• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരില്‍ നോട്ടമിട്ട് ലീഗ്, അഴീക്കോട് കോണ്‍ഗ്രസിന് നല്‍കിയേക്കും, പരിഗണിക്കുന്നത് കെഎം ഷാജിയെ

കണ്ണൂര്‍: കോണ്‍ഗ്രസില്‍ സീറ്റ് വാദങ്ങള്‍ ശക്തമാക്കി മുസ്ലീം ലീഗ്. ഇത്തവണ കണ്ണൂര്‍ സീറ്റിന് വേണ്ടി ശക്തമായ വാദമാണ് ഉന്നയിക്കുന്നത്. വിജയസാധ്യത തങ്ങള്‍ക്കുണ്ടെന്നും, പകരം സീറ്റ് നല്‍കാമെന്നും ലീഗ് സൂചിപ്പിക്കുന്നു. സിപിഎം പി ജയരാജനെ അടക്കം ഇറക്കി മത്സരിക്കുന്ന സമയത്ത് ഇത്തരമൊരു നീക്കം യുഡിഎഫില്‍ നിന്ന് ഉണ്ടാവണമെന്നാണ് ലീഗിന്റെ അഭിപ്രായം. സിപിഎം ജയരാജനെയും വേറെ ചില പുതുമുഖങ്ങളെയും ജില്ലയില്‍ നിന്ന് പരീക്ഷിക്കും. ഇപി ജയരാജന്റെ കാര്യത്തില്‍ മാത്രമാണ് സസ്‌പെന്‍സ് ഉള്ളത്.

ആദ്യ നീക്കം ഇരിക്കൂറില്‍

ആദ്യ നീക്കം ഇരിക്കൂറില്‍

ഇരിക്കൂറില്‍ ഇത്തവണ മാറുമോ എന്നാണ് പ്രധാന ചോദ്യം. കെസി ജോസഫ് നാല് പതിറ്റാണ്ടായി ഇവിടെ നിന്ന് ജയിച്ച് വരുന്നു. ജില്ലയിലെ 11 മണ്ഡലങ്ങളില്‍ നിലവിലുള്ള പലരെയും മാറ്റാനാണ് യുഡിഎഫിന്റെ ശ്രമം. പകരം പുതുഖങ്ങളെ പരിഗണിക്കുന്നുണ്ട്. ഒമ്പതാം തവണയും മത്സരിക്കാന്‍ താനില്ല എന്നാണ് കെസി ജോസഫിന്റെ നിലപാട്. ജോസഫ് മാറിയാല്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സോണി സെബാസ്റ്റിയന്‍, സജീവ് ജോസഫ് എന്നിവര്‍ തമ്മിലുള്ള മത്സരം കടുക്കും. ഇവര്‍ക്ക് രണ്ട് പേര്‍ക്കും തുല്യ സാധ്യതയാണ് ഉള്ളത്.

കണ്ണൂരില്‍ നോട്ടമിട്ട് ലീഗ്

കണ്ണൂരില്‍ നോട്ടമിട്ട് ലീഗ്

മുസ്ലീം ലീഗ് ഇത്തവണ കണ്ണൂര്‍ മണ്ഡലത്തില്‍ നോട്ടമിട്ടിരിക്കുകയാണ്. അഴീക്കോട് മണ്ഡലത്തില്‍ നിന്ന് കെഎം ഷാജി മൂന്നാമതും മത്സരിക്കില്ല. ഇത്തവണ മണ്ഡലം മാറാന്‍ ഷാജി ആഗ്രഹിക്കുന്നുണ്ട്. കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ കണ്ണൂരും അഴീക്കോടും വെച്ചുമാറാമെന്ന ആഗ്രഹം മുസ്ലീം ലീഗ് മുന്നോട്ട് വെക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇത് അംഗീകരിക്കാന്‍ സാധ്യതയില്ല. മത്സരിച്ചാല്‍ ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലമായിട്ടാണ് ലീഗ് കണ്ണൂരിനെ കാണുന്നത്.

കോണ്‍ഗ്രസ് പറയുന്നത്

കോണ്‍ഗ്രസ് പറയുന്നത്

കണ്ണൂരില്‍ കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിലാണ് കടന്നപ്പള്ളി രാമചന്ദ്രനോട് സതീശന്‍ പാച്ചേനി പരാജയപ്പെട്ടത്. ഇത്തവണയും പാച്ചേനി തന്നെ കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും. കോണ്‍ഗ്രസിന് ഉറച്ച വിജയപ്രതീക്ഷ കണ്ണൂരിലുണ്ട്. അതുകൊണ്ട് ഈ സീറ്റ് മോഹിച്ച് വരേണ്ടെന്നാണ് ലീഗിനോട് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ജില്ലാ നേതൃത്വം ഈ സീറ്റ് വേണമെന്ന വാശിയിലാണ്. ഷാജിക്ക് കുറച്ച് കൂടി സുരക്ഷിതമായ മണ്ഡലം ഒരുക്കേണ്ട ബാധ്യത ലീഗ് നേതൃത്വത്തിനുണ്ട്.

ലീഗ് ഫോര്‍മുല ഇങ്ങനെ

ലീഗ് ഫോര്‍മുല ഇങ്ങനെ

ന്യൂനപക്ഷ വിഭാഗത്തിന് സ്വാധീനമുള്ള കണ്ണൂര്‍ മണ്ഡലത്തില്‍ ലീഗ് മത്സരിക്കുകയും കോണ്‍ഗ്രസ് അഴീക്കോട്ടേക്ക് മാരുകയും ചെയ്താല്‍ ഇരുമണ്ഡലങ്ങളും നിഷ്പ്രയാസം ജയിക്കാമെന്ന് ലീഗ് ഫോര്‍മുല പറയുന്നു. എന്നാല്‍ 2016ല്‍ നിന്ന് വ്യത്യസ്തമായി ജില്ലയില്‍ സതീശന്‍ പാച്ചേനിക്ക് നല്ല സ്വീകാര്യതയുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് നേടിയ വിജയവും കോണ്‍ഗ്രസിന് കരുത്ത് പകരുന്നതാണ്. അതേസമയം കോണ്‍ഗ്രസ് സമ്മതിച്ചില്ലെങ്കില്‍ അഴീക്കോട് മുസ്ലീം ലീഗിന് പുതിയ സ്ഥാനാര്‍ത്ഥി വരും. കാസര്‍കോട്ടേക്ക് ഷാജി മാറുകയും ചെയ്യും. ഇത് സേഫ് സീറ്റാണ്.

അഴീക്കോട് പകരം ആരാകും

അഴീക്കോട് പകരം ആരാകും

അഴീക്കോട് പകരം ആര് മത്സരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. എന്‍എ നെല്ലിക്കുന്ന് മാറാനാണ് സാധ്യത. അതെല്ലങ്കില്‍ മഞ്ചേശ്വരത്ത് മത്സരിക്കും. ലീഗിന്റെ ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ളയുടെ പേരും കാസര്‍കോട് സീറ്റില്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്. അതേസമയം കമറുദ്ദീന്‍ ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പാണ്. സീറ്റ് നല്‍കേണ്ടതില്ല എന്നാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫിനും മഞ്ചേശ്വരത്ത് സാധ്യതയുണ്ട്. ഇത് നെല്ലിക്കുന്ന് മത്സരിക്കുന്നില്ലെങ്കില്‍ മാത്രമാണ്.

ജയരാജന് വേണ്ടി ആവശ്യം

ജയരാജന് വേണ്ടി ആവശ്യം

സിപിഎമ്മില്‍ പി ജയരാജന്‍ മത്സരിക്കണമെന്ന ആവശ്യം കണ്ണൂരില്‍ ശക്തമായിരിക്കുകയാണ്. അദ്ദേഹത്തെ മത്സരിപ്പിക്കാതിരിക്കാന്‍ സാധ്യതയില്ല. ലോക്‌സഭയിലേക്ക് വടകരയില്‍ നിന്ന് മത്സരിച്ച ശേഷം പാര്‍ട്ടിയില്‍ പ്രത്യേക ചുമതലകളും നല്‍കിയിട്ടില്ല. അതുകൊണ്ട് ഇത്തവണ മത്സരിക്കാനുള്ള സാധ്യത കൂടുതലാണ്. മട്ടന്നൂരില്‍ മത്സരിച്ചിരുന്ന ഇപി ജയരാജന് കല്യാശ്ശേരിയിലേക്ക് മാറാന്‍ താല്‍പര്യമുണ്ട്. ടിവി രാജേഷ് ഇത്തവണയുണ്ടാവില്ല. പകരം ശൈലജ കൂത്തുപറമ്പില്‍ നിന്ന് മട്ടന്നൂരിലേക്ക് മാറും. രണ്ട് പേര്‍ക്കും ഇതോടെ സ്വന്തം നാട്ടില്‍ മത്സരിക്കാം.

കൂത്തൂപറമ്പ് ആര്‍ക്ക്

കൂത്തൂപറമ്പ് ആര്‍ക്ക്

കൂത്തുപറമ്പില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എല്‍ജെഡിക്ക് തന്നെ സിപിഎം നല്‍കിയേക്കും. കെപി മോഹനന് ഇവിടെ സാധ്യതയുണ്ട്. സതീശന്‍ പാച്ചേനിക്ക് എതിരായി കടന്നപ്പള്ളി ഇത്തവണ ഉണ്ടായേക്കില്ല. മുതിര്‍ന്ന നേതാവെന്ന പ്രത്യേക പരിഗണന സിപിഎം നല്‍കുമോ എന്ന് ഉറപ്പില്ല. അങ്ങനെ വന്നാല്‍ മാത്രമേ കടന്നപ്പള്ളി മത്സരിക്കൂ. എകെ ശശീന്ദ്രനും കണ്ണൂരില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ട്. സിപിഎമ്മാണ് മത്സരിക്കുന്നതെങ്കില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷിന്റെ പേരും സജീവ പരിഗണനയിലുണ്ട്.

English summary
kerala assembly election 2021: muslim league will ask for kannur seat in udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X