കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് തുടര്‍ഭരണം പ്രതീക്ഷിച്ചു; ഇരിക്കൂര്‍ വിടാതിരുന്നതിനെ കുറിച്ച് കെസി ജോസഫ്

Google Oneindia Malayalam News

കണ്ണൂര്‍: 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1982 ല്‍ ഇരിക്കൂറിലേക്ക് വണ്ടി കയറിയതാണ് കോട്ടയം കാരനായ കെസി ജോസഫ്. അന്ന് മുതല്‍ 2016 വരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും കെസി ജോസഫിനെ ഇരിക്കൂരിലെ ജനങ്ങള്‍ നിയമസഭയില്‍ എത്തിച്ചു. പ്രാദേശിക വികാരം പലപ്പോഴും എതിരായി ഉയര്‍ന്ന് വന്നപ്പോള്‍ ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും വിജയം കെസി ജോസഫിന് തന്നെയായിരുന്നു. എന്നാല്‍ ഇത്തവണ ഇരിക്കുറില്‍ നിന്ന് മത്സരിക്കാന്‍ താനുണ്ടാവില്ലെന്ന് വ്യക്തമാക്കുകയാണ് കെസി ജോസഫ്.

ഇരിക്കൂര്‍ വിടുന്നു

ഇരിക്കൂര്‍ വിടുന്നു

പ്രാദേശിക വികാരം എതിരായത് കൊണ്ടാണ് കെസി ജോസഫ് ഇരിക്കൂര്‍ വിടുന്നതെന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതിനെ പാടെ തള്ളുകയാണ് അദ്ദേഹം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇരിക്കൂറില്‍ നിന്നും മാറി നില്‍ക്കാന്‍ ആലോചിച്ചിരുന്നുവെന്നാണ് കെസി ജോസഫ് വ്യക്തമാക്കുന്നത്. എന്നാല്‍ യുഡിഎഫ് സമയത്ത് തുടര്‍ ഭരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തില്‍ നിന്നും മാറാതിരുന്നത്.

മന്ത്രിയായ സമയത്ത്

മന്ത്രിയായ സമയത്ത്

മന്ത്രിയായ സമയത്ത് തുടങ്ങിവെച്ച ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് ഒരു തവണ കൂടി മണ്ഡലത്തില്‍ മത്സരിക്കുകയായിരുന്നു. ഇനി പുതുമുഖങ്ങള്‍ വരട്ടേയെന്നും ഒരു അഭിമുഖത്തില്‍ കെസി ജോസഫ് പറഞ്ഞു. ഇരിക്കുറില്‍ നിന്ന് മടങ്ങുമ്പോള്‍ മണ്ഡലത്തെ കൈവെള്ളയിലെ രേഖപോലെ തനിക്കെല്ലാം വ്യക്തമാണെന്നും അദ്ദേഹം പറയുന്നു.

കെസി ജോസഫിന് പകരം ആര്

കെസി ജോസഫിന് പകരം ആര്

ഇരിക്കൂറിലെ ജനങ്ങളുമായി ആഴത്തിലുള്ള ബന്ധങ്ങളാണ് തനിക്കുള്ളത്. മണ്ഡലം എക്കാലവും യുഡിഎഫിന്റെ ശക്തികേന്ദ്രമായി നിര്‍ത്താനായെന്നും കെ ജോസഫ് വ്യക്തമാക്കി. 2016 ല്‍ സിപിഐയിലെ കെടി ജോസിനെതിരെ 9647 വോട്ടുകള്‍ക്കായിരുന്നു കെസി ജോസഫിന്‍റെ വിജയം. കെസി ജോസഫ് ഇല്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ പകരക്കാരനെ കണ്ടെത്താനുള്ള ചര്‍ച്ചകളും കോണ്‍ഗ്രസില്‍ ശക്തമായിട്ടുണ്ട്.

സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്

സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്

കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യനെ മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്നാണ് എ വിഭാഗത്തിന് ഉള്ളില്‍ നിന്ന് ഉയരുന്ന സൂചന. എല്‍ഡിഎഫില്‍ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കാനാണ് സാധ്യത. യുഡിഎഫില്‍ ആയിരുന്നപ്പോള്‍ തളിപ്പറമ്പ് സീറ്റിലാണ് അവര്‍ മത്സരിച്ചത്. ജില്ലയില്‍ ഒരു സീറ്റെന്ന കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം ഇടത് അംഗീകരിച്ചാല്‍ സിപിഐ സ്ഥിരമായി മത്സരിച്ച് തോല്‍ക്കുന്ന സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കും.

ചങ്ങനാശ്ശേരിയില്‍

ചങ്ങനാശ്ശേരിയില്‍

ഇരിക്കുറില്‍ നിന്ന് മാറിയെങ്കിലും നിയമസഭയിലേക്ക് മത്സരിക്കാന്‍ കെസി ജോസഫ് ഉണ്ടാവും. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ നിന്നും കെസി ജോസഫിനെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. കേരള കോണ്‍ഗ്രസിന്‍റെ സിറ്റിങ് എംഎല്‍എയായ സിഎഫ് തോമസ് അന്തരിച്ചതിനാല്‍ ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇവിടെ കെസി ജോസഫിനെ മത്സരിപ്പിക്കാനാണ് നീക്കം.

ലോട്ടോസ്‌മൈലുമായി കൈകോർക്കൂ... അമേരിക്കൻ ലോട്ടറി കളിക്കു, കോടികൾ നേടാം

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

English summary
kerala assembly election 2021; hoped that Oommen Chandy government would continue to rule: KC Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X