കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടിക്കറ്റെടുത്തവര്‍ കുടുങ്ങി: പ്രളയബാധിതപ്രദേശങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് ബുക്കിങ് തുക തിരികെ നല്‍കണമെന്നാവശ്യം

Google Oneindia Malayalam News

കണ്ണൂര്‍: തിങ്കളാഴ്ച മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത പ്രളയബാധിത പ്രദേശങ്ങളിലെ രാജ്യാന്തര വിമാന യാത്രക്കാര്‍ക്കു ടിക്കറ്റ് നീട്ടുകയോ റദ്ദാക്കുകയോ ചെയ്ത സമയം അടുത്തദിവസങ്ങളിലെ യാത്രക്കാര്‍ക്കും കൂടി നീട്ടിനല്‍കണമെന്ന് ആവശ്യം ശക്തമാകുന്നു. തിങ്കളാഴ്ചവരെ യാത്രചെയ്യാന്‍ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ പിഴയില്ലാതെ മറ്റൊരു ദിവസത്തേക്കു മാറ്റാനും ബുക്കിങ് തുക തിരികെ നല്‍കാനും സ്വകാര്യ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും ഗോ എയറും സമയം നല്‍കിയത്.

മഴവെള്ളപ്പാച്ചിലില്‍ കണ്ണൂര്‍ പാമ്പുരുത്തിയില്‍ ബീച്ച് റോഡ് ഒലിച്ചുപോയി ഒറ്റപ്പെട്ട് നൂറിലേറെ കുടുംബങ്ങള്‍മഴവെള്ളപ്പാച്ചിലില്‍ കണ്ണൂര്‍ പാമ്പുരുത്തിയില്‍ ബീച്ച് റോഡ് ഒലിച്ചുപോയി ഒറ്റപ്പെട്ട് നൂറിലേറെ കുടുംബങ്ങള്‍

പ്രളയത്തെ തുടര്‍ന്നു പലയിടത്തും ഗതാഗതം സാധാരണ നിലയിലാവാത്ത സാഹചര്യത്തില്‍ ഇതു 16 വരെയെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്കും അവസരം നല്‍കണമെന്നു ട്രാവല്‍ ഏജന്റുമാരും ആവശ്യപ്പെടുന്നു. എന്നാല്‍ എയര്‍ഇന്ത്യാ എക്‌സ്പ്രസ് ഇങ്ങനെയൊരു സൗകര്യം നല്‍കിയിട്ടില്ല.

plane-15223141

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു യാത്ര ചെയ്യാന്‍ കുടകില്‍ നിന്നടക്കം ടിക്കറ്റ് ബുക്ക് ചെയ്ത രാജ്യാന്തര യാത്രക്കാര്‍ക്കു പ്രളയം കാരണം എത്താനാവാത്ത സ്ഥിതിയാണുള്ളത്. കണ്ണൂര്‍-ബംഗളൂരു പാത പിളര്‍ന്നതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. കുടകിലുള്ളവര്‍ക്കു വിമാനത്താവളത്തില്‍ എത്തണമെങ്കില്‍ മാനന്തവാടി വഴി ചുറ്റിയെത്തണം. കൊട്ടിയൂരിലടക്കം വെള്ളംകയറി റോഡ് ഗതാഗതം നിലച്ചതിനാല്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്താന്‍ ബുദ്ധിമുട്ടാണെന്നും ട്രാവല്‍ ഏജന്റുമാര്‍ ചൂïിക്കാട്ടുന്നു.

English summary
Kerala floods-Confusons over flight ticeket booking to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X