തളിപ്പറമ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം? മത്സരം ശക്തമാക്കാൻ യുഡിഎഫ്, എൽഡിഎഫിന്റെ നാല് പതിറ്റാണ്ട് നീളുന്ന ആധിപത്യം
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുമ്പോൾ തളിപ്പറമ്പിൽ ശക്തമായ പ്രകടനത്തിനൊരുങ്ങി യുഡിഎഫ്. കഴിഞ്ഞ 40 വർഷമായി എൽഡിഎഫിനൊപ്പം നിൽക്കുന്ന മണ്ഡലമാണിത്. സിപിഎം മുന്നോട്ടുവെക്കുന്ന സ്ഥാനാർത്ഥി പട്ടികയിൽ കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദനാണ് മുന്നിലുള്ളത്.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും തളിപ്പറമ്പിലെ വോട്ട് ശതമാനത്തിൽ എൽഡിഎഫ് തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്. 2011ലും 2016ലും ഈ മണ്ഡലം എൽഡിഎഫിനൊപ്പം തന്നെയാണ് നിന്നത്. ജയിംസ് മാത്യൂവാണ് ഈ രണ്ട് തവണയും തളിപ്പറമ്പിൽ നിന്ന് മത്സരിച്ച് വിജയിച്ചത്.

സിപിഎം കേന്ദ്ര കമ്മറ്റിയംഗം എംവി ഗോവിന്ദനും നേരത്തെ രണ്ട് തവണ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംവി ഗോവിന്ദനെ പരിഗണിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. പാർട്ടി തനിക്ക് നൽകുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടക്കുമെന്ന് എംവി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു.
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടികെ ഗോവിന്ദൻ, മയ്യിൽ ഏരിയ സെക്രട്ടറി ബിജു കണ്ടക്കൈ, എന്നിവരുടെ പേരുകളും സ്ഥാനാർത്ഥി ചർച്ചകൾക്കിടെ ഉയർന്നുവരുന്നുണ്ട്. യുഡിഎഫിലും എൻഡിഎയിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളാണ് പുരോഗമിച്ചുവരുന്നത്. കണ്ണൂർ ജില്ലയിൽ അഴീക്കോട് സീറ്റും തങ്ങൾക്ക് ലഭിക്കണമെന്ന ആവശ്യമാണ് മുസ്ലിം ലീഗ് ഉന്നയിച്ചിട്ടുള്ളത്.












Click it and Unblock the Notifications