കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴീക്കോട് വേണ്ടെന്ന് കോണ്‍ഗ്രസ്, ഷാജിയെ തന്നെ മത്സരിപ്പിക്കാന്‍ ലീഗ്? കണ്ണൂരിനായുള്ള നീക്കം പാളി!!

Google Oneindia Malayalam News

കണ്ണൂര്‍: അഴീക്കോട് സീറ്റ് വേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ്. കെഎം ഷാജി തന്നെ മത്സരിക്കാനാണ് സാധ്യത. മുസ്ലീം ലീഗുമായി സീറ്റ് വെച്ച് മാറാനുള്ള സാധ്യത കോണ്‍ഗ്രസ് തള്ളി. അതേസമയം ഷാജിയെ കാസര്‍കോട്ടെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ അവിടെയുള്ള ജില്ലാ സമിതിയും അനുവദിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഏറ്റവും നല്ലത് ഷാജി അഴീക്കോട് തന്നെ മത്സരിക്കുന്നതാണ്. അഴീക്കോട് മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കൊന്നും ജയസാധ്യതയില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതോടെ മണ്ഡലത്തില്‍ ഷാജി തന്നെ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

1

ഷാജി നാളെ അഴീക്കോടെത്തുന്നുണ്ട്. മണ്ഡലത്തില്‍ പ്രത്യേക കണ്‍വെന്‍ഷനും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ശക്തമായ ഇടതുവോട്ടുകള്‍ ഉള്ള മണ്ഡലമാണ് അഴീക്കോട്. ഈ മണ്ഡലം 2011ല്‍ വയനാട്ടില്‍ നിന്ന് വന്നാണ് ഷാജി പിടിച്ചെടുത്തത്. 2016ല്‍ ആ മണ്ഡലം നിലനിര്‍ത്തുകയും ചെയ്തു. രണ്ട് തവണയും ചെറിയ ഭൂരിപക്ഷത്തിലായിരുന്നു ജയം. വേറെ ഒരാള്‍ക്കും ഷാജി നേരിടാന്‍ ആവില്ലെന്നാണ് സൂചന. ഇത്തവണ ചിലപ്പോള്‍ നികേഷ് കുമാര്‍ തന്നെ മത്സരിക്കാനും സാധ്യതയുണ്ട്. ഷാജിയെ പിന്തുണച്ച് അഴീക്കോട് മണ്ഡലത്തില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഒരിക്കല്‍ കൂടി ഷാജി എന്നാണ് പോസ്റ്ററിലുള്ളത്.

ജനസാഗരത്തെ സാക്ഷിയായി മമത ബാനര്‍ജി; ബംഗാളിലെ ബര്‍ദ്വാനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

Recommended Video

cmsvideo
Will Parvathy Thiruvothu Contest for CPM in Kerala ?

ഷാജിയെ കൈവിടാനാവാത്ത അവസ്ഥയിലാണ് ലീഗ്. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ അഴീക്കോട് ജയിക്കേണ്ടത് ലീഗിന് അത്യാവശ്യമാണ്. അതേസമയം ഷാജിക്ക് ടിക്കറ്റ് നല്‍കിയാല്‍ ഇബ്രാഹിം കുഞ്ഞും കമറുദ്ദീനും മത്സരിക്കുന്നതിനായി സീറ്റ് ആവശ്യപ്പെടാനും സാധ്യതയുണ്ട്. അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ട്. ഷാജിയെ ഒരു വട്ടം ചോദ്യം ചെയ്തതുമാണ്. ഷാജിയും ഖമറുദ്ദീനെയും ഇബ്രാഹിം കുഞ്ഞിനെയും പോലെ അറസ്റ്റിലാവുമെന്നാണ് സിപിഎം പ്രചാരണം.

സിപിഎമ്മിന്റെ പ്രചാരണം ഷാജിയെ തോല്‍പ്പിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ഈ ആശങ്ക വര്‍ധിച്ചതിനെ തുടര്‍ന്നാണ് മണ്ഡലം മാറാന്‍ ഷാജി തീരുമാനിച്ചത്. കണ്ണൂര്‍ മണ്ഡലത്തിലേക്ക് മാറാനായിരുന്നു ശ്രമം. എന്നാല്‍ സതീശന്‍ പാച്ചേനി എതിര്‍ത്തതോടെ ആ ശ്രമം പരാജയപ്പെട്ടു. കാസര്‍കോടും കിട്ടിയില്ല. ഇതോടെ അഴീക്കോട് മാത്രമേ മുന്നിലുള്ളു. ഇവിടെ രണ്ടും കല്‍പ്പിച്ച് മത്സരിക്കാനാണ് ഷാജിയുടെ നീക്കം. കോണ്‍ഗ്രസും ലീഗും ഷാജി ഇവിടെ മാത്രമേ ജയിക്കൂ എന്ന വിലയിരുത്തലിലാണ്. നാളെ നടക്കുന്ന മണ്ഡലം കമ്മിറ്റി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ഷാജി അഴീക്കോട്ട് സജീവമാകും.

English summary
kerala assembly election 2021: km shaji will contest again from azhikode constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X