കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോൺഗ്രസ് പ്രതീക്ഷ ആ 725 വോട്ടിൽ.. തളിപ്പറമ്പിൽ 1970 ആവർത്തിക്കും? കുലുങ്ങാതെ എൽഡിഎഫ്

Google Oneindia Malayalam News

കണ്ണൂർ; സിപിഎമ്മിന്റെ പൊന്നാവുരം കോട്ട , അതാണ് തളിപ്പറമ്പ് മണ്ഡലം. 1965 ലെ മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന 14 തിരഞ്ഞെടുപ്പിൽ ഒരിക്കൽ മാത്രമാണ് ഇവിടെ നിന്ന് യുഡിഎഫ് ജയിച്ചത്. ഇത്തവണ പക്ഷേ മണ്ഡലത്തിൽ കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. എൽഡിഎഫിന് വേണ്ടി മുതിർന്ന നേതാവ് സിപി ഗോവിന്ദൻ നമ്പ്യാരാണ് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥി മത്സരിച്ച മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസിനാണ് സീറ്റ് എന്നതാണ് പ്രത്യേകത.

കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ വീടിന്റെ ചുവരില്‍ വരച്ച് വൈപ്പിനിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, ചിത്രങ്ങൾ കാണാം

 അന്ന് ജയിച്ചത് 909 വോട്ടിന്

അന്ന് ജയിച്ചത് 909 വോട്ടിന്

തളിപ്പറമ്പ്, ആന്തൂർ നഗരസഭകളും ചപ്പാരപ്പടവ്, കൊളച്ചേരി, കുറ്റ്യാട്ടൂർ, മലപ്പട്ടം, മയ്യിൽ, പരിയാരം, കുറുമാത്തൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നിലവിലെ തളിപ്പറമ്പ് നിയമസഭ മണ്ഡലം. ഇരിക്കൂർ പഞ്ചായത്ത് തളിപ്പറമ്പ് മണ്ഡലത്തിലായിരുന്ന 1970 ൽ ആണ് കോൺഗ്രസിന് ഒരു തവണ മണ്ഡലത്തിൽ വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. അന്ന് കോൺഗ്രസിലെ സിപി ഗോവിന്ദൻ നമ്പ്യാരായാിരുന്നു മണ്ഡലം പിടിച്ചത്.
അതും 909 വോട്ടിന്.

ഇടത്തോട്ട് തന്നെ

ഇടത്തോട്ട് തന്നെ

2011 ൽ മണ്ഡലത്തിന്റെ ഭൂമിശാസ്ത്രം മാറി. ഇരിക്കൂർ മണ്ഡലത്തിലായിരുന്ന മലപ്പട്ടം തളിപ്പറമ്പ് മണ്ഡലത്തന്റെ ഭാഗമായി. സിപിഎം ഉറച്ച കോട്ടകളിലൊന്നായ ചെങ്ങളായി പഞ്ചായത്ത് ഇരിക്കൂറിനോട് ചേർന്നു. മറ്റൊരു കോട്ടയായ പട്ടുവം കല്യാശേരിക്കൊപ്പവും ചേർത്തു. എന്നാൽ കോട്ടകൾ കൈവിട്ടപ്പോഴും മണ്ഡലത്തിലെ ഇടതുകോട്ട തർന്നില്ല. 2016 വരെ ഇടതുപക്ഷത്തിനൊപ്പം തന്നെ മണ്ഡലത്തിലെ ജനങ്ങൾ ഉറച്ച് നിന്നു.

 മന്ത്രി സ്ഥാനവും

മന്ത്രി സ്ഥാനവും

ഇത്തവണ മുതിർന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ എംവി ഗോവിന്ദൻ മത്സരിക്കാനെത്തുമ്പോൾ മണ്ഡലത്തിൽ പ്രതീക്ഷ ഉയർന്ന നിലയിൽ തന്നെയാണ് എൽഡിഎഫ് ക്യാമ്പ്. പൊന്നാപുരം കോട്ടയിൽ 50,000 വരെ ഭൂരിപക്ഷം ലഭിക്കുമെന്ന അവകാശവാദമാണ് എൽഡിഎഫ് ഉയർത്തുന്നത്. ഭരണതുടർച്ച ലഭിച്ചാൽ മന്ത്രിയില്ലെന്ന പരിഭവം എംവി ഗോവിന്ദനിലൂടെ തീർക്കുമെന്നും എൽഡിഎഫ് വാഗ്ദനം നൽകുന്നു.

നേരിയ ഭൂരിപക്ഷം

നേരിയ ഭൂരിപക്ഷം

അതേസമയം ഇക്കുറി മണ്ഡലത്തിൽ അട്ടിമറി മുന്നേറ്റമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. കേരള കോൺഗ്രസ് എമ്മിന്റെ പിളർപ്പോടെ ഇത്തവണ മണ്ഡലം ഏറ്റെടുത്ത് കോൺഗ്രസാണ് മത്സരിക്കുന്നത്. മണ്ഡലം പിടിച്ചെടുക്കുമെന്ന ഒരേ ഒരു ലക്ഷ്യത്തോടെ പ്രാദേശിക നേതാക്കളുടെ വികാരം കണക്കിലെടുത്താണ് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദിനെയാണ് യുഡിഎഫ് ഇവിടെ നിന്ന് മത്സരിപ്പിക്കുന്നത്.

ലോക്സഭ കണക്ക്

ലോക്സഭ കണക്ക്

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ രാജേഷ് നമ്പ്യാർക്ക് 50,489 വോട്ടുകളായിരുന്നു ലഭിച്ചത്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ സുധാകരന് 725 വോട്ടിന്റെ ഭൂരിപക്ഷം നേടാൻ സാധിച്ചിരുന്നു.ഈ ആത്മവിശ്വാസം കൈമുതലാക്കിയാണ് യുഡിഎഫ് പോരിനിറങ്ങുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ

തദ്ദേശ തിരഞ്ഞെടുപ്പിൽ

തദ്ദേശ തിരഞ്ഞെടുപ്പ് കണക്കുകളും യുഡിഎഫിന് പ്രതീക്ഷ നൽകുന്നുണ്ട്. തളിപ്പറമ്പ് നഗരസഭ യുഡിഎഫ് ആണ് ഭരിക്കുന്നത്. ചപ്പാരപ്പടവ് , കൊളച്ചേരി പഞ്ചായത്തുകളിലും യുഡിഎഫ് ആണ് ഭരിക്കുന്നത്. കുറ്റ്യാട്ടൂർ, മലപ്പട്ടം , മയ്യിൽ , പരിയാരം, കുറുമാത്തൂർ പഞ്ചായത്തുകൾ എൽഡിഎഫിനാണ് ഒപ്പം ആന്തൂർ നഗരസഭയും.

വോട്ട് ഉയർത്താന്

വോട്ട് ഉയർത്താന്

അതേസമയം ബിജെപിക്ക് സ്വാധീനം കുറഞ്ഞ മണ്ഡലമാണ് തളിപ്പറമ്പ്. ബിജെപി സംസ്ഥാന സമിതി അംഗമായ എപി ഗംഗാധരനാണ് സ്ഥാനാർത്ഥി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ച 14,742 വോട്ടുകൾ ഇക്കുറി ഉയർത്താനാകുമെന്ന പ്രതീക്ഷയാണ് ബിജെപി നപവ്വോട്ട് വെയ്ക്കുന്നത്.

സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ശ്രീലങ്കന്‍ താരം പിയൂമി ഹന്‍സമാലി, ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറല്‍

English summary
kerala assembly election 2021; UDF hopes to win taliparamba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X