Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്യാശ്ശേരിയോ തളിപ്പറമ്പോ; കെകെ ശൈലജയ്ക്കായി ആവശ്യം ശക്തമാക്കി പ്രാദേശിക ഘടകങ്ങള്‍

കണ്ണൂര്‍: കൂത്തുപറമ്പ് മണ്ഡലം എല്‍ജെഡിക്ക് വിട്ടുകൊടുക്കുമെന്ന് ഉറപ്പായതോടെ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് മത്സരിക്കാന്‍ പുതിയ മണ്ഡലം തേടുകയാണ് സിപിഎം. കണ്ണൂര്‍ ജില്ലയ്ക്ക് അകത്തും പുറത്തുമായി നിരവധി മണ്ഡലങ്ങളിലേക്കാണ് കെകെ ശൈലജയെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തലസ്ഥാന ജില്ലയില്‍ തിരുവനന്തപുരം മണ്ഡലത്തിലേക്ക് വരെ കെകെ ശൈലജയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയില്‍ തന്നെ മൂന്ന് മണ്ഡലത്തിലേക്കാണ് കെകെ ശൈലജയെ പരിഗണിക്കുന്നത്. ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും വിജയ സാധ്യതയുണ്ടെന്നുള്ളതാണ് കെകെ ശൈലജയില്‍ പാര്‍ട്ടി കാണുന്ന ഗുണം...

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

കൂത്തുപറമ്പില്‍ എല്‍ജെഡി

കൂത്തുപറമ്പില്‍ എല്‍ജെഡി

കൂത്തുപറമ്പില്‍ എല്‍ജെഡി സ്ഥാനാര്‍ത്ഥിയായി കെപി മോഹനന്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഏറെക്കുറെ തീരുമാനം ആയിട്ടുണ്ട്. മണ്ഡലത്തില്‍ അദ്ദേഹം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട് തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം തന്നെയാണ് കെ കെ ശൈലജയെ എവിടെ മത്സരിപ്പിക്കുമെന്ന ചര്‍ച്ചയും മുന്നണിയില്‍ സജീവമായ്. മന്ത്രിയെ ജില്ലയില്‍ നിന്ന് തന്നെ മത്സരിപ്പിക്കണം എന്നുള്ളതാണ് ജില്ലാ ഘടകത്തിന്‍റെ ശക്തമായ ആവശ്യം.

കല്യാശ്ശേരി, തളിപ്പറമ്പ

കല്യാശ്ശേരി, തളിപ്പറമ്പ


കല്യാശ്ശേരി, തളിപ്പറമ്പ, മട്ടന്നൂര്‍ എന്നിവടങ്ങളില്‍ കെകെ ശൈലജ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. രണ്ട് ടേം പൂര്‍ത്തിയാക്കിയ ഇപി ജയരാജന്‍ ഇത്തവണ മട്ടന്നൂരില്‍ മത്സരിക്കാന്‍ ഇല്ലെങ്കില്‍ അവിടെ കെകെ ശൈലജയ്ക്ക് പ്രഥമ പരിഗണന നല്‍കണമെന്നാണ് പ്രാദേശിക ഘടകങ്ങളുടേയും ഘടകകക്ഷികളുടേയും ആവശ്യം. അതേസമയം ഇപി ജയരാജന്‍ ഒരു തവണ കൂടി അവസരം നല്‍കാന്‍ സാധ്യതയുണ്ട്.

മട്ടന്നൂരില്‍

മട്ടന്നൂരില്‍


പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ കല്യാശ്ശേരിയും തളിപ്പറമ്പും ശൈലജയ്ക്കും വേണ്ടി പാര്‍ട്ടി ആലോചിക്കുന്നുണ്ട്. തളിപ്പറമ്പില്‍ ജയിംസ് മാത്യുവും കല്യാശേരിയില്‍ ടിവി രാജേഷും രണ്ട് തവണ പൂര്‍ത്തിയാക്കി കഴിഞ്ഞു. മട്ടന്നൂരില്‍ നിന്നും ഇപി ജയരാജനെ കല്യാശേരിയിലേക്ക് മാറ്റി ശൈലജയെ മട്ടന്നൂരില്‍ മത്സരിപ്പിക്കുകയെന്ന തരത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പേരാവൂരില്‍ ആരോഗ്യ മന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നു.

തീരുമാനം ഉടന്‍

തീരുമാനം ഉടന്‍


ജില്ലയില്‍ നിന്നും ആരൊക്കെ മത്സരിക്കണം എന്ന കാര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ തീരുമാനം ഉണ്ടാവുമെന്നാണ് നേതാക്കല്‍ വ്യക്തമാക്കുന്നത്. ഘടകക്ഷികള്‍ക്ക് നല്‍കേണ്ട സീറ്റുകളുടെ കാര്യത്തിലും ഇതോടെ തീരുമാനം ഉണ്ടാവും. ഇരിക്കൂര്‍ കേരള കോണ്‍ഗ്രസിന് നല്‍കിയാല്‍ അവര്‍ക്ക് പകരം ഏത് സീറ്റ് എന്നതിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കണ്ണൂര്‍ കേരള കോണ്‍ഗ്രസ് എസിന് തന്നെ നല്‍കും.

ദൃശ്യത്തിലെ കൊച്ചുകുട്ടിയല്ല എസ്തര്‍ അനില്‍- പുതിയ ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+