കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയാനന്തര പുനരധിവാസം: ക്രഷറുടമ 50 സെന്റ് സ്ഥലത്ത് 10 വീടുകള്‍ നിര്‍മിച്ചു നല്‍കും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി ക്രഷറുടമയുടെ വക 50 സെന്റ് ഭൂമിയും അതില്‍ 10 വീടുകളും. ഇതുമായി ബന്ധപ്പെട്ട സമ്മത പത്രം മൂവാറ്റുപുഴ സ്വദേശിയും പെരിങ്ങോത്തെ 'ഗ്യാപ്പ്' ക്രഷറുടമയുമായ ആലുങ്കല്‍ ജോയി വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് കൈമാറി. നവ കേരള നിര്‍മ്മാണത്തിനായുളള്ള വിഭവ സമാഹരണത്തിനായി പെരിങ്ങോം വയക്കര പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു ഇത്.

പെരിങ്ങോം വില്ലേജിലെ മടക്കാം പൊയിലിലുള്ള 50 സെന്റ് സ്ഥലത്ത് 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നാണ് ജോയിയുടെ വാഗ്ദാനം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അധികൃതര്‍ ആവശ്യപ്പെടുന്ന സമയത്തിനുള്ളില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് അദ്ദേഹം അറിയിച്ചു. തന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്ത് 700 ചതുരശ്ര അടി വീതം വിസ്തീര്‍ണമുള്ള 10 വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് ഇദ്ദേഹത്തിന്റെ പദ്ധതി. മാതൃകാപരമായ പെരുമാറ്റമാണിതെന്നും പ്രളയബാധിത കേരളത്തെ പുനര്‍നിര്‍മിക്കുന്നതില്‍ നമുക്കുള്ള ഏറ്റവും വലിയ വിഭവം ജനങ്ങളുടെ ഭാഗത്തുനിന്നാകുന്ന ഈ സഹകരണവും സഹായമനസ്ഥിതിയുമാണെന്ന് മന്ത്രി പറഞ്ഞു. വിഭവ സമാഹരണത്തിന്റെ ആദ്യ ദിവസം കണ്ണൂരില്‍ നിന്ന് 88 സെന്റ് ഭൂമിയാണ് സംഭാവനയായി ലഭിച്ചത്.

landdonation-1

ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട വേണു എന്ന ആദിവാസി യുവാവിന് നാലു സെന്റ് സ്ഥലം രജിസ്റ്റര്‍ ചെയ്തു കൊടുത്തതായി അയ്യന്‍കുന്ന് പഞ്ചായത്തിലെ ഇലവുങ്കല്‍ സെബിന്‍ മാത്യു അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് കൈമാറി. പേരാവൂരിലെ പൈലി വാത്തിയാട്ട്, കേളകം വില്ലേജിലെ സ്വന്തം സ്ഥലത്തില്‍ നിന്ന് 15 സെന്റ് ദുരിതാശ്വാസത്തിനായി നല്‍കി. പടിയൂര്‍ വില്ലേജിലെ തടിക്കല്‍ സുകുമാരന്‍ 10 സെന്റ് ഭൂമിയുടെ ആധാരം മന്ത്രിക്ക് കൈമാറി. മാതൃക ചാരിറ്റബിള്‍ സൊസൈറ്റി അഞ്ചു സെന്റ് സ്ഥലത്ത് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് മന്ത്രിയെ അറിയിച്ചു. കോളയാട് വില്ലേജിലെ പത്മാവതി നാലു സെന്റ് സ്ഥലം നല്‍കി. ഇവയുടെ രേഖയും മന്ത്രിക്ക് കൈമാറി.

English summary
88 cent of land was donated on the first day in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X