കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്റെ പേര് കെഎം ഷാജി എന്നാണെങ്കില്‍ എട്ടിന്റെ പണി കൊടുത്തിരിക്കും; ഭീഷണിയുമായി എംഎല്‍എ

Google Oneindia Malayalam News

കണ്ണൂര്‍: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി എംഎല്‍എയുടെ പ്രസംഗം വിവാദമായി. ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിയുള്ള പ്രസംഗത്തിന്റെ ഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. തനിക്കെതിരെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എട്ടിന്റെ പണി കൊടുക്കുമെന്നാണ് എംഎല്‍എ പറയുന്നത്. പാര്‍ട്ടിക്കകത്തും തനിക്കെതിരെ പ്രവര്‍ത്തിച്ചവരുണ്ടെന്നും ഷാജി സൂചിപ്പിക്കുന്നു. വളപട്ടണത്ത് യൂത്ത് ലീഗിന്റെ പരിപാടിയില്‍ സംസാരിക്കവെയാണ് ഷാജി തന്റെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.

k

പാര്‍ട്ടിയിലുള്ള ചിലര്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചു. ഒന്നും മറക്കില്ല. ഉദ്യോഗസ്ഥരും തനിക്കെതിരെ പ്രവര്‍ത്തിച്ചു. എല്ലാവരെയും സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തും. ഒരു സംശയവും വേണ്ട. അതിന് വാങ്ങിയ അച്ചാരത്തിന്റെ കണക്ക് പുറത്തുകൊണ്ടുവരും. എന്റെ പേര് കെഎം ഷാജി എന്നാണെങ്കില്‍ അവര്‍ക്ക് പണി കൊടുത്തിരിക്കുമെന്നും ഷാജി പറഞ്ഞു.

Recommended Video

cmsvideo
NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

മതം പറഞ്ഞ് വോട്ട് ചോദിച്ചുവെന്ന പരാതിയിലാണ് ഷാജിയെ കോടതി അയോഗ്യനാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഒരു നോട്ടീസ് പുറത്തായിരുന്നു. ഈ നോട്ടീസ് ചിലര്‍ മനപ്പൂര്‍വം സൃഷ്ടിച്ചെടുത്തതാണ് എന്നായിരുന്നു ഷാജിയുടെ വാദം. ലഘുലേഖ പോലീസിന് എത്തിച്ചുകൊടുത്തത് ആര് എന്ന കാര്യത്തിലേക്കാണ് ഷാജിയുടെ പ്രസംഗം വിരല്‍ ചൂണ്ടുന്നത്. ഈ കേസിന് പുറമെ, പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്പാദന കേസുകളും ഷാജി നേരിടുന്നുണ്ട്. കോഴിക്കോടും കണ്ണൂരുമുള്ള വീടുകളുടെ പേരിലും അദ്ദേഹം സംശയനിഴലിലായിരുന്നു. ഇഡി പലതവണ ഷാജിയെ ചോദ്യം ചെയ്തു. ഇത്തവണ അഴീക്കോട് മണ്ഡലത്തില്‍ ഷാജി മല്‍സരിച്ചേക്കില്ലെന്നും കാസര്‍കോഡ് മണ്ഡലത്തിലേക്ക് മാറാനുള്ള സാധ്യതയുണ്ട് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അനു ഇമ്മാനുവലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
Kerala Assembly Election 2021: KM Shaji MLA Speech against Officials and some leaders Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X