തുടര്‍ഭരണമല്ല; പിണറായി വിജയന്‍ തിരുത്തിക്കുറിക്കുമോ മറ്റൊരു ചരിത്രം, സര്‍വ്വ കണ്ണുകളും ധര്‍മ്മടത്ത്
കണ്ണൂര്‍: അഞ്ച് വര്‍ഷം യുഡിഎഫ്, അഞ്ച് വര്‍ഷം എല്‍ഡിഎഫ് എന്ന പതിവ് കേരളം ഇത്തവണ തിരുത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പിണറായി വിജയിനിലൂടെ ഇടതുമുന്നണിക്ക് അധികാരം ലഭിച്ചാല്‍ അത് രാഷ്ട്രീയ കേരളത്തിലെ പുതിയ ചരിത്രമാവും. ഭരണത്തുടര്‍ച്ച എന്നതില്‍ ഉറച്ച് തന്നെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നത്. അതുപോലെ തന്നെ സംസ്ഥാന രാഷ്ട്രീയത്തിലെ മറ്റൊരു ചരിത്രം കൂടി പിണറായി തിരുത്തിക്കുറിക്കുമോയെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. മണ്ഡലത്തിലെ കണക്കുകളും ഈ ചരിത്ര നേട്ടത്തിന് പിണറായിക്ക് അനുകൂല ഘടകമായി നില്‍ക്കുന്നുണ്ട്.

ഭൂരിപക്ഷ ചരിത്രം
സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം പിണറായി വിജയന്‍ സര്‍ക്കാറിലെ വ്യവസായ-കായിക വകുപ്പ് മന്ത്രിയായ ഇപി ജയരാജന്‍റെ പേരിലാണ്. 2005 ലെ തിരഞ്ഞെടുപ്പിലായിരുന്നു ജയരാജന്‍ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കോണ്‍ഗ്രസിലെ കെ പ്രഭാകരനെ 45865 വോട്ടുകള്‍ക്കായിരുന്നു അന്ന് പി ജയരാജന്‍ പരാജയപ്പെടുത്തിയത്.

പിണറായി തിരുത്തുമോ
ഈ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന്‍റെ ചരിത്രം പിണറായി വിജയന്‍ ഇക്കുറി തിരുത്തിക്കുറിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ തന്നെ ഈ നേട്ടം മറികടക്കന്‍ പിണറായി വിജയന് എളുപ്പത്തില്‍ സാധിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ 49180 വോട്ടിന്‍റെ ലീഡാണ് എല്‍ഡിഎഫിനുള്ളത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍
എല്‍ഡിഎഫിന് 101971 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന് സ്വന്തമാക്കാന്‍ കഴിഞ്ഞത് 52791 വോട്ടുകളായിരുന്നു. ബിജെപിക്ക് 12956 വോട്ടുകളും ലഭിച്ചു. ഇത്തവണ മുഖ്യമന്ത്രിത്ത് അമ്പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം എന്നാണ് ഇടത് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. മട്ടന്നൂരില്‍ മത്സരിക്കുന്ന കെകെ ശൈലജ ടീച്ചറും ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ തവണ
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് മത്സരിച്ച പിണറായി വിജയന് 36905 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്. 2011 ല്‍ കേവലം 15162 വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടായിരുന്നത് പിണറായി മത്സരിച്ചപ്പോള്‍ കുത്തനെ ഉയരുകായിരുന്നു. അത് ഇത്തവണ ഉയര്‍ന്ന് അമ്പതിനായിരത്തിന് മുകളിലേക്ക് എത്തുമെന്നാണ് ഇടത് പ്രതീക്ഷ.

അനുകൂല സാഹചര്യം
ധര്‍മ്മടത്ത് പിണറായി വിജയന് ഇത്തവണ കൂടുതല്‍ അനുകൂല സാഹചര്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി എന്ന നിലയിലെ മികച്ച പ്രതിച്ഛായയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യുഡിഎഫിലുണ്ടായ പ്രശ്നങ്ങളും ഭൂരിപക്ഷം ഉയര്‍ത്താന്‍ സഹായകരമാവുമെന്നാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടല്‍.

അമ്പതിനായിരം
മുഖ്യമന്ത്രിയെ വിജയിപ്പിക്കാനല്ല, ഭൂരിപക്ഷം അമ്പതിനായിരം കടത്താനാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന് തന്നെയാണ് ഇടതുമുന്നിയുടെ പ്രഖ്യാപനം. ഒരോ ബൂത്തുകള്‍ അടിസ്ഥാനമാക്കി പാര്‍ട്ടിക്ക് കിട്ടുന്ന വോട്ടുകള്‍, പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ പിണറായി എന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന വോട്ടുകള്‍ എന്നിവയുടെ വിവരണ ശേഖരവും പാര്‍ട്ടി ഇതിനോടകം തുടങ്ങിയെന്നാണ് സൂചന.

യുഡിഎഫിലെ ചര്‍ച്ചകള്‍
യുഡിഎഫില്‍ ഇത്തവണ സീറ്റ് ഫോര്‍വേഡ് ബ്ലോക്കിന് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ ദേശീയ തലത്തില്‍ സിപിഎമ്മുമായി നിലനില്‍ക്കുന്ന സഖ്യം ചൂണ്ടിക്കാണിച്ച് മത്സരത്തില്‍ നിന്നും ഫോര്‍വേഡ് ബ്ലോക്ക് പിന്‍മാറുകയായിരുന്നു. വാളയാറിലെ അമ്മ പിണറായിക്കെതിരെ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ ഇവരെ പിന്തുണയ്ക്കുന്ന ചര്‍ച്ചകളും ഉയര്‍ന്ന് വന്നു.

കെ സുധാകരന്‍ വരുമോ
ഇതിനിടയിലാണ് കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതോടെ ധര്‍മ്മടത്തെ മാത്രമല്ല, കേരളത്തിലെ തന്നെ യുഡിഎഫ് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലായി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് 4000 വോട്ടിന് മാത്രമായിരുന്നു കെ സുധാകരന്‍ പിന്നിലായത്.

സി രഘുനാഥ്
എന്നാല്‍ പിണറായിക്കെതിരെ മത്സരത്തിനില്ലെന്ന് പറഞ്ഞ് കെ സുധാകരന്‍ പിന്‍മാറി. പിണറായി വിജയനോട് തോറ്റാല്‍ കണ്ണൂരിലെ നേര്‍ക്ക് നേര്‍ പോരാട്ടത്തിലെ പ്രസക്തി നഷ്ടമാവും എന്നതായിരുന്നു സുധാകരനെ പിന്നോട്ട് അടുപ്പിച്ചത്. ഒടുവില്‍ ഡിസിസി സെക്രട്ടറി സി രഘുനാഥ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. സികെ പത്മനാഭനാണ് ബിജെപി സ്ഥാനാര്‍ത്ഥി.

മണ്ഡല ചിത്രം
എടക്കാട്, തലശേരി ബ്ലോക്കുകളില്‍ ഉൾപ്പെടുന്ന ചെമ്പിലോട്, കടമ്പൂർ, പെരളശേരി, ധർമടം, പിണറായി, മുഴുപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളാണ് ധര്‍മ്മടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ആകെയുള്ള എട്ട് പഞ്ചായത്തുകളിൽ കടമ്പൂർ ഒഴികെ എല്ലാ പഞ്ചായത്തുകളിലും ഇടതുമുന്നണിക്കാണ് ഭരണം.
ഹോട്ട് ലുക്കില്‍ പൂജ ജാവേരി, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications