധര്‍മടത്ത് മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ പ്രഖ്യാപനത്തിന് മുമ്പേ ധര്‍മടത്ത് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ് നാമനിര്‍ദേശ പത്രിക നല്‍കി കഴിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചോ എന്നും വ്യക്തമല്ല.
ആരാധകരെ ഞെട്ടിച്ച് പ്രിയാ മണിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications