മുല്ലപ്പള്ളിയും മത്സരിക്കും; കെ സുധാകരന് കെപിസിസി അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസില്‍ പുതിയ ഫോര്‍മുല
ദില്ലി: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ തുടക്കം മുതല്‍ തന്നെ ശക്തമായ അഭ്യൂഹമാണ് നിലനില്‍ക്കുന്നത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, വയനാട് ജില്ലയിലെ കല്‍പ്പറ്റ എന്നീ രണ്ടിലേതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നും മുല്ലപ്പള്ളി ജനവിധി തേടിയേക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ അഭ്യൂഹങ്ങള്‍ ശക്തമായതോടെ ഇത്തവണ മത്സരത്തിന് ഇല്ലെന്നായിരുന്നു ഒരു ഘട്ടത്തില്‍ മുല്ലപ്പള്ളിയുടെ പ്രതികരണം. എന്നാല്‍ ഏറ്റവും അവസാനമായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുല്ലപ്പള്ളി കണ്ണൂരില്‍ നിന്നും ജനവിധി തേടുമെന്നാണ് സൂചിപ്പിക്കുന്നത്.
കെ. സുരേന്ദ്രന് നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം

ക്ഷണിച്ചത് കെ സുധാകരന്
കെപിസിസി വര്‍ക്കിങ് പ്രസിഡന്റായ കെ സുധാകരനാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂരിലേക്ക് മത്സരിക്കാന്‍ ആദ്യമായി ക്ഷണിക്കുന്നത്. എന്നാല്‍ സതീശന് പാച്ചേനിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന ശക്തമായ പ്രാദേശിക വികാരം ഉണ്ടായിരുന്നതിനാല്‍ മുല്ലപ്പള്ളി മത്സര രംഗത്ത് നിന്നും പിന്മാറുമെന്നായിരുന്നു തുടക്കത്തിലുള്ള സൂചന. എന്നാല്‍ കെ സുധാകരനെ അധ്യക്ഷനക്കാന്‍ മുല്ലപ്പള്ളിയുടെ മത്സരം അനിവാര്യം എന്ന ചര്‍ച്ച ഉയര്‍ന്നു വന്നതോടെ തീരുമാനങ്ങങ്ങളില് മാറ്റം വരികയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കെപിസിസി പ്രസിഡന്റ് പദവി
മുല്ലപ്പള്ളി കണ്ണൂരില്‍ മത്സരിച്ച് വിജയിച്ചാല്‍ കെ സുധാകരാന്‍ കെപിസിസി പ്രസിഡന്റ് പദവിയില്‍ എത്തുമെന്ന പുതിയ ഫോര്‍മുലയാണ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ ഉറച്ച് മണ്ഡലങ്ങളിലൊന്നായി കണ്ണൂര്‍ കഴിഞ്ഞതവണ കടന്നപ്പള്ളി രാമചന്ദ്രനിലൂടെ എല്‍ഡിഎഫ് പിടിച്ചിരുന്നു. സതീശന് പാച്ചേനിക്കെതിരെ ആയിരത്തോളം വോട്ടുകള്‍ക്കായിരുന്നു കടന്നപ്പള്ളിയുടെ വിജയം.

ഇത്തവണയും കടന്നപ്പള്ളി
ഇടതുമുന്നണി ഇത്തവണയും കടന്നപ്പള്ളി രാമചന്ദ്രനെ തന്നെയാണ് സ്ഥാനാര്‍ത്ഥിയായി രംഗത്ത് ഇറക്കിയിരിക്കുന്നത്. ശക്തമായ മത്സരം കാഴ്ചവെച്ചാല്‍ എളുപ്പത്തില്‍ തിരിച്ച് പിടിക്കാന്‍ സാധിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായിട്ടാണ് കണ്ണൂരിനെ കോണ്‍ഗ്രസ് കാണുന്നത്. മറ്റ് പേരുകള്‍ ഒന്നും ഉയര്‍ന്ന് വരാതിരുന്നതിനാല്‍ സതീശന് പാച്ചേനിക്ക് തന്നെ കണ്ണൂരില്‍ വീണ്ടും അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

സതീശന് പാച്ചേനി
സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ച് സതീശന് പാച്ചേനിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരഭിക്കുകയും ചെയ്തിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞതും പാച്ചേനിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് മുല്ലപ്പള്ളിയെ കണ്ണൂരിലേക്ക് ക്ഷണിച്ചുകൊണ്ട് കെ സുധാകരന് രംഗത്ത് എത്തുന്നത്. പാര്‍ട്ടിക്ക് ഗുണകരമാവുന്ന നീക്കം എന്ന നിലയില്‍ സതീശന് പാച്ചേനിയും ഈ തീരുമാനത്തെ അംഗികരിക്കുമെന്നാണ് പ്രതീക്ഷ.

മത്സരം കണ്ണൂരില്‍ തന്നെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് ഇന്ന് ദില്ലിയില്‍ തുടക്കമാവും. മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കുകയാണെങ്കില്‍ അത് കണ്ണൂരില്‍ ആയിരിക്കുമെന്ന സൂചനയാണ് കേന്ദ്ര നേതാക്കളും നല്‍കുന്നത്. പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് നിന്നുകൊണ്ട് തന്നെ മത്സരിക്കാനുള്ള ശ്രമമാണ് മുല്ലപ്പള്ളി നടത്തുന്നത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം നിര്‍ണ്ണായകമായേക്കും.

അധ്യക്ഷ സ്ഥാനത്തേക്ക്
എന്നാല്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അധികം വൈകാതെ തന്നെ കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഇക്കാര്യത്തിലെ ഔദ്യോഗിക തീരുമാനം ചൊവ്വാഴ്ചയുണ്ടാകും. അതേസമയം, കോണ്‍ഗ്രസിലെ മുഴുവന്‍ സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് നല്കാന് തീരുമാനമായി. ഇതിന് ടേം നിബന്ധന കണക്കാക്കില്ല.

കെസി ജോസഫ് വേണ്ട
21 സീറ്റിങ് എംഎല്‍എമാരില്‍ 20 പേരും മത്സര രംഗത്ത് ഉണ്ടാവും എന്ന കാര്യമാണ് ഉറപ്പായിരിക്കുന്നത്. എന്നാല്‍ കെസി ജോസഫിനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും ശക്തമായ വികാരമാണ് ഉയര്‍ന്ന് വരുന്നത്. കെസി ജോസഫ് യുവാക്കള്‍ക്കായി വഴി മാറണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്കി.

ഇരിക്കുറിന് പകരം ചങ്ങനാശ്ശേരി
ഇരിക്കൂറില്‍ നിന്നും ഇത്തവണ മത്സരത്തിനില്ലെന്ന കാര്യം കെസി ജോസഫ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പകരം കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ മത്സരിക്കാനുള്ള നീക്കമാണ് കെസി ജോസഫ് ഇപ്പോള്‍ നടത്തുന്നത്. ഇതിനെതിരെ സംസ്ഥാനത്ത് നിന്നും എതിര്‍പ്പ് രൂക്ഷമായതോടെ ഇക്കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.

ജംബോ പട്ടിക വേണ്ട
സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടികയായി ജംബോ പട്ടിക സമര്‍പ്പിച്ച സംസ്ഥാന നേതൃത്വത്തിന്റെ നടപടിയില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തി. സ്ക്രീനിങ് കമ്മറ്റി യോഗത്തിന് മുന്‍പായി ചുരുക്കപ്പട്ടിക പരമാവധി ചെറുതാക്കാനാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം. നിലവില്‍ ഓരോ മണ്ഡലത്തിലും രണ്ടു മുതല്‍ അഞ്ച് വരെ ആളുകളുടെ പേരാണ് സ്ഥാനാര്‍ഥി സാധ്യതാപട്ടികയിലുള്ളത്. ഇത് ഒന്നോ, രണ്ടോ ആയി ചുരുക്കണമെന്ന കര്‍ശന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ചിരക്കുന്നത്.

നേതാക്കള്‍ ദില്ലിയില്‍
സ്ക്രീനിങ് കമ്മറ്റി യോഗത്തിനായി ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഉച്ചയോടെ ഉമ്മന്‍ചാണ്ടിയും എത്തിച്ചേരും. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തന്നെ അന്തിമ തീരുമാനം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
രുഹാനി ശര്‍മയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം