കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പേരാവൂര്‍ പിടിക്കാന്‍ വീണ്ടും കെകെ ശൈലജ എത്തുമോ; ഉറച്ച് കോട്ടയെന്ന് കോണ്‍ഗ്രസ്-മണ്ഡല പരിചയം

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ഒരു തവണ സിപിഎമ്മിനേയും വിജയിപ്പിച്ച ചരിത്രമുള്ള മണ്ഡലമാണ് പേരാവൂര്‍. കഴിഞ്ഞ രണ്ട് തവണയും കോണ്‍ഗ്രസിലെ സണ്ണി ജോസഫാണ് പേരാവൂരിലെ ജനപ്രതിനിധി. 1957 മുതല്‍ 1977 വരെ ഇരിക്കൂര്‍ മണ്ഡലത്തിന്‍റെ ഭാഗമായിരുന്നു പേരാവൂരിന്‍റെ ഭാഗങ്ങള്‍. 1977 ലെ മണ്ഡല പുനഃര്‍നിര്‍ണ്ണയത്തിലാണ് പേരാവൂര്‍ മണ്ഡലം രൂപപ്പെടുന്നത്. ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ മണ്ഡലം കോണ്‍ഗ്രസ് കുത്തയാക്കി വെച്ചു. 1977 മുതല്‍ 1991 വരെ നടന്ന അഞ്ച് തിരഞ്ഞെടുപ്പില്‍ കെപി നൂറുദ്ദീനായിരുന്നു വിജയി.

Recommended Video

cmsvideo
Election 2021: പേരാവൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ആര് ജയിക്കും? | Oneindia Malayalam

രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

ആദ്യ വിജയം കോണ്‍ഗ്രസിന്

ആദ്യ വിജയം കോണ്‍ഗ്രസിന്

1977 ലെ ആദ്യ മത്സത്തില്‍ സിപിഎമ്മിലെ ഇപി കൃഷ്ണന്‍ നമ്പ്യാരെ 4989 വോട്ടിനായിരുന്നു കെപി നൂറുദ്ദീന് പരാജയപ്പെടുത്തിയത്. 1980 ആയപ്പോള്‍ കോണ്‍ഗ്രസ് എ വിഭാഗത്തോടൊപ്പം നുറുദ്ദീന്‍ ഇടത് പാളയത്തില്‍ എത്തിയെങ്കിലും വിജയം കൈവിട്ടില്ല. കോണ്‍ഗ്രസ് ഐ വിഭാഗത്തിലെ സിഎം കരുണാകരന്‍ നമ്പ്യാരയായിരുന്നു അത്തവണത്തെ എതിരാളി. 1982 ല്‍ പി രാമകൃഷ്ണന്‍, 1987 ലും 91 ലും എല്‍ഡിഎഫിന്‍റെ ഘടകകക്ഷിയായിരുന്ന കോണ്‍ഗ്രസ് എസിലെ രാമചന്ദ്രനെ കടന്നപ്പള്ളി എന്നിവരെ പരാജയപ്പെടുത്തി നുറുദ്ദീന്‍ നിയമസഭയില്‍ എത്തി.

സ്ഥാനാര്‍ത്ഥി തര്‍ക്കം

സ്ഥാനാര്‍ത്ഥി തര്‍ക്കം

എന്നാല്‍ തുടര്‍ച്ചയായ അഞ്ച് വിജയത്തിന് ശേഷം 1996 ലെ ആറാമങ്കത്തില്‍ കെപി നൂറുദ്ദീന് കാലിടറി. കോണ്‍ഗ്രസ് എസിലെ കെടി കുഞ്ഞഹമ്മദ് ആയിരുന്നു അത്തവണത്തെ വിജയി. 186 വോട്ടിനായിരുന്നു നുറുദ്ദിന്‍റെ പരാജയം. എന്നാല്‍ 2001 ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലം കോണ്‍ഗ്രസ് തിരികെ പിടിച്ചു. അത്തവണ ആദ്യം കെപി നൂറുദ്ദീനെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെങ്കിലും ഗ്രൂപ്പ് പോരാട്ടത്തിനെ തുടര്‍ന്ന് ഐ വിഭാഗത്തിലെ എഡി മുസ്തഫ സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരികയായിരുന്നു.

സിപിഎം വിജയക്കൊടി

സിപിഎം വിജയക്കൊടി

ര​ണ്ടാ​ഴ്​​ച​യോ​ളം പ്ര​ചാ​ര​ണ രം​ഗ​ത്ത്​ സജീവമായതിന് ശേഷമായിരുന്നു നൂറുദ്ദീനെ മാറ്റിയത്. ഇത് വലിയ വിവാദത്തിന് ഇടയാക്കിയെങ്കിലും എല്‍ഡിഎഫിലെ കെടി കുഞ്ഞഹമ്മദിനെതിരെ 1173 വോട്ടുകള്‍ക്ക് വിജയിക്കാന്‍ മുസ്തഫയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ 2006 ഘടകക്ഷിയായ കോണ്‍ഗ്രസ് എസില്‍ നിന്നും സിപിഎം സീറ്റ് ഏറ്റെടുത്ത്. കെക ഷൈലജയെ രംഗത്തിറക്കി അത്തവണ മണ്ഡലത്തില്‍ ആദ്യമായി സിപിഎം വിജയക്കൊടി പാറിച്ചു.

പേരാവൂരിലെ ഇടത് സ്വാധീനം

പേരാവൂരിലെ ഇടത് സ്വാധീനം

സിറ്റിങ് എംഎല്‍എ എ മുസ്തഫയെ 9009 വോട്ടിനായിരുന്നു കെകെ ഷൈലജ പരാജയപ്പെടുത്തിയത്. 2011 ലെ മണ്ഡല പുനഃര്‍നിര്‍ണ്ണയത്തില്‍ പേരാവൂര്‍ കൂടുതല്‍ യുഡിഎഫ് ആഭിമുഖ്യം വെച്ച് പുലര്‍ത്താന്‍ തുടങ്ങി. പേരാവൂരില്‍ നിന്നും ഇടതിന് സ്വാധീനമുള്ള മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ, കൂ​ടാ​ളി, കീ​ഴ​ല്ലൂ​ർ, തി​ല്ല​േ​ങ്ക​രി പ​ഞ്ചാ​യത്തുകള്‍ മട്ടന്നൂര്‍ മണ്ഡലത്തിന്‍റെ ഭാഗമായി മാറി. പകരം കോ​ൺ​ഗ്ര​സി​ന്​ സ്വാ​ധീ​ന​മു​ള്ള കേ​ള​കം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ പേ​രാ​വൂ​രി​നോ​ടൊ​പ്പം കൂ​ട്ടിച്ചേര്‍ത്തു.

ബിനോയ് കൂര്യന്‍ പരാജയപ്പെട്ടു

ബിനോയ് കൂര്യന്‍ പരാജയപ്പെട്ടു

ഇതോടെ 2011 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അഡ്വ. സണ്ണി ജോസഫിനോട് 3340 വോട്ടിന് ശൈലജ പരാജയപ്പെട്ടു. 2016 ല്‍ സിപിഎമ്മിലെ ബിനോയ് കൂര്യനെ പരാജയപ്പെടുത്തി സണ്ണി ജോസഫ് വീണ്ടും നിയമസഭയില്‍ എത്തി. 7989 വോട്ടുകള്‍ക്കായിരുന്നു സണ്ണി ജോസഫിന്‍റെ വിജയം. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 48 വര്‍ഷം ഭരിച്ച കണിച്ചാല്‍ പഞ്ചായത്ത് യുഡിഎഫിന് നഷ്ടമായിരുന്നു.

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എം

നഷ്ടപെട്ട കേളകം പഞ്ചായത്ത് തിരിച്ച് പിടിക്കാന്‍ സാധിക്കാത്തതിന് പുറമെ കൊട്ടിയൂര്‍ ബാലബലമായി. കേരള കോണ്‍ഗ്രസിന്‍റെ മുന്നണി പ്രവേശനം കൂടി എല്‍ഡിഎഫിന് അനുകൂലമാവുകയായിരുന്നു. ആകെ വോട്ട് കണക്കില്‍ മണ്ഡലത്തില്‍ ഏഴായിരത്തിലേറെ വോട്ടിന്‍റെ മുന്‍തൂക്കം എല്‍ഡിഎഫിനുണ്ട്. ഈ സാഹചര്യം മുതലെടുക്കാല്‍ കെകെ ശൈലജയെ മണ്ഡലത്തില്‍ വീണ്ടും മത്സരിപ്പിക്കണമെന്ന അഭിപ്രായം സിപിഎമ്മിലുണ്ട്.

ക്രി​സ്​​ത്യ​ൻ സ്വാ​ധീ​നം

ക്രി​സ്​​ത്യ​ൻ സ്വാ​ധീ​നം

ക്രി​സ്​​ത്യ​ൻ സ്വാ​ധീ​ന മേ​ഖ​ല​യാ​യ​തി​നാ​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ് വിഭാഗത്തിന് സീറ്റ് വിട്ടുനല്‍കണമെന്ന അഭിപ്രായമുണ്ട്. യുഡിഎഫില്‍ ആയിരുന്നപ്പോള്‍ തളിപ്പറമ്പ് സീറ്റിലായിരുന്നു കണ്ണൂര്‍ ജില്ലയില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മത്സരം. എന്നാല്‍ സിറ്റിങ് സീറ്റായതിനാല്‍ തളിപ്പറമ്പ വിട്ട് നല്‍കാന്‍ സിപിഎം തയ്യാറാവില്ല. യുഡിഎഫില്‍ ഇത്തവണയും സണ്ണി ജോസഫിന് തന്നെയാണ് സാധ്യത. തദ്ദേശ തിരഞ്ഞെടുപ്പിലെ അടിയൊഴുക്ക് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

ഹോട്ട് ലുക്കില്‍ സാധിക വേണുഗോപാല്‍: ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021; peravoor assembly constituency history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X