Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടിനുവേണ്ടത്‌ വികസനം ; ചർച്ച ചെയ്യേണ്ടതും വികസനം, എന്നാല്‍ ചിലര്‍ ഒഴിഞ്ഞു മാറുന്നു: എംവി ജയരാജന്‍

കണ്ണൂര്‍: നാടിന്റെ വികസനത്തെക്കുറിച്ചാണ്‌ തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ ചർച്ച ചെയ്യേണ്ടതെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. എന്നാല്‍ ചില വാര്‍ത്താ മാധ്യമങ്ങള്‍ മനപ്പൂര്‍വം ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. 5 വർഷത്തെ വികസന മുന്നേറ്റങ്ങൾക്കൊപ്പം പറഞ്ഞത്‌ നടപ്പാക്കുന്ന എൽ ഡി എഫ്‌ മുന്നോട്ടുവെയ്ക്കുന്ന പുതിയ 900 കാര്യങ്ങളുമുണ്ട്‌. അതിനപ്പുറത്ത്‌, യു ഡിഎഫ്‌ മുന്നോട്ടുവെയ്ക്കുന്ന ബദൽ എന്ത്‌ എന്നെങ്കിലും മാധ്യമങ്ങള്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ള യുഡിഎഫ് നേതാക്കളോട് ചോദിക്കണമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നാടിനുവേണ്ടത്‌ വികസനം ; ചർച്ച ചെയ്യേണ്ടതും വികസനം

നാടിന്റെ വികസനത്തെക്കുറിച്ചാണ്‌ തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ ചർച്ച ചെയ്യേണ്ടത്‌. ഖേദകരമെന്ന് പറയട്ടെ, രാവിലെ ഒരു ചാനൽ കണ്ടപ്പോൾ, റിപ്പോർട്ടർ, ശ്രി ഉമ്മൻ ചാണ്ടിയോട്‌ അതുമാത്രം ചോദിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചതുപോലെ തോന്നി.

 mv-

ഓഖി, നിപ്പ, പ്രളയങ്ങൾ, കോവിഡ്‌... പ്രതിസന്ധികളുടെ കുത്തൊഴുക്കിലും ലോകത്തോട്‌ മത്സരിക്കുന്ന കേരളം സാധ്യമാക്കിയ 5 വർഷമാണ്‌ പിന്നിട്ടത്‌ എന്നത്‌ കൊണ്ടായിരിക്കുമോ..? ചുരുങ്ങിയപക്ഷം, അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകൾ, മികച്ച ആരോഗ്യ സംവിധാനം, പുഴകൾ പുനരുജ്ജീവിപ്പിച്ചത്‌, പച്ചത്തുരുത്ത്‌ ഉൾപ്പടെ ഭാവിയിലേക്ക്‌ കൂടി വേണ്ടിയുള്ള വികസനം, കെ-ഫോൺ, ഇലക്ട്രിക്ക്‌ ഓട്ടോ തുടങ്ങിയ കോർപ്പറേറ്റ്‌ വിരുദ്ധ ബദൽ, പൊതുവിതരണ ശൃംഖലകൾ ശക്തിപ്പെടുത്തിയത്‌, നിപ്പ, പ്രളയങ്ങൾ, കോവിഡ്‌ - പ്രതിസന്ധി ഘട്ടങ്ങളിലെ മാതൃകാ പ്രവർത്തനം, ആരും പട്ടിണിയാകാതിരിക്കാൻ നടത്തിയ ഇടപെടലുകൾ, അധികാരത്തിലെത്തിയപ്പോൾ തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ നൽകിയ വാഗ്ദനങ്ങളത്രയും നടപ്പാക്കി ചരിത്രം സൃഷ്ടിച്ച പുതിയ മാതൃക.... ഇവിടെ, തുടർഭരണം ആഗ്രഹിക്കുന്ന ജനങ്ങളെ കുറ്റം പറയാൻ കഴിയുമോ..?

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

5 വർഷത്തെ വികസന മുന്നേറ്റങ്ങൾക്കൊപ്പം പറഞ്ഞത്‌ നടപ്പാക്കുന്ന എൽ. ഡി. എഫ്‌ മുന്നോട്ടുവെയ്ക്കുന്ന പുതിയ 900 കാര്യങ്ങളുമുണ്ട്‌. അതിനപ്പുറത്ത്‌, യു. ഡി.എഫ്‌ മുന്നോട്ടുവെയ്ക്കുന്ന ബദൽ എന്ത്‌ എന്നെങ്കിലും ചോദിക്കാമായിരുന്നു. അതുണ്ടായില്ല. നാടിന്റെ വികസനം ചർച്ചയാകരുതെന്ന വാശി ആർക്കും ഉണ്ടാകരുത്‌. വികസനം ചർച്ച ചെയ്യണം. കൂടുതൽ വലിയ മുന്നേറ്റം നാടിനായി ഉറപ്പാക്കണം. മുഖ്യധാരാ മാധ്യമങ്ങളിൽ നിന്നും, ആ ഉറപ്പ്‌ നാടിന്‌ ലഭിക്കുന്ന പ്രവർത്തനമാണ്‌ തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നത്‌.

നാടന്‍ ലുക്കില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പ്രീതി ശര്‍മ്മ, ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    ഞങ്ങൾ ട്വന്റി 20യെ ജയിപ്പിക്കും..എറണാകുളം പറയുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+