കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം നിര്‍ദേശിച്ചു; രാമചന്ദ്രന്‍ കടന്നപ്പള്ളി വീണ്ടും മത്സരിക്കുന്നു, കോണ്‍ഗ്രസ് വിയര്‍ക്കും

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്‍റെ കുത്ത മണ്ഡലങ്ങളിലൊന്നായിരുന്നു കണ്ണൂര്‍. 1987 മുതല്‍ 2011 വരെ കോണ്‍ഗ്രസ് മാത്രം വിജയിച്ച മണ്ഡലം. എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിയിലൂടെ മണ്ഡലം ഇടതുപക്ഷം പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിയെല 1196 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കടന്നപ്പള്ളി മണ്ഡലം പിടിച്ചെടുത്തത്. കോണ്‍ഗ്രസ് എസിന്‍റെ ഏക അംഗമായ അദ്ദേഹം പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗമാവുകയും ചെയ്തു. തുടക്കത്തില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന സൂചന കടന്നപ്പള്ളി നല്‍കിയിരുന്നെങ്കിലും അവസാനഘട്ടത്തില്‍ അദ്ദേഹം തന്നെ വീണ്ടും കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള സാധ്യതയാണ് ഉയര്‍ന്ന് വരുന്നത്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

കണ്ണൂര്‍ സീറ്റ്

കണ്ണൂര്‍ സീറ്റ്

കോണ്‍ഗ്രസ് എസില്‍ നിന്നും കണ്ണൂര്‍ സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്നായിരുന്നു നേരത്തുയുള്ള പ്രചാരണം. സിപിഎം മത്സരിക്കുകയോ ഇരിക്കൂര്‍ കേരള കോണ്‍ഗ്രസിന് വിട്ടുകൊടുപ്പിച്ച് സിപിഐക്ക് സീറ്റ് നല്‍കാനോ ആയിരുന്നു നീക്കം. എന്നാല്‍ അവസാന നിമിഷത്തില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയോട് തന്നെ മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നാണ് സൂചന.

കോണ്‍ഗ്രസ് എസിന്

കോണ്‍ഗ്രസ് എസിന്

തിരുവനന്തപുരത്ത് നടക്കുന്ന ആദ്യ ഘട്ട ഉഭയകക്ഷി ചര്‍ച്ചകളിലേക്ക് കേരള കോണ്‍ഗ്രസ് എസിനെ ക്ഷണിച്ചിരുന്നില്ല. കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി തുടങ്ങിയ പുതിയ കക്ഷികള്‍ മുന്നണിയിലേക്ക് വന്നതിനാല്‍ നിലവിലെ കക്ഷികള്‍ ചില സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടതായിട്ടുണ്ട്. അത്തരത്തില്‍ സീറ്റുകള്‍ വിട്ടുകൊടുക്കേണ്ട കക്ഷികളെയാണ് ആദ്യ ഘട്ടത്തില്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്.

സിപിഎമ്മിന് നീക്കമുണ്ടെങ്കില്‍

സിപിഎമ്മിന് നീക്കമുണ്ടെങ്കില്‍

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് എസിന് കണ്ണൂര്‍ സീറ്റ് ഉണ്ടാകുമെന്ന സൂചനയാണ് ഇതിലൂടെ നേതാക്കള്‍ കാണുന്നത്. മുന്നണിയില്‍ പാര്‍ട്ടി മത്സരിക്കുന്ന ഏക സീറ്റാണ് കണ്ണൂര്‍. സീറ്റ് തിരിച്ചെടുക്കാന്‍ സിപിഎമ്മിന് നീക്കമുണ്ടെങ്കില്‍ അത് അറിയിക്കേണ്ട സമയം കഴിഞ്ഞുവെന്നും ഇതുവരെ അത്തരത്തില്‍ ഒരു സൂചന പോലും നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് എസിനല്ല, സിപിഎം കടന്നപ്പള്ളി രാമചന്ദ്രന് നല്‍കിയ സീറ്റാണ് കണ്ണൂര്‍ എന്നാണ് പൊതുവെ പറയപ്പെട്ടുന്നത്.

ഒരു സീറ്റ് കൂടി

ഒരു സീറ്റ് കൂടി

മത്സരിക്കാന്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയില്ലെങ്കില്‍ കണ്ണൂര്‍ സീറ്റ് കോണ്‍ഗ്രസ് എസിന് നല്‍കാന്‍ സിപിഎം തയ്യാറാവ്വില്ല. അതുകൊണ്ട് തന്നെയാണ് മണ്ഡലത്തില്‍ സജീവമാവാന്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ സിപിഎം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തവണ ഒരു സീറ്റ് കൂടി ചോദിക്കണമെന്ന ആഗ്രഹം കോണ്‍ഗ്രസ് എസിന് ഉണ്ടെങ്കിലും അത് അത്ര എളുപ്പത്തില്‍ സാധ്യമാവില്ല. കടന്നപ്പള്ളിക്ക് തന്നെ സീറ്റ് ലഭിക്കുമോയെന്ന കാര്യം സംയമായിരുന്നതിനാല്‍ രണ്ടാം സീറ്റിന്‍റെ കാര്യം അവര്‍ ഉയര്‍ത്തിയുമില്ല.

മത്സരിക്കുമോ

മത്സരിക്കുമോ

മത്സരിക്കുന്ന കാര്യം രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കണ്ണൂര്‍ ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാടെന്നാണ് സൂചന. സിപിഎമ്മിന്‍റെ മനസ്സിലിരുപ്പ് അറിയട്ടെയെന്ന നിലപാടിലായിരുന്നു അദ്ദേഹം. അനുകൂല സൂചന ലഭിച്ചതോടെ മണ്ഡലത്തില്‍ സജീവമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനുള്ള നീക്കത്തിലാണ് കടന്നപ്പള്ളി.

കോണ്‍ഗ്രസിന്

കോണ്‍ഗ്രസിന്

കടന്നപ്പള്ളി തന്നെ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഇരിക്കൂറിന് പകരം സിപിഐ കണ്ണൂര്‍ ചോദിച്ചേക്കില്ല. കേരള കോണ്‍ഗ്രസ് എമ്മിന് ഇരിക്കൂറ്‍ സീറ്റ് വിട്ടു നല്‍കാന്‍ സിപിഐ തയ്യാറാണ്. എന്നാല്‍ പകരം ജില്ലയില്‍ തന്നെ ഒരു സീറ്റ് വേണമെന്നതാണ് ആവശ്യം. അതിന് ഏറ്റവും ഉചിതമായി കണ്ടത് കണ്ണൂരായിരുന്നു. എന്നാല്‍ കടന്നപ്പള്ളി തന്നെ വീണ്ടും മത്സരിക്കാന്‍ എത്തുന്നതോടെ അഴീക്കോടോ പേരാവൂരോ ചോദിക്കാനാണ് സിപിഐയുടെ നീക്കം. കടന്നപ്പള്ളി വീണ്ടു വരുന്നതോടെ കോണ്‍ഗ്രസിന് ഇത്തവണയും കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വരും

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
kerala assembly election 2021; Ramachandran Kadannapally may contest again in Kannur constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X