കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യന്നൂരില്‍ പി ജയരാജന്‍, തളിപ്പറമ്പില്‍ എന്‍ സുകന്യ, ബേബി ജോണ്‍ ഗുരുവായൂര്‍;സിപിഎമ്മിലെ സാധ്യതകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ട് ടേം നിബന്ധന കര്‍ശനമായി നടപ്പിലാക്കാന്‍ സിപിഎം. ജില്ലാ തലത്തിലുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ രണ്ട് ടേം കഴിഞ്ഞവരെ ഒഴിവാക്കിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ടേം നിബന്ധന കര്‍ശനമായി നടപ്പാക്കിയാല്‍ മന്ത്രിമാരടക്കം 26 എംഎല്‍എമാര്‍ ഇത്തവണ മാണി നില്‍ക്കേണ്ടി വരും. എന്നാല്‍ ഇതില്‍ ചിലര്‍ക്ക് ഇളവുകള്‍ ലഭിച്ചേക്കും. വിജയസാധ്യത, ഭരണ രംഗത്തിന് വേണ്ട അനുഭവ സമ്പത്ത് എന്നിവ പരിഗണിച്ചായിരിക്കും ഇളവുകള്‍ പ്രഖ്യാപിക്കുക. ചിലരുടെ കാര്യത്തില്‍ ഇതിനോടകം തന്നെ തീരുമാനം ആയിട്ടുണ്ട്.

കൊല്‍ക്കത്ത നഗരത്തിലൂടെ സ്‌കൂട്ടറില്‍ മമതയുടെ യാത്ര; പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധം- ചിത്രങ്ങള്‍ കാണാം

രണ്ട് ടേം കഴിഞ്ഞവര്‍

രണ്ട് ടേം കഴിഞ്ഞവര്‍

സംസ്ഥാന സമിതിയാണ് രണ്ട് ടേം കഴിഞ്ഞവരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. എന്നിരുന്നാലും തുടര്‍ച്ചയായി മത്സരിക്കുന്നവരെ പരമാവധി ഒഴിവാക്കി പുതുമുഖങ്ങള്‍ക്ക് വഴിയൊരുക്കണമെന്നാണ് സിപിഎമ്മിലെ പൊതു വികാരം. കണ്ണൂരിൽ ചിലരെ ഒന്നിലേറെ സുരക്ഷിത മണ്ഡലങ്ങളിൽ നിലവിൽ പരിഗണിക്കുന്നുണ്ട്.

ജെ മേഴ്സിക്കുട്ടിയമ്മ, രാജു എബ്രഹാം

ജെ മേഴ്സിക്കുട്ടിയമ്മ, രാജു എബ്രഹാം


അതിനാല്‍ സാധ്യതകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറാന്‍ ഇടയുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ വീണ്ടും പരീക്ഷിക്കേണ്ട എന്നാണ് പൊതു തിരുമാനം. എന്നാല്‍ ഇളവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ചിലരുടെ പേരുകള്‍ ചര്‍ച്ചയായി ഉയര്‍ന്നു വരുന്നുണ്ട്. ജെ മേഴ്സിക്കുട്ടിയമ്മ, രാജു എബ്രഹാം, തോമസ് ഐസക്, ജി സുധാകരന്‍, എസി മൊയ്തിന്‍, സി രവീന്ദ്രനാഥ്, എകെ ബാലന്‍, കെടി ജലീല്‍, പി ശ്രീരാമകൃഷ്ണന്‍, ഇപി ജയരാന്‍ തുടങ്ങിയ നേതാക്കളാണ് രണ്ടിലേറെ തവണ മത്സരിച്ചവര‍്.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍

ആറ്റിങ്ങല്‍ മണ്ഡലത്തില്‍

ആറ്റിങ്ങലില്‍ ബി സത്യന്‍ രണ്ട് തവണ പൂര്‍ത്തിയാക്കി കഴിഞ്ഞു. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് വിഎ വിനീഷിനെയാണ് ഇവിടേക്ക് പരിഗണിക്കുന്നത്. എന്നാല്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിക്ക് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ സീറ്റ് നല്‍കാന്‍ സാധ്യയുള്ളതിനാല്‍ വിനീഷിനെ പരിഗണിക്കുന്ന കാര്യം സംശയമാണ്. ആറ്റിങ്ങള്‍ നഗരസഭാംഗം ആര്‍ രാജു. വനിത സ്ഥാനാര്‍ത്ഥികള്‍ എന്നിവരും പരിഗണനയില്‍ ഉണ്ട്.

കുണ്ടറയും കൊട്ടാരക്കരയും

കുണ്ടറയും കൊട്ടാരക്കരയും

കുണ്ടറയില്‍ ജെ മേഴ്സിക്കുട്ടിയമ്മ തുടര്‍ച്ചയായ രണ്ടാം തവണ അല്ലെങ്കിനും 1987 ലും 1996 ലും കുണ്ടറയില്‍ നിന്നും മത്സരിച്ച് വിജയിച്ചിട്ടുണ്ട് ജെ മേഴ്സിക്കുട്ടിയമ്മ. ഇത്തവണ ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷുന്നവരില്‍ ജെ മേഴ്സിക്കുട്ടിയമ്മയും ഉണ്ട്. ഇളവ് ലഭിച്ചില്ലെങ്കില്‍ എസ് എല്‍ സജികുമാറിനാണ്. കൊട്ടാരക്കയില്‍ അയിഷ പോറ്റി ഇത്തവണ ഉണ്ടാവില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കെഎന്‍ ബാലഗോപാല്‍, ജില്ല സെക്രട്ടറിയേറ്റ് അംഗ എസ് ജയമോഹന്‍ എന്നിവര്‍ക്കാണ് പരിഗണന.

ഏറ്റുമാനൂരും ദേവികുളവും

ഏറ്റുമാനൂരും ദേവികുളവും

ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പ് രണ്ട് ടേം പൂര്‍ത്തിയാക്കി. കേരള കോണ്‍ഗ്രസ് കൂടി എത്തിയതോടെ ഇത്തവണ വിജയം ഉറപ്പിക്കുന്ന മണ്ഡലമാണ് ഏറ്റുമാനൂര്‍. ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍, ജില്ലാ സെക്രട്ടറിയേറ്റ് ​അംഗം പികെ ഹരികുമാര്‍, ജില്ലാ കമ്മിറ്റി അംഗം കെ അനില്‍കുമാര്‍, ഡിവൈഎഫ്ഐ നേതാവ് മഹേഷ് ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിഗണന. ദേവികുളത്ത് എസ് രാജേന്ദ്രന്‍ മൂന്ന് തവണ പൂര്‍ത്തിയാക്കി.

അമ്പലപ്പുഴ

അമ്പലപ്പുഴ

എസ് രാജേന്ദ്രന് പകരമായി ദേവി കുളത്ത് സിപിഎം ജില്ലാകമ്മിറ്റി അംഗം ആർ. ഈശ്വരൻ, ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി അംഗം എ രാജ എന്നിവര്‍ക്കാണ് പരിഗണന. തോമസ് ഐസക്കിനെ മാറ്റാന്‍ തീരുമാനിച്ചാല്‍ ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസ്, മുൻ ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.മാത്യു എന്നിവരില്‍ ആര്‍ക്കെങ്കിലും നറുക്ക് വീണേക്കും. അമ്പലപ്പുഴയില്‍ പിപി ചിത്തരജ്ഞന്‍ , സിഐടിയു ജില്ലാ പ്രസിഡന്‍റ് എച്ച് സലാം എന്നിവരാണ് പട്ടികയിലുള്ളത്.

മാവേലിക്കരയും വൈപ്പിനും

മാവേലിക്കരയും വൈപ്പിനും


മാവേലിക്കരയില്‍ ആര്‍ രാജേഷിന് മൂന്നാം ഊഴം ലഭിച്ചേക്കില്ല. പകരം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ രാഘവന്‍, ഡിവൈഎഫ്ഐ നേതാവ് എംസ് അരുണ്‍ കുമാര്‍ എന്നിവരില്‍ ആരെങ്കിലും വന്നേക്കും. വൈപ്പിനില്‍ വിജയ സാധ്യത കണക്കിലെടുത്ത് എസ് ശര്‍മ്മയ്ക്ക് വീണ്ടും അവസരം ലഭിച്ചേക്കും. അദ്ദേഹം ഇല്ലെങ്കില്‍ ജില്ല പഞ്ചായത്ത് അംഗം എംബി ഷൈനിക്കാണ് സാധ്യത.

തരൂരും ഗുരുവായൂരും

തരൂരും ഗുരുവായൂരും

തരൂരില്‍ പട്ടികജാതി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി വി.പൊന്നുക്കുട്ടൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. ശാന്തകുമാരി, മലമ്പുഴയില്‍ എൻ.എൻ. കൃഷ്ണദാസ്, എംബി രാജേഷ്, ജില്ലാകമ്മിറ്റി അംഗം പിഎ ഗോകുൽദാസ് എന്നിവരും സാധ്യത പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിനെയാണ് ഗുരുവായൂരിലേക്ക് പരിഗണിക്കുന്നത്. പുതുക്കാട് ജില്ലാ കമ്മറ്റി അംഗം സിപി രാമചന്ദ്രനേയും.

പൊന്നാനിയും പേരാമ്പ്രയും

പൊന്നാനിയും പേരാമ്പ്രയും

പി ശ്രീരാമകൃഷ്ണന് പകരം പൊന്നാനിയില്‍ ജില്ലാ കമ്മിറ്റ് അംഗം ടിഎം സിദ്ധീഖ്. പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന് പകരം എസ് കെ സജീഷ്, കെകെ ഹനീഫ എന്നിവരും പട്ടികയിലുണ്ട്. എന്നാല്‍ ശ്രീരാമകൃഷ്ണനും രാമകൃഷ്ണനും വീണ്ടും അവസരം നല്‍കാന്‍ ധാരണയായിട്ടുണ്ടെന്നാണ് തീരുമാനം. കല്യശേരിയില്‍ ടിവി രാജേഷിന് പകരം അംഗം എം.വി.ഗോവിന്ദൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എന്നിവരെ പരിഗണിക്കുന്നു.

കല്യാശ്ശേരിയില്‍

കല്യാശ്ശേരിയില്‍

കൂത്തുപറമ്പില്‍ നിന്നും മന്ത്രി കെകെ ശൈലജ മാറിയാല്‍ കല്യാശേരിയില്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്. ശൈലജയെ മട്ടന്നൂരിലേക്ക് മാറ്റി ഇപി ജയരജാന്‍ കല്യാശ്ശേരിയില്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. തളിപ്പറമ്പില്‍ കോര്‍പ്പറേഷന്‍ അഗം എന്‍ സുകന്യ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം വി ശിവദാസന്‍ എന്നിവര്‍ക്കാണ് സാധ്യത. മട്ടന്നൂരില്‍ വി ശിവദാസന് പരിഗണന ഉണ്ട്. ഇവിടെ ഇടംപിടിച്ചിരിക്കുന്ന മറ്റൊരു പേര് പി ജയരാജന്‍റേതാണ്.

കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി,

കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി,

പയ്യന്നൂര്‍ കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി, സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഐ മധുസൂദനൻ. സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ എന്നിവരാണ് ഉള്ളത്. കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി, കുന്നംകുളം, ചാലക്കുടി അംഗങ്ങള്‍ രണ്ട് ടേം കഴിഞ്ഞവരാണെങ്കിലും ഇവിടേക്ക് പകരം പേരുകള്‍ ഒന്നും ഉയര്‍ന്ന് വന്നിട്ടില്ല.

അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

English summary
kerala assembly election 2021;P Jayarajan in Payyanur and N Sukanya in Taliparamba may be candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X