കണ്ണുരിൽ യുഡിഎഫ് യോഗത്തിൽ പൊട്ടിത്തെറി: കേരള കോൺഗ്രസ് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് അവലോകന യോഗം ബഹിഷ്കരിച്ചു

കണ്ണൂർ: തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന യുഡിഎഫ് നേതൃയോഗത്തിൽ ചേരിപ്പോര് മലയോര മേഖലയിലെ സ്വാധീന പഞ്ചായത്തുകളുടെ ഭരണം നഷ്ടമായത് കേരള കോൺഗ്രസ് എമ്മിലെ പിളർപ്പാണെന്നു നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു. മുന്നണി വിട്ട കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ വെല്ലുവിളി അതിജീവിക്കാൻ യുഡിഎഫിൽ നിലനിൽക്കുന്ന ജോസഫ് വിഭാഗത്തിന് കഴിഞ്ഞില്ലെന്ന വിമർശനമാണ് കോൺഗ്രസ് നേതാക്കൾ പരസ്യമായി ഉന്നയിച്ചിരുന്നത്.

ഇതിൽ പ്രതിഷേധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന തെ​ര​ഞ്ഞെ​ടു​പ്പിലെ വീഴ്ച്ച വിലയി രു​ത്ത​ന്നതിനായി ചേർന്ന യു​ഡി​എ​ഫ് നേ​തൃ​യോ​ഗ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​ജോ​സ​ഫ് വി​ഭാ​ഗം പ​ങ്കെ​ടു​ത്തി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യെ അ​വ​ഗ​ണി​ച്ച​തി​ലും കോ​ൺ​ഗ്ര​സി​ന്‍റെ വ​ല്യേ​ട്ട​ൻ മ​നോ​ഭാ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു​മാ​ണ് നേ​തൃ​യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​തെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ ഒ​രു മു​തി​ർ​ന്ന നേ​താ​വ് പ​റ​ഞ്ഞു.

congress-flag-600-

യു​ഡി​എ​ഫി​ന് മ​ല​യോ​ര മേ​ഖ​ല​യി​ൽ സം​ഭ​വി​ച്ച പ​രാ​ജ​യ​ത്തി​ന് കാ​ര​ണം മു​ന്ന​ണി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ചി​ല​രു​ടെ മ​നോ​ഭാ​വ​മാ​ണെ​ന്നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ​ങ്കി​ലും ഈ ​മ​നോ​ഭാ​വം മാ​റ്റി​യാ​ൽ മു​ന്ന​ണി​ക്ക് ഗു​ണ​ക​ര​മാ​കു​മെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം ബ​ഹി​ഷ്ക​ര​ണ​ത്തി​നെ കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി ടി മാ​ത്യു പ​റ​ഞ്ഞു. കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന സ​മി​തി​യോ​ഗം കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നേ​തൃ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ ത​ന്നെ അ​റി​യി​ച്ച​തെ​ന്ന് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു പ​റ​ഞ്ഞു.

​ഇതിനിടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ യു​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യം വോ​ട്ട​ർ​മാ​രു​ടെ സ​ർ​ക്കാ​ർ അ​നു​കൂ​ല വി​കാ​ര​മ​ല്ലെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​യോഗം വിലയിരുത്തി.. കോ​ർ​പ​റേ​ഷ​നി​ലെ മി​ക​ച്ച വി​ജ​യം ഇ​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും യോ​ഗം ചൂണ്ടിക്കാട്ടി കോ​ൺ​ഗ്ര​സി​ന് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലും സം​ഘ​ട​നാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പാ​ളി​ച്ച​ക​ൾ സം​ഭ​വി​ച്ച​താ​യും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മേ​യ​ർ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ത്തീ​ക​രി​ക്കും. പാ​ളി​ച്ച​ക​ൾ ഇ​ല്ലാ​തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചു.

ദില്ലിയിൽ സ​മ​രം ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും ക​ർ​ഷ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും 29ന് ​ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ ധ​ർ​ണ ന​ട​ത്തും. ധ​ർ​ണ രാ​വി​ലെ പ​ത്തി​ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ നേ​തൃ​യോ​ഗം കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി ടി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ ജോ​ർ​ജ്, പി കെ രാ​ഗേ​ഷ്, ടി ഒ മോ​ഹ​ന​ൻ, മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി കെ. അ​ബ്ദു​ൾ ഖാ​ദ​ർ മൗ​ല​വി, അ​ബ്ദു​ൾ ക​രീം ചേ​ലേ​രി, പി ​കു​ഞ്ഞ​മ​ദ്, ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ സി എ അ​ജീ​ർ, ഇ​ല്ലി​ക്ക​ൽ അ​ഗ​സ്തി, വ​ത്സ​ൻ അ​ത്തി​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+