കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുത്തുപറമ്പ് ഉറപ്പിച്ച് കെപി മോഹനനും എല്‍ജെഡിയും; കെകെ ശൈലജ കല്യാശേരിയിലേക്ക് മാറിയേക്കും

Google Oneindia Malayalam News

കണ്ണൂര്‍: സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കുമ്പോള്‍ മുന്നണിയിലേക്ക് പുതുതായി വന്ന കേരള കോണ്‍ഗ്രസ് എം , എല്‍ജെഡി എന്നിവര്‍ക്ക് വിട്ടുകൊടുക്കേണ്ട സീറ്റുകളുടെ കാര്യത്തിലാണ് എല്‍ഡിഎഫില്‍ പ്രതിസന്ധി രൂപപ്പെടുന്നത്. കേരള കോണ്‍ഗ്രസ് 13 സീറ്റുകള്‍ ആവശ്യപ്പെടുമ്പോള്‍ കഴിഞ്ഞ തവണ യുഡിഎഫില്‍ മത്സരിച്ച 7 സീറ്റുകളാണ് എല്‍ജെഡിയുടെ ആവശ്യം. ഇത് പൂര്‍ണ്ണമായി അംഗീകരിച്ചില്ലെങ്കിലും വലിയ വിട്ട് വീഴ്ചയ്ക്ക് സിപിഎം ഇത്തവണ തയ്യാറാവേണ്ടി വരും. മന്ത്രി കെകെ ശൈലജ ഉള്‍പ്പടേയുള്ളവര്‍ മണ്ഡലം മാറി മാത്സരിക്കേണ്ട സാഹചര്യമാണ് ഇതോടെ ഉയര്‍ന്ന് വന്നിരിക്കുന്നത്.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

എല്‍ജെഡി ചോദിക്കുന്നത്

എല്‍ജെഡി ചോദിക്കുന്നത്

യുഡിഎഫില്‍ നിന്നും തിരിച്ചെത്തിയ എല്‍ജെഡി ചോദിക്കുന്ന സീറ്റുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൂത്തുപറമ്പ്. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെപി മോഹനന് വേണ്ടിയാണ് എല്‍ജെഡി സീറ്റ് ചോദിക്കുന്നത്. കഴിഞ്ഞ തവണ കെപി മോഹനനെ പരാജയപ്പെടുത്തിയായിരുന്നു കെകെ ശൈലജ കൂത്തുപറമ്പില്‍ വിജയിച്ചത്.

കെപി മോഹനന്‍

കെപി മോഹനന്‍

2011 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭാഗമായി കൂത്തുപറമ്പില്‍ നിന്നും മത്സരിച്ച് വിജയിക്കാന്‍ കെപി മോഹനന് സാധിച്ചിരുന്നു. അത്തവണ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ കെപി മോഹനന്‍ കൃഷിവകുപ്പ് മന്ത്രിയുമായി. എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ കെകെ ഷൈലജയോട് 12291 വോട്ടിന് അദ്ദേഹം പരാജയപ്പെടുകയായിരുന്നു.

ശൈലജ ടീച്ചര്‍ മത്സരിക്കണം

ശൈലജ ടീച്ചര്‍ മത്സരിക്കണം

ശൈലജ ടീച്ചറെ തന്നെ ഇത്തവണയും മത്സരിപ്പിക്കണമെന്നാണ് പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്‍റെ വികാരം എങ്കിലും കൂത്തുപറമ്പ് ഇത്തവണ വിട്ട് നല്‍കേണ്ടി വരുമെന്നാണ് ജില്ലാ നേതൃത്വം നല്‍കുന്ന സൂചന. സീറ്റുകള്‍ വെച്ച് മാറുന്ന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് കെപി മോഹനന്‍ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്.

പയ്യന്നൂര്‍, കല്യാശേരി

പയ്യന്നൂര്‍, കല്യാശേരി

കൂത്തുപറമ്പ് വിടുകയാണെങ്കില്‍ പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളില്‍ കെകെ ശൈലജ മത്സരിക്കാനാണ് സാധ്യത. മന്ത്രിയുടെ നാട് എന്ന നിലയില്‍ മട്ടന്നൂരിലേക്കും പരിഗണിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഇപി ജയരാജന്‍ കല്യാശേരിയിലേക്ക് മാറിയേക്കും. ഇപി ജയരാജന്‍റെ നാട് കല്യാശേരി മണ്ഡലത്തില്‍ ആണ് വരുന്നത് എന്നതും പരിഗണനാ വിഷയമാണ്.

തളിപ്പറമ്പില്‍

തളിപ്പറമ്പില്‍

പയ്യന്നൂരില്‍ സി കൃഷ്ണനും കല്യാശേരിയില്‍ ടിവി രാജേഷും തുടര്‍ര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് വിജയിച്ചവരാണ്. രണ്ട് ടേം നിബന്ധന നടപ്പാക്കിയാല്‍ ഇവര്‍ ഇത്തവണ മാറി നില്‍ക്കേണ്ടി വരും. തളിപ്പറമ്പില്‍ ജയിംസ് മാത്യുവും രണ്ട് ടേം പൂര്‍ത്തിയാക്കിയതാണ്. അങ്ങനെയെങ്കില്‍ മട്ടന്നൂര്‍ ഇല്ലെങ്കില്‍ ഈ മണ്ഡലങ്ങളില്‍ ഏതിലെങ്കില്‍ ഒന്നില്‍ ആരോഗ്യ മന്ത്രിക്ക് നറുക്ക് വീഴും.

കുത്തുപറമ്പ് എല്‍ജെഡിക്ക്

കുത്തുപറമ്പ് എല്‍ജെഡിക്ക്

കുത്തുപറമ്പ് എല്‍ജെഡിക്കു നല്‍കാന്‍ സിപിഐഎം നേതൃതലത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. കുത്തുപറമ്പില്‍ താന്‍ മത്സരിക്കും എന്നത് തള്ളാതെ കെ. പി. മോഹനനും രംഗത്ത് എത്തിയിട്ടുണ്ട്. കൂത്തുപറമ്പിന് പുറമെ. വടകര, കല്‍പ്പറ്റ സീറ്റുകളും എല്‍ജെഡി സിപിഎമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് കെപി മോഹനന്‍ പറഞ്ഞത്.

അര്‍ഹമായ പരിഗണന

അര്‍ഹമായ പരിഗണന

എല്‍ജെഡിക്ക് ഇടതുമുന്നണി അര്‍ഹമായ പരിഗണന നല്‍കുന്നുണ്ട്. ഇനിയും അത് തുടരും. കൂത്തുപറമ്പ്, വടകര, കല്‍പ്പറ്റ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉഭയകക്ഷി ചര്‍ച്ചയില്‍ മാത്രമേ ഇതില്‍ തീരുമാനമാവുകയുള്ളൂ. വിജയ സാധ്യതയുള്ള സീറ്റുകള്‍ നല്‍കണമെന്നാണ് സിപിഎമ്മിനോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
Parvathy Thiruvothu against fake news

English summary
kerala assembly election 2021; KP Mohanan will be the LJD candidate in koothuparamba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X