കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴീക്കോട് അബ്ദുൽ കരീം ചേലേരി സ്ഥാനാർത്ഥിയാകുന്നതിനെതിരെ ലീഗിൽ പടയൊരുക്കം

  • By Desk
Google Oneindia Malayalam News

കണ്ണൂർ: അഴീക്കോട് മണ്ഡലത്തെ ചൊല്ലി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ഘടകത്തിൽ പോര് മുറുകുന്നു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരിയെ അഴിക്കോട് മത്സരിപ്പിക്കാനാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം നീക്കം നടത്തുന്നത്. എന്നാൽ ചേലേരി ക്കിടെ നിഷ്പക്ഷമതികളുടെ വോട്ടു ലഭിക്കാൻ സാധ്യത കുറവാണെന്നും വിജയ സാധ്യതയുള്ള യൂത്ത് ലീഗുകാർക്ക് അഴിക്കോട് നൽകണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

അനുരാഗ് കശ്യപിന്റെയും തപ്സി പന്നുവിന്റെയും വീടുകളിൽ റെയ്ഡ്: കേന്ദ്രത്തിനെതിരെ പ്രതിപക്ഷ നേതാക്കൾഅനുരാഗ് കശ്യപിന്റെയും തപ്സി പന്നുവിന്റെയും വീടുകളിൽ റെയ്ഡ്: കേന്ദ്രത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ

യുത്ത് ലീഗ് സംസ്ഥാന നേതാവ് പി.കെ ഫിറോസിന്റെയടക്കം പേര് ഇവിടെ ഉയർന്നു കേൾക്കുന്നുണ്ട്. മുസ്ലിം ലീഗിലെ മിതഭാഷിയായ നേതാവാണ് അബ്ദുൽ കരീം ചേലേരിയെങ്കിലും പാർട്ടിയിലെ ഒരു വിഭാഗത്തിന് അദ്ദേഹത്തോട് നേരത്തെ മമതയില്ല കെ എം ഷാജിയെ അനുകൂലിക്കുന്ന ഒരു വിഭാഗവും ചേലേരി ക്ക് എതിരാണ്' അഴീക്കോട് എൽ.ഡി.എഫിനായി കെ.വി സുമേ ഷോ . മുൻ എം.എൽ.എ കെ.കെ പ്രകാശ നോ സ്ഥാനാർത്ഥിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇക്കുറി തങ്ങൾ പിടിച്ചെടുക്കുമെന്ന് എൽ.ഡി.എഫ് പരസ്യമായി പ്രഖ്യാപിച്ച മണ്ഡലങ്ങളിലൊന്നാണിത്.

muslim-league-

അഴീക്കോട്‌ മണ്ഡലത്തിൽ കെ എം ഷാജി വീണ്ടും മത്സരിക്കാനുള്ള സാധ്യത പുർണമായും മങ്ങിയിരിക്കുകയാണ്. വർഗീയ പ്രചാരണത്തിന്റെ ഫലമായി എംഎൽഎ സ്ഥാനം ത്രിശങ്കുവിലായതും സ്‌കൂൾ കോഴ, അനധികൃത സ്വത്തു‌സമ്പാദന കേസുമെല്ലാം ഷാജിക്ക്‌ തിരിച്ചടിയാവുകയായിരുന്നു. രണ്ടു‌തവണ എംഎൽഎയായവർക്ക്‌ അവസരം നൽകേണ്ടെന്ന നേതൃത്വത്തിന്റെ നിലപാടും ഷാജിക്ക്‌ വിനയായി. ‌ കെ.എംഷാജി മത്സരിച്ചാൽ അഴീക്കോട്‌ സീറ്റ്‌ നഷ്ടപ്പെടുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്

അഴീക്കോട്‌ സീറ്റിനായി ലീഗിലെ വടംവലിയിൽ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരിയാണ്‌ തന്നെയാണ് മുൻപിൽ ഇതിന്‌ പി കെ കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയുമുണ്ട്‌. ഷാജി അനുകൂലികൾ ചേലേരിക്കെതിരെ രംഗത്തുണ്ട്‌. ലീഗ്‌ ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരിക്കായി യൂത്ത്‌ ലീഗ്‌ സമൂഹമാധ്യമങ്ങളിലും പ്രചാരണം തുടങ്ങിയിട്ടുണ്ട്. രണ്ട്‌ തവണ ജില്ലാ പഞ്ചായത്ത്‌ അംഗമായിട്ടുണ്ട്‌ അൻസാരി തില്ലങ്കേരി. ലീഗ് അണികളിൽ സ്വീകാര്യത കൂടുതലുള്ളത്‌ അൻസാരിക്കാണെന്ന്‌ യൂത്ത്‌ ലീഗ്‌ വാദിക്കുന്നു.

കഴിഞ്ഞ തവണ കെ എം ഷാജി 2287 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ 8,456 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്‌. അതുകൊണ്ടു തന്നെ കടുത്ത മത്സരമാണ് ഇവിടെ ഇക്കുറി പ്രതിക്ഷിക്കുന്നത്. എന്നാൽ അഴീക്കോട് മത്സരിക്കാൻ കെ എം ഷാജിക്ക് അവസരം നൽകാത്തത് മുസ്ലിം ലീഗിൽ ഒരു വിഭാഗത്തെ ചൊടിപിച്ചിട്ടുണ്ട്. അഴീക്കോട് മണ്ഡലത്തിൽ നിന്നും മുന്നാമത് ഷാജിയെ മത്സരിപ്പിക്കരുതെന്ന് മണ്ഡലത്തിലെ ചില ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. ഇവർക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി കഴിഞ്ഞ ദിവസം ഷാജി രംഗത്തെത്തിയിരുന്നു.

തനിക്കെതിരായി കളിച്ചവർ പാർടിക്കകത്തായാലും പുറത്തായാലും തിരിച്ചടി ഉറപ്പെന്ന മുന്നറിയിപ്പുമായി ണ് കെ എം രംഗത്തെത്തിയത്.ഏതു കൊമ്പത്തവനായാലും വാങ്ങിയ അച്ചാരത്തിന്റെ കണക്കും പുറത്തുകൊണ്ടുവരും, ഇത്‌ ഭീഷണിയായോ വെല്ലുവിളിയായോ എങ്ങനെ കരുതിയാലും ഒന്നുമില്ല എന്നും ഷാജി പ്രസംഗത്തിൽ പറയുന്നുണ്ട്‌. മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറിയായ ഷാജിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഭീഷണി സ്വരമുളള പ്രസംഗത്തിനെതിരെ ലീഗ്‌ പ്രവർത്തകർ തന്നെ പ്രതിഷേധവുമായെത്തി‌യിട്ടുണ്ട്. ഷാജിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ അഴീക്കോട്‌, കാസർകോട്‌ മണ്ഡലം കമ്മിറ്റികൾ നേതൃത്വത്തിന്‌ നൽകിയ പരാതിയിൽ ഭീഷണിപ്രസംഗത്തിന്റെ ശബ്ദരേഖയുമുണ്ട്‌. വർഗീയപ്രചരണം കാരണം ‌എംഎൽസ്ഥാനം നിയമക്കുരുക്കിലായതിലും കോഴക്കേസിന്‌ പിറകിലും ലീഗിനകത്തുള്ളവർ കളിച്ചെന്ന്‌ വ്യക്തമാക്കിയാണ്‌ ഭീഷണി പ്രസംഗം. എന്റെ പേര്‌ കെ എം ഷാജി എന്നാണെങ്കിൽ ചെയ്‌തവന്‌ എട്ടിന്റെ പണികൊടുത്തിരിക്കും എന്നാണ്‌ ഭീഷണി.

അങ്ങനെ മറന്നുപേകാൻ ഞാൻ പ്രവാചകനൊന്നുമല്ല. അങ്ങനെ വിട്ടുകളയും എന്ന്‌കരുതേണ്ട. യുഡിഎഫ്‌ അധികാരത്തിൽ വന്നാൽ എല്ലാത്തിനും തിരിച്ചുകിട്ടും. ഉദ്യോഗസ്ഥരും കരുതിവെച്ചോളൂ. എനിക്കെതിരായി പണിയെടുത്തവരെല്ലാം മറുപടി പറയേണ്ടിവരുമെന്നും ഷാജി പ്രസംഗത്തിൽ ഭീഷണിമുഴക്കി. വളപട്ടണത്ത്‌ മുസ്ലിംലീഗ്‌ സംഘടിപ്പിച്ച വിദശീകരണയോഗത്തിലാണ്‌ ഷാജിയുടെ വിവാദമായ കൊലവിളിപ്രസംഗം. പാർടി നേതൃത്വത്തിനൊപ്പം പ്രസംഗത്തിന്റെ ശബ്‌ദ‌രേഖ പൊലീസീന്‌ കൈമാറാനും ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്‌ എന്നാൽ ഷാജിയുടെ പ്രസംഗത്തിൽ ഭീഷണിയുടെ സ്വരമില്ലെന്ന് മുസ്ലിം ലീഗ് നേതാക്കൾ ചുണ്ടിക്കാണിക്കുന്നുണ്ട്.

English summary
Kerala Assembly election 2021: Somebody opposes Abdul Kareem Cheleri's candidature in Azheekkod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X