കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴീക്കോട് മത്സരിക്കാനില്ലെന്ന് ഷാജി, പകരം കണ്ണൂരോ കാസര്‍കോടോ വേണം, ലീഗിനെ അറിയിച്ചു

Google Oneindia Malayalam News

കണ്ണൂര്‍: താന്‍ മണ്ഡലം മാറില്ലെന്ന വാദം മാറ്റി കെഎം ഷാജി. സിറ്റിംഗ് സീറ്റായ അഴീക്കോട് വീണ്ടും മത്സരിക്കാന്‍ താല്‍ര്യമില്ലെന്ന് അദ്ദേഹം മുസ്ലീം ലീഗ് നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. നേരത്തെ മണ്ഡലത്തില്‍ സജീവമായി അദ്ദേഹം പ്രവര്‍ത്തനവും ആരംഭിച്ചിരുന്നു. എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന അദ്ദേഹത്തിന്റെ വാദം ലീഗ് നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ഷാജിക്കെതിരെ ഉയര്‍ന്ന വിജിലന്‍സ് ആരോപണം അടക്കം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ലീഗ്. ഇനി അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എങ്ങനെ പ്രതിരോധിക്കുമെന്ന കാര്യത്തില്‍ ലീഗിന് വ്യക്തതയില്ല.

1

അഴീക്കോടിന് പകരം മത്സരിക്കാന്‍ സീറ്റും ഷാജി ആവശ്യപ്പെട്ടിട്ടുണ്ട്. കാസര്‍കോട് സീറ്റില്‍ മത്സരിക്കാനാണ് താല്‍പര്യമെന്ന് ഷാജി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അഴീക്കോട് സീറ്റ് കണ്ണൂര്‍ സീറ്റുമായി വെച്ച് മാറാനാണ് ഷാജി ലീഗ് നേതൃത്വത്തോട് നിര്‍ദേശിച്ചിരിക്കുന്നത്. കണ്ണൂര്‍ സീറ്റ് കോണ്‍ഗ്രസിന്റെ കൈയ്യിലാണ്. ഇത് വെച്ച് മാറുക ദുഷ്‌കരമായിരിക്കും. ഇവിടെ മുല്ലപ്പള്ളി രാമചന്ദ്രനെ വരെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് സതീശന്‍ പാച്ചേനി കണ്ണൂരില്‍ മത്സരിക്കാന്‍ താല്‍പര്യവും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കണ്ണൂര്‍ എന്തായാലും കിട്ടില്ല.

കണ്ണൂര്‍ സീറ്റില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി കടുത്ത എതിരാളിയാവില്ലെന്നാണ് ഷാജിയുടെ പ്രതീക്ഷ. അതേസമയം കാസര്‍കോട് മണ്ഡലത്തില്‍ പുറത്ത് നിന്നൊരാളെ മത്സരിപ്പിക്കാന്‍ കൊണ്ടുവരരുതെന്ന് ജില്ലാ നേതൃത്വവും അറിയിച്ചിട്ടുണ്ട്. കാസര്‍കോടോ കണ്ണൂരോ അല്ലാതെ മറ്റൊരു സീറ്റില്‍ താന്‍ മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും, രണ്ട് സീറ്റുകളില്‍ ഏതെങ്കിലുമൊന്ന് കിട്ടിയില്ലെങ്കില്‍ ഇക്കുറി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നുമാണ് ഷാജിയുടെ തീരുമാനം. ഇതോടെ അദ്ദേഹം മത്സരിക്കാതിരിക്കാന്‍ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. കാസര്‍കോട് ലീഗ് സ്ഥാനാര്‍ത്ഥികളെ ഏകദേശം തീരുമാനിച്ചതാണ്. അവിടെ ഷാജിക്ക് സാധ്യത കുറവാണ്.

ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

നേരത്തെ അഴീക്കോട്ട് ഷാജി മത്സരിക്കാന്‍ വരുമ്പോള്‍ പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥി തന്നെയായിരുന്നു. വയനാട്ടില്‍ നിന്നാണ് അദ്ദേഹം കണ്ണൂരില്‍ മത്സരിക്കാനെത്തിയത്. വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്ന ഷാജിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റും അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്തിരുന്നു. ഷാജി രണ്ട് തവണ ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. കടുത്ത പോരാട്ടത്തിലായിരുന്നു ജയം. കഴിഞ്ഞ തവണ സിപിഎം രംഗത്തിറക്കിയ എംവി നികേഷ് കുമാര്‍ ഇത്തവണയും മണ്ഡലത്തില്‍ മത്സരിക്കാനുള്ള സാധ്യതയുണ്ട്. കാസര്‍കോട്ട് എന്‍എ നെല്ലിക്കുന്നാണ് ലീഗിനായി മത്സരിക്കാന്‍ ഒരുങ്ങുന്നത്. തിരിച്ചടിയുണ്ടാവുമെന്ന് ഭയന്നാണ് ഷാജി മത്സര രംഗത്ത് നിന്ന് മാറുന്നതെന്നാണ് സൂചന.

നടി ശില്‍പ്പ മഞ്ജുനാഥിന്റെ പുതിയ ചിത്രങ്ങള്‍

English summary
kerala assembly election 2021: km shaji says he will not contest from azhikode constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X