• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നിയമസഭാ തിരഞ്ഞെടുപ്പ് 2021: കണ്ണൂർ മണ്ഡലത്തിൽ മുല്ലപ്പള്ളിയും സ്ഥാനാർത്ഥി പട്ടികയിൽ

  • By Desk

കണ്ണൂർ: കണ്ണൂർ നിയോജകമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെപിസിസി അധ്യക്ഷൻ മുല്ല പള്ളിയുടെ പേരും പരിഗണനയിൽ. ഡിസിസി നേതൃയോഗമാണ് യു.ഡി.എഫിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായ കണ്ണൂരിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ കൂടി ഉൾപ്പെടുത്തിയത്. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരൻ. എന്നാൽ കണ്ണൂരിൽ മത്സരിക്കുന്നതിനോട് മുല്ലപള്ളി താൽപര്യപ്പെടുന്നില്ലെന്നാണ് സുചന. നേരത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എ.പി അബ്ദുള്ളക്കുട്ടിയോട് പരാജയപ്പെട്ട മുല്ലപ്പള്ളി പിന്നീട് കണ്ണൂരിൽ മത്സരിച്ചിട്ടില്ല.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ; പദ്ധതിക്ക് തുടക്കം

തന്നെ സുധാകരവിഭാഗം കാലുവാരിയെന്ന് അന്നേ മുല്ലപ്പള്ളി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് മുൻപായി മുല്ലപ്പള്ളി കെ.പി.സി.സി പ്രസിഡന്റ് പദവി ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹം പരന്നിട്ടുണ്ട്. പകരം താൽകാലിക അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേൽക്കുമെന്നാണ് സുചന. ഈ സാഹചര്യത്തിലാണ് മുല്ലപ്പള്ളി കണ്ണൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കണമെന്ന ആവശ്യമുയരുന്നത്. മുല്ലപള്ളി കണ്ണൂരിൽ മത്സരിക്കുന്നതിന് സുധാകര വിഭാഗത്തിനും എതിർപ്പില്ല.

ഇതിനിടെ കോ​ൺ​ഗ്ര​സി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​ൻ ന​ട​ത്തി​യ സ​ർ​വേ റി​പ്പോ​ർ​ട്ട് സ്വ​കാ​ര്യ ഏ​ജ​ൻ​സിഎ​ഐ​സി​സി​ക്കു കൈ​മാ​റും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കേ​ണ്ട​വ​രു​ടെ ഒ​രു പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ കെ​പി​സി​സി​യോ​ടു കേ​ന്ദ്ര​നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന 90 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക കെ​പി​സി​സി എ​ഐ​സി​സി നേ​തൃ​ത്വ​ത്തി​നു കൈ​മാ​റി​യി​രു​ന്നു.എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ര​ണ്ടും മൂ​ന്നും പേ​ര​ട​ങ്ങു​ന്ന ആ​ളു​ക​ളു​ടെ പ​ട്ടി​ക​യാ​ണ് കെ​പി​സി​സി നേ​തൃ​ത്വം ന​ൽകി​യ​ത്.

തു​ട​ർ​ന്ന് ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളു​ക​ളു​ടെ വി​ജ​യ​സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​നു​ള്ള സ​ർ​വേ ന​ട​ത്താ​ൻ സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. 90 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് സ്വ​കാ​ര്യ ഏ​ജ​ൻ​സി ര​ണ്ടു മാ​സ​ത്തോ​ളം സ​ർ​വേ ന​ട​ത്തി​യ​ത്. സ​ർ​വേ റി​പ്പോ​ർ​ട്ട് അടുത്ത ദിവസംഎ​ഐ​സി​സി നേ​തൃ​ത്വ​ത്തി​നാ​ണ് കൈ​മാ​റു​ന്ന​ത്. ഈ ​സ​ർ​വേ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കു​ക.

ഗ്രൂ​പ്പി​ന​തീ​ത​മാ​യി യു​വാ​ക്ക​ൾ​ക്കു കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ല്കി​യ സ്ഥാ​നാ​ർ​ഥി​ക​ളെ പ​രി​ഗ​ണി​ക്കാ​നാ​ണ് എ​ഐ​സി​സി കെ​പി​സി​സി​ക്കു ന​ല്കി​യ നി​ർ​ദേ​ശം.ജ​യ​സാ​ധ്യ​ത​യി​ല്ലാ​ത്ത​വ​ർ സ​മ്മ​ർ​ദം ചെ​ലു​ത്തി സ്ഥാ​നാ​ർ​ഥി പ്പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​ന്ന പ​തി​വ് പ​രി​പാ​ടി ഇ​ത്ത​വ​ണ അ​നു​വ​ദി​ക്കി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് നേ​താ​ക്ക​ൾ. നി​ർ​ണാ​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ത​രം സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങി​യാ​ൽ വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന വി​ല​യി​രു​ത്ത​ൽ നേ​തൃ​ത​ല​ത്തി​ലു​ണ്ട്. എ​ന്താ​യാ​ലും മാ​ർ​ക്ക് ലി​സ്റ്റി​നാ​യി ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്കൾ. പ്ര​ത്യേ​കി​ച്ചു യു​വ നേ​താ​ക്ക​ൾ​ക്കു ഇ​ത്ത​വ​ണ​ത്തെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ കാ​ര്യ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ട്. എ​ന്നി​രു​ന്നാ​ലും, കോ​ൺ​ഗ്ര​സി​ലെ കാ​ര്യ​മാ​യ​തി​നാ​ൽ എ​ന്തും സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​ശ​ങ്ക.

English summary
Kerala Assembly election 2021: Mullappally Ramachandran will be considered as candidate in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X