കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുത്തുപറമ്പ് പിടിക്കാൻ മുന്നണികള്‍: എൽഡിഎഫിനും യുഡിഎഫിനും പ്രതീക്ഷ, എൻഡിഎയും മുന്നോട്ട്

Google Oneindia Malayalam News

കൂത്തുപറമ്പ്: പ്രമുഖരെ തിരഞ്ഞെടുപ്പിൽ അണിനിരത്തി വിജയിപ്പിച്ച കഥകളാണ് കൂത്തുപറമ്പ് മണ്ഡല ചരിത്രത്തിലുള്ളത്. കേരളത്തിൽ ആദ്യത്തെ തിരഞ്ഞെടുപ്പ് നടന്ന കാലം മുതലുള്ള നിലവിലുള്ള മണ്ഡലമാണ് കൂത്തുപറമ്പ്. കണ്ണൂർ ജില്ലയിൽ തന്നെ പെരിങ്ങളം മണ്ഡലം രൂപീകരണത്തോടെ കുത്തുപറമ്പ് മണ്ഡലത്തിന്റെ രൂപമാറ്റത്തിന് കാരണമായെങ്കിലും മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. 1957ലും 60 ലും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്നുള്ള പിആർ കുറുപ്പാണ് മത്സരിച്ചത്. 1957ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐയിൽ നിന്നുള്ള പികെ മാധവൻ, 1960ൽ സ്വതന്ത്രനായ കെകെ അബുവുമായിരുന്നു എതിരാളികളായിരുന്നത്.

പ്രമുഖർക്ക് വിജയം

പ്രമുഖർക്ക് വിജയം

സിപിഎമ്മിലെ മുതിർന്ന നേതാക്കളായ പിണറായി വിജയൻ, എം വി രാഘവൻ, എൽഡിഎഫ് കൺവീനറായിരുന്ന പിവി കുഞ്ഞിക്കണ്ണൻ, കെകെ ഷൈലജ, ജയരാജൻ, കെപി മോഹനൻ, കെകെ അബു, കെപി മമ്മു മാസ്റ്റർ എന്നിവർ കൂത്തുപറമ്പിൽ നിന്ന് മത്സരിച്ച് വിജയിച്ചത്. പിണറായി വിജയൻ കേരള മുഖ്യമന്ത്രിയായും കെകെ ശൈലജ ആരോഗ്യമന്ത്രിയായും അധികാരത്തിലേക്കെത്തുകയും ചെയ്തു. കൂത്തുപറമ്പിൽ നിന്ന് മത്സരിച്ച് വിജയിച്ച കെപി മോഹനനാവട്ടെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്നിട്ടുണ്ട്.

 സ്വാധീനമുള്ള മേഖലകള്‍

സ്വാധീനമുള്ള മേഖലകള്‍

ഇടതുപക്ഷത്തിന് സ്വാധീനമുള്ള മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, മാലൂർ പഞ്ചായത്തുകള്‍ പുതിയതായി രൂപീകരിച്ച മണ്ഡലമായ മട്ടന്നൂരിന്റെ ഭാഗമായിരുന്നു. ഇതിനൊപ്പം വേങ്ങാട് പഞ്ചായത്ത് ധർമ്മടത്തേക്ക് പോകുകയും ചെയ്തതോടെ ഇടതുപക്ഷത്തിന്റെ കരുത്ത് ചോർന്നുപോയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെപി മോഹനനെ പരാജയപ്പെടുത്തി പി ജയരാജൻ ഈ മണ്ഡലം എൽഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു. കണ്ണൂർ ജില്ലയിൽ എൽജെഡിക്ക് ഏറ്റവുമധികം വോട്ടർമാരുള്ളത് കൂത്തുപറമ്പ് മണ്ഡലത്തിലാണ്.

യുഡിഎഫിനും പ്രതീക്ഷ

യുഡിഎഫിനും പ്രതീക്ഷ

നിയമസഭാ തിരഞ്ഞെടുപ്പിനെ ഏറെ പ്രതീക്ഷയോടെ നേരിടാനൊരുങ്ങുന്ന യുഡിഎഫ് കെ മുരളീധരനെപ്പോലെയുള്ള സ്വാധീനമുള്ള സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച് കൂടുതൽ വോട്ടുകള്‍ നേടാമന്നാണ് പ്രതീക്ഷിക്കുന്നത്. 2011ൽ കൂത്തുപറമ്പ് മണ്ഡലത്തിൽ യുഡിഎഫാണ് മികച്ച വിജയം നേടിയത്. ഇത് സിപിഎമ്മിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിരുന്നു. കെപി മോഹനൻ 3,3033 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതിർ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെപി മോഹനനെ പരാജയപ്പെടുത്തി കെകെ ശൈലജ വിജയിക്കുകയും ചെയ്തിരുന്നു. കെപി മോഹനന് 54,787 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

നേട്ടമുണ്ടാക്കും

നേട്ടമുണ്ടാക്കും


അതേ സമയം വികെ സജീവനെ ഉപയോഗിച്ച് മണ്ഡലത്തിൽ പാർട്ടിക്കുള്ള സ്വാധീനം തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്താനാണ് പാർട്ടി നീക്കം. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങള്‍ക്കൊപ്പം പാനൂരും കുന്നോത്തുപറമ്പും അനുകൂലമായി നിൽക്കുമെന്നാണ് ബിജെപി കരുതുന്നത്. എൻഡിഎയ്ക്ക് വേണ്ടി മത്സരിച്ച സി സദാനന്ദൻ 20,787 വോട്ടുകള്‍ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. 12,2911 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെകെ ശൈലജ വിജയിച്ചത്.

വോട്ടർമാരിൽ വർധനവ്

വോട്ടർമാരിൽ വർധനവ്


1,84,382 വോട്ടർമാരാണ് കൂത്തുപറമ്പ് മണ്ഡലത്തിലുള്ളത്. എന്നാൽ 15000 ഓളം പുതിയ വോട്ടർമാരും ഈ മണ്ഡലത്തിലുള്ളത്. കൂത്തുപറമ്പ്, പാനൂർ നഗരസഭള്‍ കോട്ടയം, പാട്യം കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂർ, മൊകേരി എന്നിവ ഉള്‍പ്പെട്ടതാണ് കൂത്തുപറമ്പ് നിയോജക മണ്ഡലം. ഇതിൽ കൂത്തുപറമ്പ് നഗരസഭ, പാട്യം, മൊകേരി, കുന്നോത്തുപറമ്പ് പഞ്ചായത്ത് എൽഡിഎഫിനൊപ്പമാണ് നിൽക്കുന്നത്. യുഡിഎഫിനൊപ്പം നിൽക്കുന്നതായി പ്രതീക്ഷിക്കുന്നത് പാനൂർ നഗരസഭയും തൃപ്പങ്ങോട്ടൂർ പഞ്ചായത്തുമാണ്. കൂത്തുപറമ്പിൽ എൻഡിഎ, യുഡിഎഫ് മുന്നണികള്‍ ഈ മണ്ഡലത്തിന് മേൽ പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്. ജയരാജന്റെ വിജയമാണ് എൽഡിഎഫ് ഉറ്റുനോക്കുന്നത്.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

English summary
Kerala Assembly election 2021: History of Koothuparamba constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X