കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ 3 സിപിഎം എംഎല്‍എമാര്‍ മത്സരിക്കില്ല, 2 തവണ ജയിച്ചാല്‍ സീറ്റില്ല, കൂത്തുപറമ്പില്‍ മാറ്റം!!

Google Oneindia Malayalam News

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ അടിമുടി മാറ്റമൊരുക്കി സിപിഎം. കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന്റെ മൂന്ന് സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കില്ല. ഇവരോട് മത്സരിക്കേണ്ടെന്ന് നിര്‍ദേശിച്ചെന്നാണ് സൂചന. രണ്ട് തവണ തുടര്‍ച്ചയായി വിജയിച്ചവര്‍ മത്സരിക്കേണ്ടെന്നാണ് ധാരണ. ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ മണ്ഡലവും മാറിയേക്കും. കൂത്തുപറമ്പില്‍ നിന്ന് മട്ടന്നൂരിലേക്കാണ് ശൈലജ മാറുക. തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യു, കല്യാശേരി എംഎല്‍എ ടിവി രാജേഷ്, പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന്‍ എന്നിവര്‍ക്ക് ടിക്കറ്റ് നല്‍കില്ലെന്നാണ് സൂചന.

1

ഇവര്‍ തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചവരാണ്. കൂത്തുപറമ്പ് ഇത്തവണ സിപിഎം മത്സരിക്കാന്‍ സാധ്യതയില്ല. ഈ സീറ്റ് ഘടകക്ഷിയായ എല്‍ജെഡിക്ക് നല്‍കും. ഇതാണ് ശൈലജ മട്ടന്നൂരിലേക്ക് മാറാന്‍ കാരണം. ഇപി ജയരാജന്‍ മത്സരിക്കാനുണ്ടാവില്ലെന്ന് ഏകദേശം ഉറപ്പായി വരുന്നുണ്ട്. സംഘടനാ രംഗത്തേക്ക് ജയരാജനെ കൊണ്ടുവരാനുള്ള സാധ്യതയും ശക്തമാണ്. കോടിയേരി ബാലകൃഷ്ണന്റെ അഭാവത്തിലാണ് ഈ നീക്കം. വീണ്ടും മത്സരിക്കാന്‍ തീരുമാനിച്ചാല്‍ കല്യാശ്ശേരി മണ്ഡലമായിരിക്കും നല്‍കുക.

അതേസമയം പികെ ശ്രീമതിയെയും ഇത്തവണ രംഗത്തിറക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ശ്രീമതിയുടെ പേര് കല്യാശ്ശേരിയിലേക്കാണ് പരിഗണിക്കുന്നത്. തളിപ്പറമ്പില്‍ എംവി ഗോവിന്ദനെയും ബിജു കണ്ടക്കൈ എന്നിവരെയുമാണ് പരിഗണിക്കുന്നത്. പയ്യന്നൂരിലേക്ക് പി ജയരാജന്‍, ടിഐ മധുസൂദനന്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്. ജില്ലയില്‍ നിലവില്‍ ഒമ്പത് ഇടത്താണ് സിപിഎം മത്സരിക്കുന്നത്. പതിനൊന്ന് ണ്ഡലങ്ങളാണ് ഉള്ളത്. എല്‍ജെഡിക്ക് ഒപ്പം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനും കണ്ണൂരില്‍ സീറ്റ് നല്‍കും.

പേരാവൂരും ഇരിക്കൂറുമൊന്നില്‍ ജോസ് പക്ഷത്തിന് വിട്ടുകൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ പേരാവൂര്‍ സിപിഎമ്മിന്റെ സീറ്റാണ്. ഇരിക്കൂര്‍ സിപിഐയാണ് മത്സരിക്കുന്നത്. അതേസമയം എല്ലാ മന്ത്രിമാരും ഇത്തവണ മത്സരരംഗത്തുണ്ടാവില്ല. മൂന്നില്‍ ഒന്ന് പേര്‍ മത്സരിച്ചതാല്‍ മതിയെന്നാണ് നിര്‍ദേശം. മുതിര്‍ന്ന പലരും മത്സരരംഗത്ത് നിന്ന് വിട്ടുനിന്നേക്കും. യുഡിഎഫ് കോട്ടകളില്‍ പൊതു സ്വതന്ത്രരെ പരിഗണിക്കും. പാര്‍ട്ടി സംവിധാനത്തെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് സിപിഎമ്മിന്റെ നീക്കം. ടിപി രാമകൃഷ്ണന്‍, പിണറായി, ശൈലജ എന്നിവരാണ് മത്സരരംഗത്തുണ്ടാവുക.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

തോമസ് ഐസക്കും എകെ ബാലനും ഇത്തവണ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഐസക്കിന് പ്രത്യേക സാഹചര്യം പരിഗണിച്ച് ഇളവ് നല്‍കിയേക്കും. എംഎം മണി ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പിന് ഉണ്ടാവില്ല. ജി സുധാകരന്‍ മത്സരിക്കില്ലെന്ന് നേരത്തെ പറഞ്ഞതാണ്. അമ്പലപ്പുഴയില്‍ നിന്ന് കായംകുളത്തേക്ക് മത്സരിക്കുകയാണെങ്കില്‍ സുധാകരന്‍ മാറും.

English summary
kerala assembly election 2021: three cpm minsters from kannur not contesting this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X