കണ്ണൂരിൽ യുഡിഎഫിന് ഇത്തവണ അഞ്ച് സീറ്റ് ഉറപ്പ്, പിണറായി വിജയന് ജയില്‍ ഉറപ്പെന്ന് കെ സുധാകരൻ
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിന് ഇത്തവണ അഞ്ച് സീറ്റ് ഉറപ്പാണെന്ന് കോണ്‍ഗ്രസ് എംപി കെ സുധാകരന്. ഏതൊക്കെ സീറ്റുകളിലാണ് വിജയിക്കുക എന്ന് ഇപ്പോള്‍ പറയുന്നില്ല. കേരളത്തില്‍ യുഡിഎഫ് ഉറപ്പാണ്. പിണറായി വിജയന് ജയില്‍ ഉറപ്പാണ്. ഈ തിരഞ്ഞെടുപ്പിലെ രണ്ട് ഉറപ്പുകള്‍ ഇതാണെന്നും കെ സുധാകരന് പറഞ്ഞു.
കണ്ണൂരിലെ തളിപ്പറമ്പ്, ധര്‍മ്മടം മണ്ഡലങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി കെ സുധാകരന് ആരോപിച്ചു. തളിപ്പറമ്പിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആണ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചത്. എംവി ഗോവിന്ദന് കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തി. ഗോവിന്ദന് മാഷില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും ഇതിനെതിരെ കേസെടുക്കണം എന്നും കെ സുധാകരന് ആവശ്യപ്പെട്ടു.
തളിപ്പറമ്പ് മണ്ഡലത്തില്‍ കള്ളവോട്ടിന് പ്രിസൈഡിംഗ് ഓഫീസര്‍ പച്ചക്കൊടി കാട്ടിയെന്നും കെ സുധാകരന് ആരോപിച്ചു. തളിപ്പറമ്പില്‍ റീ പോളിംഗ് വേണമെന്നും അനുവദിച്ചില്ലെങ്കില്‍ കോടതിയില്‍ പോകുമെന്നും സുധാകരന് വ്യക്തമാക്കി. ധര്‍മ്മടം, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ ഒഴികെ ഉളള ഇടങ്ങളില്‍ അക്രമം കുറവായിരുന്നുവെന്നും കെ സുധാകരന് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വാഹനം തടഞ്ഞ് വെച്ച് ആക്രമിച്ചുവെന്നും പ്രായമായ മുസ്ലീം സ്ത്രീകളെ ആക്രമിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നുവെന്നും കെ സുധാകരന് ചൂണ്ടിക്കാട്ടി.
അനില്‍ കെ ആന്റണിയെ ഭിത്തിയില്‍ ഒട്ടിച്ച് കോണ്‍ഗ്രസ് സൈബര്‍ ടീം; മരക്കഴുതയെന്ന് രൂക്ഷവിമര്‍ശനം
അസഹനീയം ഫിറോസ് ഖാന്... ഇത്തവണ ഇര ഋതുമന്ത്ര; ഒരു സിനിമയില്‍ പോലും കണ്ടില്ലല്ലോ എന്ന് പരിഹാസം