കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

1196 വോട്ട് മറികടക്കാം; മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കും; സ്വാഗതമോതി സുധാകരന്‍

Google Oneindia Malayalam News

കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്നു. ആദ്യം അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും പിന്നീട് മല്‍സരിക്കാനില്ലെന്നും പ്രചാരണത്തിന് എല്ലായിടത്തും എത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ മറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

വയനാട്ടിലെ കല്‍പ്പറ്റ, കോഴിക്കോട്ടെ കൊയിലാണ്ടി എന്നീ മണ്ഡലങ്ങളിലാണ് മുല്ലപ്പള്ളിയുടെ പേര് ഉയര്‍ന്നുകേട്ടത്. എന്നാല്‍ യുഡിഎഫിന്റെ ശക്തി കേന്ദ്രമായ കണ്ണൂര്‍ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പേര് സജീവമായി പരിഗണിക്കുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

മാറിമറിഞ്ഞ് വിവരങ്ങള്‍

മാറിമറിഞ്ഞ് വിവരങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ചര്‍ച്ചകള്‍ തുടങ്ങിയ വേളയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്‍സര രംഗത്തുണ്ടാകുമെന്ന സൂചനയാണ് ലഭിച്ചിരുന്നത്. പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളെല്ലാം മല്‍സരിക്കുമെന്നും രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സ്ഥാനാര്‍ഥി പട്ടികയിലുണ്ടെന്നുമുള്ള വിവരം പുറത്തുവന്നു. എന്നാല്‍ പിന്നീട് മുല്ലപ്പള്ളി നിലപാട് മാറ്റുകയായിരുന്നു.

പുതിയ വിവരങ്ങള്‍ ഇങ്ങനെ

പുതിയ വിവരങ്ങള്‍ ഇങ്ങനെ

മല്‍സരിക്കാന്‍ ഇല്ലെന്നും 140 മണ്ഡലങ്ങളിലും പ്രചാരണത്തിന്റെ ഭാഗമായി എത്തുമെന്നുമായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. മല്‍സരിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്റ് തീരുമാനം എടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ സ്ഥാനാര്‍ഥി പട്ടികയില്‍ മുല്ലപ്പള്ളിയുമുണ്ട് എന്നാണ് വിവരം.

കല്‍പ്പറ്റയില്‍ കേട്ടത്

കല്‍പ്പറ്റയില്‍ കേട്ടത്

വയനാട് ജില്ലയിലെ കല്‍പ്പറ്റ മണ്ഡലത്തിലാണ് മുല്ലപ്പള്ളിയുടെ പേര് ആദ്യം ഉയര്‍ന്നത്. യുഡിഎഫിന്റെ ഉറച്ച കോട്ടയാണ് കല്‍പ്പറ്റ. എന്നാല്‍ മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം ഈ സീറ്റിന് അവകാശവാദം ഉന്നയിച്ചതോടെ വിവാദമായി. സംസ്ഥാന ലീഗ് നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയാണ് ചെയ്തത്.

കൊയിലാണ്ടിയില്‍ ലക്ഷ്യം വച്ചത്

കൊയിലാണ്ടിയില്‍ ലക്ഷ്യം വച്ചത്

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മണ്ഡലത്തിലും മുല്ലപ്പള്ളിയുടെ പേര് കേട്ടിരുന്നു. സിപിഎമ്മിന്റെ കെ ദാസന്‍ തന്നെയാണ് എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച് കൊയിലാണ്ടിയില്‍ മല്‍സരിക്കുക എന്നാണ് വിവരം. ശക്തനായ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിച്ചാല്‍ കൊയിലാണ്ടി പിടിച്ചടക്കാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അതിനിടെയാണ് പുതിയ മറ്റൊരു വിവരം.

കണ്ണൂരില്‍ യുഡിഎഫ് ഒറ്റക്കെട്ട്

കണ്ണൂരില്‍ യുഡിഎഫ് ഒറ്റക്കെട്ട്

കണ്ണൂര്‍ മണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്‍സരിക്കുമെന്ന സൂചനയുണ്ട്. യുഡിഎറിന്റെ ശക്തി കേന്ദ്രമാണിത്. 2016ല്‍ ഈ സീറ്റ് നഷ്ടപ്പെടാന്‍ കാരണം ഗ്രൂപ്പ് പോരും മുന്നണിയിലെ പടലപ്പിണക്കവുമാണ് എന്നാണ് വിലയിരുത്തല്‍. ഇത്തവണ യുഡിഎഫ് ഒറ്റക്കെട്ടാണ്. വിജയം ഉറപ്പാണ് കോണ്‍ഗ്രസ് കരുതുന്നു.

സ്വാഗതം ചെയ്ത് സുധാകരന്‍

സ്വാഗതം ചെയ്ത് സുധാകരന്‍

മുല്ലപ്പള്ളിയെ കണ്ണൂരിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് കണ്ണൂര്‍ എംപി കെ സുധാകരന്‍. മുല്ലപ്പള്ളിക്ക് എവിടെ വേണമെങ്കിലും മല്‍സരിക്കാം. മല്‍സരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ആവശ്യപ്പെടുന്ന സീറ്റ് കോണ്‍ഗ്രസ് നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു. മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ പദിവ ഒഴിഞ്ഞാല്‍ പരിഗണിക്കുന്നവരില്‍ ഒരാളാണ് സുധാകരന്‍.

1196 വോട്ടിന്റെ ഭൂരിപക്ഷം

1196 വോട്ടിന്റെ ഭൂരിപക്ഷം

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് 2016ല്‍ കണ്ണൂരില്‍ ജയിച്ചത്. 1196 വോട്ടുകള്‍ക്കാണ് അദ്ദേഹം കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനിയെ തോല്‍പ്പിച്ചത്. ഡിസിസി അധ്യക്ഷനായ പാച്ചേനിയുടെ പേരും കണ്ണൂര്‍ മണ്ഡലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇവിടെ യുഡിഎഫ് അമിതമായ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്. ശക്തനായ സ്ഥാനാര്‍ഥി മല്‍സരിച്ചാല്‍ മറികടക്കാവുന്ന ഭൂരിപക്ഷമേ എല്‍ഡിഎഫിനൊള്ളൂ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് കനത്ത തിരിച്ചടി; ബിപിഎഫ് സഖ്യം വിട്ടു, ഇനി കോണ്‍ഗ്രസിനൊപ്പംതിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് കനത്ത തിരിച്ചടി; ബിപിഎഫ് സഖ്യം വിട്ടു, ഇനി കോണ്‍ഗ്രസിനൊപ്പം

യുവനടി അഹാന കൃഷ്ണയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Kerala Assembly Election 2021: Mullappally Ramachandran consider in Kannur Constituency, K Sudhakaran reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X