• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അഴീക്കോട് കെഎം ഷാജിക്ക് പകരക്കാരനെ തേടുന്നു; കരീം ചേലേരിക്ക് സാധ്യത, മുസ്ലിം ലീഗില്‍ പുതിയ ചര്‍ച്ച

കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ കെഎം ഷാജിക്ക് വീണ്ടും മല്‍സരിക്കാനുള്ള സാധ്യത മങ്ങുന്നു. കണ്ണൂരും കോഴിക്കോടും വിജിലന്‍സും ഇഡിയും അന്വേഷിക്കുന്ന കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഷാജിയെ വീണ്ടും മല്‍സരിപ്പിച്ചാല്‍ യുഡിഎഫിന് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് നേതൃത്വം. ഈ സാഹചര്യത്തില്‍ ഷാജിക്ക് പകരം ആര് എന്ന ചര്‍ച്ച മുസ്ലിം ലീഗില്‍ സജീവമായി. ജില്ലാ ജനറല്‍ സെക്രട്ടറി കരീം ചേലേരിക്കാണ് ചിലര്‍ സാധ്യത പറയുന്നത്. അണികള്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ സ്വീകാര്യതയുള്ള വ്യക്തി എത്തുമെന്ന് ലീഗ് നേതൃത്വം പറയുന്നു.

അഴീക്കോട് മണ്ഡലം പത്ത് വര്‍ഷത്തിന് ശേഷം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ഡിവൈഎഫ്‌ഐ നേതാവ് കെവി സുമേഷിനെ മല്‍സരിപ്പിക്കാനാണ് സാധ്യത എന്ന് കേള്‍ക്കുന്നു. ഷാജി കേസില്‍ പ്രതിയായത് സിപിഎം പ്രചാരണ ആയുധമാക്കും. അഴീക്കോട് മറ്റാരെങ്കിലും മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി എത്തിയാല്‍ മണ്ഡലം എളുപ്പത്തില്‍ പിടിക്കാനാകുമെന്ന് സിപിഎം നേതൃത്വം വിശ്വസിക്കുന്നു.

പിണറായിക്ക് നേരെ 'കൈ ചൂണ്ടിയ' ഫാത്തിമ തെഹ്‌ലിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായേക്കും; രണ്ടാം വനിത

അതേസമയം, കെഎം ഷാജി കാസര്‍കോട് മണ്ഡലത്തില്‍ മല്‍സരിക്കാനുള്ള സാധ്യതയുണ്ട് എന്നും പ്രാദേശിക നേതാക്കള്‍ പറയുന്നു. എന്‍എ നെല്ലിക്കുന്നിനെ മഞ്ചേശ്വരത്തേക്ക് മുസ്ലിം ലീഗ് നേതൃത്വം മാറ്റിയാല്‍ ഷാജിക്ക് കാസര്‍കോട് നല്‍കുമെന്നാണ് വിവരം. മുസ്ലിം ലീഗിന്റെ ഉറച്ച മണ്ഡലമായ കാസര്‍കോട് ഷാജി മല്‍സരിച്ചാല്‍ വിജയം ഉറപ്പാണെന്നും സംസാരമുണ്ട്. എന്നാല്‍ കേസില്‍ പ്രതിയായതാണ് തടസമായി ചൂണ്ടിക്കാട്ടുന്നത്.

തന്ത്രം മെനഞ്ഞ് സിപിഎം; എറണാകുളത്ത് ചില അടവുമാറ്റം, ഇടതുതരംഗത്തിലും ഇളകാത്ത ജില്ല

cmsvideo
    Will Rahul Gandhi become Congress Chief Minister candidate in Kerala?

    മുസ്ലിം ലീഗില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാണ്. ജില്ലാ കമ്മിറ്റിയില്‍ നിന്ന് സംസ്ഥാന നേതൃത്വം പ്രതികരണം തേടിയിരുന്നു. ഇനി സംസ്ഥാന നേതൃത്വം വിശദമായ പഠനം നടത്തി അന്തിമ തീരുമാനമെടുക്കും. അതിനിടെ, തളിപ്പറമ്പ്, കൂത്തുപറമ്പ് മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്ന് അധികമായി ചോദിക്കാന്‍ മുസ്ലിം ലീഗ് ആലോചിക്കുന്നുണ്ട്.

    English summary
    Kerala Assembly Election 2021: KM Shaji likely to replace with Kareem Cheleri in Azhikode
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X