കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴിക്കോട് ആര് പിടിക്കും; കെഎം ഷാജി ഇത്തവണയില്ല, സിപിഎമ്മില്‍ സാധ്യത രണ്ട് പേര്‍ക്ക്

Google Oneindia Malayalam News

കണ്ണൂര്‍: അഴീക്കോട് സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ യുഡിഎഫും മണ്ഡലം തിരിച്ചുപിടിക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമായി ഇടത് മുന്നണിയും രംഗത്ത് ഇറങ്ങുമ്പോള്‍ ഇത്തവണ മത്സരം പൊടിപാറുമെന്നുറപ്പ്. എന്നാല്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാര് എന്ന ചിന്തയിലാണ് ഇരുമുന്നണികളും. ഇടത് മുന്നണിയുടെ കോട്ടയായിരുന്ന അഴിക്കോട് മണ്ഡലം 2011 ലെ തിരഞ്ഞെടുപ്പിലാണ് യുഡിഎഫ് പിടിച്ചെടുക്കുന്നത്. 2016 ലും കെഎം ഷാജി വിജയം തുടര്‍ന്നു. എന്നാല്‍ ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ച് പിടിക്കുമെന്നാണ് ഇടത് നേതാക്കള്‍ അവകാശപ്പെടുന്നത്.

അഴീക്കോട് മണ്ഡലം

അഴീക്കോട് മണ്ഡലം

യുഡിഎഫ് ഇത്തവണ കെഎം ഷാജിയെ അഴീക്കോട് മത്സരിപ്പിച്ചേക്കില്ലെന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസ്, പ്ലസ് ടു കോഴ കേസ്, പ്രാദേശിക ഘടകവുമായിട്ടുള്ള അകല്‍ച്ച എന്നിവയാണ് ഷാജിയെ ഇത്തവണയും അഴീക്കോട് മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ലീഗ് നേതൃത്വത്തെ കൊണ്ടുചെന്നെത്തിച്ചത്.

കെഎം ഷാജിക്ക് പകരം ആര്

കെഎം ഷാജിക്ക് പകരം ആര്

എന്നാല്‍ ഷാജി മാറിയാല്‍ പകരം ആര് എന്ന ചോദ്യത്തിന് മുസ്ലിം ലീഗിനും യുഡിഎഫിനും നിലവില്‍ ഉത്തരമില്ല. പൊതുവെ ഇടത് ചായ്വുള്ള മണ്ഡലം നിലനിര്‍ത്താന്‍ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന കാര്യത്തില്‍ മുന്നണിയില്‍ സംശയമില്ല. തനിക്ക് സീറ്റിലെങ്കില്‍ കെഎം ഷാജി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ പേര് അഴീക്കോടേക്ക് നിര്‍ദേശിച്ചേക്കുമെന്നാണ് സൂചന.

പികെ ഫിറോസ് വരുമോ

പികെ ഫിറോസ് വരുമോ

എന്നാല്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തില്‍ പികെ ഫിറോസിനെ ഇറക്കാന്‍ യൂത്ത് ലീഗിന് താല്‍പര്യമില്ല. പികെ ഫിറോസിന് വേണ്ടി ഉറച്ച സീറ്റ് തന്നെയാണ് യൂത്ത് ലീഗിന്‍റെ ആവശ്യം. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരിയുടെ പേരാണ് നിലവില്‍ അഴീക്കോടേക്ക് ഉയര്‍ന്ന് വരുന്നത്. അല്ലെങ്കില്‍ സംസ്ഥാന നേതാക്കളില്‍ നിന്നും ആരെങ്കിലും കണ്ണൂരിലേക്ക് വണ്ടി കയറും.

വെച്ച് മാറാനില്ലെന്ന് കോണ്‍ഗ്രസ്

വെച്ച് മാറാനില്ലെന്ന് കോണ്‍ഗ്രസ്


നേരത്തെ കണ്ണൂര്‍ സീറ്റുമായി അഴിക്കോട് വെച്ച് മാറുക എന്ന നിര്‍ദേശം മുസ്ലിം ലീഗ് മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്ന സീറ്റാണ് കണ്ണൂര്‍. ഈ സാഹചര്യത്തില്‍ വിജയം ഉറപ്പില്ലാക്ക അഴീക്കോടുമായി സീറ്റ് വെച്ചുമാറാന്‍ ഇല്ലെന്ന് കോണ്‍ഗ്രസ് ലീഗിനെ അറിയിക്കുകയായിരുന്നു. കണ്ണൂരില്‍ സതീശന്‍ പാച്ചേനിക്ക് കോണ്‍ഗ്രസ് ഇത്തവണയും സീറ്റും നല്‍കും.

എംവി നികേഷ് കുമാറിന്‍റെ സാധ്യത

എംവി നികേഷ് കുമാറിന്‍റെ സാധ്യത

മറുവശത്ത് സിപിഎമ്മിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ശക്തമാണ്. മാധ്യമപ്രവര്‍ത്തകന്‍ എംവി നികേഷ് കുമാറിനെ ഒരിക്കല്‍ കൂടി അഴീക്കോട് രംഗത്ത് ഇറക്കാന്‍ സിപിഎം ആലോചിക്കുന്നുണ്ട്. എന്നാല്‍ 2016 ല്‍ സംസ്ഥാനത്ത് ആകെ ഇടത് തരംഗം ഉണ്ടായിട്ടും അഴീക്കോട് പരാജയപ്പെട്ടതാണ് നികേഷിനെ പരിഗണിക്കുന്ന കാര്യത്തില്‍ സിപിഎമ്മിനെ ഇരുത്തിചിന്തിപ്പിക്കുന്നത്.

എം പ്രകാശനേയും

എം പ്രകാശനേയും


അതേസമയം, ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഇടത് മുന്നണി പ്രചാരണങ്ങളില്‍ നികേഷ് കുമാറിന്‍റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. 2011 ല്‍ കെഎം ഷാജിയോട് പരാജയപ്പെട്ട എം പ്രകാശനേയും മണ്ഡലത്തിലേക്ക് സിപിഎം പരിഗണിക്കുന്നതായി സൂചനയുണ്ട്. മന്ത്രി ഇപി ജയരാജന്‍റെ പഴ്സണല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പ്രകാശനെ മാറ്റിയത് അഴിക്കോട് മത്സരിപ്പിക്കാനാണെന്ന സൂചനയുണ്ട്.

English summary
kerala assembly election 2021; UDF seeks replacements for KM Shaji in azhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X