Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളന്റെ എടിഎം കാര്‍ഡുപയോഗിച്ച് പണം കവര്‍ന്ന സംഭവം; പൊലീസുകാരനെ പിരിച്ചുവിട്ടു

കണ്ണൂര്‍: മോഷണ കേസില്‍ പോലിസ് പിടിയിലായ പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ ഉപയോഗിച്ച് അമ്പതിനായിരത്തേളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന പോലിസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു.

തളിപ്പറമ്പ് പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ ചെറുതാഴം ശ്രീസ്ഥയിലെ ഇ.എന്‍ ശ്രീകാന്തിനെയാണ് മോഷണ കേസില്‍ പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് പിരിച്ചുസര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടത്. സംഭവത്തിനു പിന്നാലെ പോലിസുകാരനെതിരേ വകുപ്പുതല നടപടിക്കുള്ള അന്വേഷണ റിപ്പോര്‍ട്ട് റൂറല്‍ എസ്.പി.ഡോ.നവനീത് ശര്‍മ്മക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. അന്വേഷണ ചുമതല ഉണ്ടായിരുന്ന തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്നകുമാറാണ് റിപോര്‍ട്ട് പൊലീസുകാരനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

1

നേരത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി പോലിസുകാരന്‍ മൊഴിയും നല്‍കിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.പി .വി.മനോജ് കുമാറിന്റെ നേതൃത്വത്തില്‍ കേസന്വേഷണം നടക്കുന്നതിനിടെ പോലിസുകാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. ഈ സാഹചര്യത്തില്‍ പരാതിക്കാരിയുമായി പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ശ്രമം നടത്തി ഹൈക്കോടതിയില്‍ വച്ച് തന്നെ കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തതിനാല്‍ കേസന്വേഷണം അവസാനിപ്പിച്ചിരുന്നു. അതുവരെ സസ്പെന്‍ഷനില്‍ കഴിയുകയായിരുന്ന പോലിസുകാരനെതിരെ വകുപ്പ് തലത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നതിനാല്‍ ഡിവൈ.എസ്.പി.ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പിരിച്ചുവിടല്‍ നടപടി വന്നത്.

2

സംഭവ സമയത്തും കേസന്വേഷണത്തിലുമുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥരില്‍ നിന്നും തട്ടിയെടുത്തുവെന്ന് കരുതുന്ന എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് നടത്തിയ ഇടപാടുകളെ കുറിച്ചും അഞ്ചു മാസക്കാലത്തോളം നടത്തിയ വിശദമായ അന്വേഷണ റിപ്പോര്‍ട്ടാണ് ഡിവൈഎസ്പി ഐജി മുമ്പാകെ സമര്‍പ്പിച്ചത്. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തുടര്‍ നടപടി. കൊവിഡിന്റെ ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നവ മാധ്യമത്തില്‍ വിവാദ പരാമര്‍ശ പ്രചരണം നടത്തിയ സംഭവത്തില്‍ നേരത്തെ ശ്രീകാന്തിനെതിരെ സേനക്കിടയില്‍ അമര്‍ഷമുണ്ടായിരുന്നു.

സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍

3

2021 ഏപ്രിലിലാണ് ബക്കളം സ്‌നേഹ ഇന്‍ ബാറിന് സമീപത്തെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് ചാക്ലി ഒളവിലം സ്വദേശി മനോജ് കുമാറിന്റെ ഐടിഎം കാര്‍ഡില്‍ നിന്ന് 70,000 രൂപയും പേഴ്‌സില്‍ നിന്ന് 2000 രൂപയും മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഗോകുലി (26)നെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസന്വേഷണത്തിനാണെന്ന് പറഞ്ഞ്. കൈയ്യിലുണ്ടായിരുന്ന പ്രതിയുടെ സഹോദരിയുടെഎ ടി എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ശ്രീകാന്ത് രഹസ്യമായി ചോദിച്ച് മനസിലാക്കി അരലക്ഷം രൂപയോളം തട്ടിയെടുക്കുകയായിരുന്നു. അപഹരിച്ച പണം ഗോകുല്‍ തന്റെ സഹോദരിയുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത് ഇത് മനസിലാക്കിയാണ് ശ്രീകാന്ത് എടിഎം പിന്‍ നമ്പര്‍ കൈക്കലാക്കി എടിഎമ്മില്‍ നിന്നും പണം എടുത്തത്. ഇവരുടെ മൊബൈല്‍ ഫോണില്‍ ശ്രീകാന്ത് പണം പിന്‍വലിച്ചപ്പോള്‍ മെസെജ് വന്നതിനെ തുടര്‍ന്നാണ് തളിപ്പറമ്പ് പൊലിസ് സ്റ്റേഷനില്‍ തന്നെ ഇവര്‍ പരാതിയുമായെത്തിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ശ്രീകാന്ത് ഒളിവില്‍ പോവുകയായിരുന്നു.

4

സ്റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്ന മണല്‍ ലോറി ആരുമറിയാതെ ആക്രികച്ചവടര്‍ക്കാക്ക് വിറ്റ സംഭവത്തിനു ശേഷം തളിപ്പറമ്പ് പൊലിസിന് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു മോഷണ കേസിലെ പ്രതിയുടെ എ.ടി. എം കാര്‍ഡുപയോഗിച്ച് പൊലിസുകാരന്‍ പണംതട്ടിയ സംഭവം. മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ഈ ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനാ അനുഭാവിയാണ് ശ്രീകാന്ത്.

5

അറസ്റ്റിലേക്ക് നീങ്ങുന്നതിനിടെയാണ് പുതിയ നീക്കമുണ്ടായത്. ഇതിനിടെ ശ്രീകാന്ത് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. തലശ്ശേരി ജില്ല സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. 18ന് ജാമ്യപേക്ഷ കോടതി പരിഗണിക്കുമെന്നാണ് ആദ്യം പറഞ്ഞത് തുടര്‍ന്ന് ഇത് ജൂണ്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു. അതേ സമയം പരാതി പിന്‍വലിക്കുന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. പണം കവര്‍ന്നതിന് ശേഷം നിയമസഭ തെരഞ്ഞെടുപ്പിന്റെ പിറ്റെ ദിവസം മുതല്‍ ഇയാള്‍ കവര്‍ച്ചാ പണം ചിലവാക്കാന്‍ തുടങ്ങി. വണ്ടിയില്‍ പെട്രോള്‍ അടിച്ചും സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയുമാണ് ഇയാള്‍ 50,000 ത്തോളം രൂപ ചിലവഴിച്ചത്.

6

തട്ടിയെടുത്ത പണം മുഴുവന്‍ ധൂര്‍ത്തടിച്ച് കളയുകയായിരുന്നു ശ്രീകാന്ത്. പണം നഷ്ടപ്പെട്ടത് മനസിലാക്കിയ സഹോദരി അന്നത്തെ തളിപ്പറമ്പ് ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കുകയും ചെയ്തതോടെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പരാതി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. അര ലക്ഷത്തോളം രൂപയാണ് ശ്രീകാന്ത് കവര്‍ന്നത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ശ്രീകാന്ത് കുറ്റക്കാരനാണെന്ന് കണ്ടത്തിയതിനാല്‍ റൂറല്‍ എസ്പി ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു. റൂറല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ ശ്രീകാന്ത് എടിഎമ്മില്‍ നിന്ന് പണമെടുക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടെടുത്തിരുന്നു. ശ്രീകാന്തിനെ പ്രതി ചേര്‍ത്ത് തളിപ്പറമ്പ് കോടതിയില്‍ റിപോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.

Recommended Video

cmsvideo
    Narendra Modi takes holy dip in ganga river | Oneindia Malayalam
    7

    കേസുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് കാണിച്ചാണ് യുവതി പരാതി പിന്‍വലിക്കാന്‍ അക്ഷേ നല്‍കിയത്. എന്നാല്‍ ശ്രീകാന്തിനെതിരെ വകുപ്പ് തല അന്വേണത്തിന് ഉത്തരവിട്ടതിനാല്‍ കേസ് ഡിവൈഎസ്പി അന്വേഷിക്കുകയും റൂറല് പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറുകയുമായിരുന്നു. സംഭവത്തിന് ശേഷം ശ്രീകാന്ത് ഒളിവില്‍ പോയിരുന്നു. അന്ന് കേസന്വേഷണ ചുമതലയുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ വി.ജയകുമാറില്‍ നിന്നുമാണ് ആദ്യമായി പൊലീസ് മൊഴിയെടുത്തത്. കേസന്വേഷണത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും തൊട്ടുത്ത ദിവസം തന്നെ മൊഴിയെടുത്തിരുന്നു. സസ്പെന്‍ഷനില്‍ കഴിയുന്ന പോലിസുകാരനോട് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണ റിപോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറുകയും. തുടര്‍ന്നാണ് ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചവിട്ട്‌കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+