ആഘോഷത്തിനുള്ള മുഴുവൻ തുകയും ദുരിതാശ്വാസ പ്രവർത്തനത്തിന്: ശ്രീകൃഷ്ണജയന്തി ആഘോഷം ഉപേക്ഷിച്ച് ബാലഗോകുലം
കണ്ണൂർ: പ്രളയദുരിതത്തെ തുടർന്ന് ശ്രീകൃഷ്ണ ജയന്തിയുടെ ആഘോഷങ്ങൾ ഒഴിവാക്കി ആചാരം മാത്രമാക്കാൻ ബാലഗോകുലം തീരുമാനിച്ചു. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ എല്ലാ സ്ഥലങ്ങളിലും ലോക നൻമക്ക് വേണ്ടിയുള്ള നാമജപയാത്രും പ്രാർത്ഥനാ യജ്ഞവും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജയന്തി ആഘോഷങ്ങൾക്ക് വേണ്ടി ചെലവാക്കുന്ന മുഴുവൻ തുകയും ദുരിതാശ്വാസ പ്രവർത്തനത്തിനും ബാലികാ ബാലൻമാരുടെ പുനരധിവാസത്തിനും വേണ്ടി ഉപയോഗിക്കും.

Recommended Video

വ്യാജപ്രചരണം നടത്തിയ സൈനികവേഷത്തിൽ എത്തിയ ആൾ കുടുങ്ങി
ശോഭായാത്ര, പതാകദിനം, ഗോപൂജ വിവിധ സാംസ്ക്കാരിക പരിപാടികൾ ചെണ്ടമേളം, ഫ്ളോട്ടുകൾ തുടങ്ങി എല്ലാ ആലോഷ പരിപാടികളും വേണ്ടേന്ന് വെച്ച് കണ്ണീരൊപ്പാം കണ്ണനോടൊപ്പം എന്ന പുനരധിവാസ പ്രവർത്തനത്തിന് പങ്കാളിയാവണമെന്നും ബാലഗോകുലം അഭ്യർത്ഥിക്കുന്നതായും ഭാരവാഹികളായ എൻ .വി പ്രജിത്ത്, എം. അശോകൻ, പി വി ഭാർഗവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.












Click it and Unblock the Notifications