കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ ആയുര്‍വേദ മരുന്നുകള്‍ക്ക് കസാക്കിസ്ഥാനില്‍ വിലക്ക്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കേരളത്തിലെ ആയുര്‍വേദ മരുന്നുകള്‍ക്ക് കസാക്കിസ്ഥാനില്‍(റഷ്യ) വിലക്കേര്‍പ്പെടുത്തി. ഗുണമേന്‍മയുറപ്പുവരുത്താതെ മതിയായ ഡ്രഗ് ടെസ്റ്റിംഗ് പരിശോധന നടത്താതെ കേരളത്തില്‍ നിന്നും റഷ്യയിലേക്ക കയറ്റി അയക്കുന്ന ആയുര്‍വേദമരുന്ന്, സോപ്പ്, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കു കസാക്കിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തി.കേരളത്തിലെ ആയുര്‍വേദ മരുന്ന്, സോപ്പ്,കോസ്മറ്റിക്ക് വസ്തുക്കള്‍ മതിയായ പരിശോധന നടത്തി ഗുണമേന്‍മ ഉറപ്പിക്കാതെയാണ് കയറ്റി അയക്കുന്നതെന്ന കണ്ണൂര്‍ സ്വദേശി ലിയോനാര്‍ഡ് ജോണിന്റെ പരാതിയിലാണ് നടപടി.

"പാകിസ്താന്‍റെ f-16 വിമാനം വെടിവെച്ചിട്ടത് അഭിനന്ദന്‍ വര്‍ധമാന്‍ സഞ്ചരിച്ച് മിഗ് -21"! സത്യം ഇതാണ്

കസാക്കിസ്ഥാന്‍ മന്ത്രാലയത്തിലെ സോഷ്യല്‍ ഹെല്‍ത്ത് കണ്‍സര്‍വേഷന്‍ കമ്മിറ്റിയുടെ മറുപടിയിലാണ് ഈക്കാര്യം വ്യകതമാക്കിയിട്ടുള്ളത്. പെര്‍ഫ്യൂമറി, കോസ്‌മെറ്റിക്ക്, പ്രൊഡക്ഷന്‍ സംബന്ധിച്ചുള്ള സുരക്ഷ പ്രകാരമുള്ള ടെക്‌നിക്കല്‍ റഗുലേഷന്‍ നിയമമനുസരിച്ച് കര്‍ശനമായ ഗുണപരിശോധനയ്ക്കാണ് കസാക്കിസ്ഥാന്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ ആയുര്‍വേദ മരുന്നും സൗന്ദര്യ വര്‍ധക വസ്തുക്കളും ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായാണ് കസാക്കിസ്ഥാനില്‍ ഇന്ത്യയ്ക്കുള്ള സ്ഥാനം. 2010-2011കാലഘട്ടത്തില്‍ ഏകദേശം 54- കോടിയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ കസാക്കിസ്ഥാന്‍ ഇറക്കുമതി ചെയ്തിട്ടുള്ളത്.

Kazakhstan

ഈ കാലയളവില്‍ തന്നെ കേരളത്തിലെ ആയുര്‍വേദ മരുന്നുകള്‍ക്ക് ലോകനിലവാരമുള്ള(ലോകാരോഗ്യസംഘടനയുടെ) മാനദണ്ഡപ്രകാരമുള്ള ഗുണമേന്‍മ കസാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവിടെ നിന്നുള്ള ആയുര്‍വേദ പൈന്‍ബാം,ച്യവനപ്രാശം എന്നിവയെല്ലാം ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ തജാക്കിസ്ഥാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്നു ലിയാനോര്‍ഡ് ജോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

English summary
Kerala Ayurveda medicines banned in Kazakhstan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X