Get Updates
Get notified of breaking news, exclusive insights, and must-see stories!

ധര്‍മ്മടത്ത് കോണ്‍ഗ്രസ് കണ്ടുവച്ച ആ സസ്‌പെന്‍സ് ആര്? കാത്തിരിപ്പിന് ഇന്ന് അവസാനം, ശക്തന്‍ വരുമോ

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച മണ്ഡലമായ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരാണെന്ന സസ്‌പെന്‍സ് ഇന്ന് അവസാനിക്കും. നേമത്ത് കെ മുരളീധരനെ നിയോഗിച്ച പോലെ ധര്‍മ്മടത്തും ശക്തനായ ഒരു സ്ഥാനാര്‍ത്ഥി വേണമെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെ സുധാകരനെ മത്സരിപ്പിക്കണം എന്ന ചര്‍ച്ച ഉയര്‍ന്നത്. എന്നാല്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചതോടെ ധര്‍മ്മടത്ത് ആര് എന്ന ചോദ്യം വീണ്ടും ഉയരുകയാണ്.

ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം

ധര്‍മ്മടത്ത് സുധാകരനോ

ധര്‍മ്മടത്ത് സുധാകരനോ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും എംപിയുമായ കെ സുധാകരന്‍ തന്നെ മത്സരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസം പരന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. പിന്നാലെ അദ്ദേഹം മത്സരിക്കാനില്ലെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു.

 സിപിഎം കോട്ട

സിപിഎം കോട്ട

സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ് ധര്‍മ്മടം. കഴിഞ്ഞ തവണ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസില്‍ മമ്പറം ദിവാകരനായിരുന്നു മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ താന്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചതോടെയാണ് ധര്‍മ്മടത്ത് മറ്റൊരാളെ കോണ്‍ഗ്രസ് തിരഞ്ഞത്. ചര്‍ച്ചകള്‍ ഇന്ന് അവസാനിപ്പിച്ച് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം

ആരെയും നിര്‍ബന്ധിക്കില്ലെന്നും സംസ്ഥാന നേതൃച്വം കൂട്ടായ തീരുമാനത്തിലെത്തണമെന്നുമാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിക്കുന്നത്. മുമ്പ് പരിഗണിച്ചിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് കെ സുധാകരന്‍ ആവശ്യപ്പെടുന്നത്. പ്രഖ്യാപനമുണ്ടായാല്‍ രഘുനാഥ് ഇന്ന് തന്നെ സ്ഥാനാര്‍ത്ഥി പട്ടിക നല്‍കുമെന്നാണ് സൂചന.

ഷമ മുഹമ്മദ്

ഷമ മുഹമ്മദ്

കോണ്‍ഗ്രസ് ദേശീയ വക്താവായ ഷമ മുഹമ്മദിന്റെ പേര് തുടക്കം മുതല്‍ മണ്ഡലത്തില്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ കെ സുധാകരനെ മത്സരിക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

അതേസമയം, മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും. പുലര്‍ച്ചെ കണ്ണൂരിലെത്തിയ ഇവര്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും. വാളയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നീതി നടപ്പാക്കത്തതില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നത്.

നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+